AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sree Sankaracharya University Admission 2025: സംസ്കൃത സര്‍വകലാശാലയിൽ നാലുവർഷ ഉർദു കോഴ്സ് ആരംഭിക്കുന്നു; ഓൺലൈനായി അപേക്ഷിക്കാം

Sree Sankaracharya University Introduces Four Year Urdu Program: സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, മറ്റൊരു യുജി പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്കും ഈ നാല് വർഷ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

Sree Sankaracharya University Admission 2025: സംസ്കൃത സര്‍വകലാശാലയിൽ നാലുവർഷ ഉർദു കോഴ്സ് ആരംഭിക്കുന്നു; ഓൺലൈനായി അപേക്ഷിക്കാം
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല Image Credit source: Facebook
nandha-das
Nandha Das | Published: 28 May 2025 07:14 AM

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ കൊയിലാണ്ടി ക്യാമ്പസിൽ ഈ വർഷം മുതൽ നാല് വർഷ ഉറുദു ബിരുദ കോഴ്സ് ആരംഭിക്കുന്നു. പ്രവേശനം സംബന്ധിച്ച് വിജ്ഞാപനം പുറത്തുവിട്ടു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ആകെ 20 സീറ്റുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്.

നാല് വർഷ ബിരുദ സമ്പ്രദായ പ്രകാരം വിദ്യാർത്ഥികൾക്ക് മൂന്ന് വിധത്തിൽ ഉറുദുവിൽ ബിരുദ പ്രോഗ്രാം പൂർത്തിയാക്കാം. മൂന്നാം വർഷം നിശ്ചിത ക്രെഡിറ്റോടെ പ്രോഗ്രാം പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് എക്സിറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തി പഠനം പൂർത്തിയാക്കി മൂന്ന് വർഷ ബിരുദം നേടാവുന്നതാണ്. നിശ്ചിത ക്രെഡിറ്റോടെ നാല് വർഷം പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് നാല് വർഷ ഓണേഴ്സ് ബിരുദം ലഭിക്കും. നാലാം വർഷം ഗവേഷണ പ്രോജക്ട് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുന്നതാണ്.

ബിരുദ പ്രോഗ്രാമിലേക്ക് പ്രവേശനത്തിനുളള ഉയർന്ന പ്രായപരിധി ജനറൽ/എസ്ഇബിസി വിദ്യാർത്ഥികൾക്ക് 23 വയസും (2025 ജനുവരി ഒന്നിന്) എസ്.സി / എസ്.ടി വിദ്യാർത്ഥികൾക്ക് 25 വയസുമാണ്‌. പ്ലസ് ടു/ വൊക്കേഷണൽ ഹയർ സെക്കൻഡറി/ തത്തുല്യം യോഗ്യത ഉളളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഈ പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രി അനുവദനീയമാണ്. സർവകലാശാല നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ, മറ്റൊരു യുജി പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്കും ഈ നാല് വർഷ ബിരുദ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ALSO READ: കീം റാങ്ക് ലിസ്റ്റിന്റെ പ്രധാന ഘട്ടം; പ്ലസ് ടു മാർക്ക് എപ്പോൾ മുതൽ അപ്‌ലോഡ് ചെയ്യാം?

ജനറൽ/ എസ്ഇബിസി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമിനും 50 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി വിദ്യാർത്ഥികൾക്ക് ഓരോ പ്രോഗ്രാമിനും 25 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റായ www.ssus.ac.in സന്ദർശിക്കുക.