Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ട് ഇന്ന് വരില്ലേ? കാത്തിരിപ്പ് തുടരും

Kerala Plus One Result 2026 Delayed Again: Kerala Plus One Result 2026 Delayed Again : പ്ലസ് വണ്‍ റിസള്‍ട്ട് പ്രഖ്യാപനം അല്‍പം കൂടി വൈകിയേക്കും. ജൂലൈ 17-നാകും ഫലപ്രഖ്യാപനമെന്നാണ് പുതിയ സൂചന. ജൂണ്‍ 10-ന് പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് അത് ജൂലൈ 15-ലേക്ക് മാറ്റി.

Kerala Plus One Result 2026: പ്ലസ് വണ്‍ റിസള്‍ട്ട് ഇന്ന് വരില്ലേ? കാത്തിരിപ്പ് തുടരും

Image for representation purpose only

Published: 

15 Jul 2026 | 02:33 PM

പ്ലസ് വണ്‍ റിസള്‍ട്ട് പ്രഖ്യാപനം അല്‍പം കൂടി വൈകിയേക്കും. ജൂലൈ 17-നാകും ഫലപ്രഖ്യാപനമെന്നാണ് പുതിയ സൂചന. ജൂണ്‍ 10-ന് പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് അത് ജൂലൈ 15-ലേക്ക് മാറ്റി. പശ്ചിമേഷ്യൻ മേഖലയിലുണ്ടായ യുദ്ധസമാനമായ സംഘർഷങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾ നിശ്ചയിച്ച സമയത്ത് നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് മാറ്റി വെച്ച ഈ പരീക്ഷകൾ ജൂൺ 17 മുതൽ 23 വരെയുള്ള തീയതികളിലാണ് നടത്തിയത്. ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറുകൾ കൂടി മൂല്യനിർണ്ണയം നടത്തി റിസൾട്ട് ഒന്നിച്ച് പ്രസിദ്ധീകരിക്കേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം വൈകിയത്.

ജൂലൈ 17-ന് ഉച്ചയ്ക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം ലഭ്യമാകുക. താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും വിദ്യാർത്ഥികൾക്ക് റിസൾട്ട് പരിശോധിക്കാവുന്നതാണ്:

https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെ ഫലം പരിശോധിക്കാം. രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. വിവിധ സർക്കാർ പോർട്ടലുകൾ, കൈറ്റ് കേരള പ്ലാറ്റ്‌ഫോമുകൾ, പി.ആർ.ഡി ലൈവ്, സഫലം മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും റിസൾട്ട് ലഭ്യമാകും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം വൈകി 2025-ൽ ജൂൺ രണ്ടിന് പ്ലസ് വൺ ഫലം പുറത്തുവന്നിരുന്നു. എന്നാൽ ഇത്തവണ ഒരു മാസത്തോളം വൈകിയാണ് റിസൾട്ട് എത്തുന്നത്. ഈ വർഷം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത് 4,11,025 വിദ്യാർത്ഥികളാണ്. മാർച്ച് 5 മുതൽ മാർച്ച് 27 വരെയുള്ള തീയതികളിലായിരുന്നു പരീക്ഷകൾ നടന്നത്.

Also Read: CBSE 10th Second Board Result 2026: കാത്തിരിപ്പിൽ വിദ്യാർഥികൾ! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം വൈകുമോ?

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ്:

അതേസമയം, പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ ഹയർ സെക്കന്‍ഡറി പ്രവേശനത്തിനായുള്ള ഔദ്യോഗിക വെബ്‌സൈറ്റായ hscap.kerala.gov.in ൽ പ്രസിദ്ധീകരിക്കും. ഓഗസ്ത് അഞ്ചിന് പ്രവേശനം അവസാനിക്കും.

ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾ സപ്ലിമെന്ററി ഘട്ടത്തിൽ പരിഗണിക്കപ്പെടുന്നതിനായി തങ്ങളുടെ അപേക്ഷ പുതുക്കേണ്ടതുണ്ട്. സീറ്റുകളുടെ ഒഴിവ് പരിശോധിച്ച് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർക്കാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. എന്നാൽ സീറ്റുകൾ ഒഴിവില്ലാത്ത സ്കൂളുകളിലേക്ക് ഓപ്ഷൻ നൽകാൻ കഴിയില്ല.

മുൻപ് സമർപ്പിച്ച അപേക്ഷകളിൽ തെറ്റുകളുണ്ടെങ്കിൽ അവ തിരുത്താനുള്ള സൗകര്യം സപ്ലിമെന്ററി ഘട്ടത്തിൽ ഉണ്ടായിരിക്കും. വിവിധ കാരണങ്ങളാൽ ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ഈ ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാം.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍:

കാന്‍ഡിഡേറ്റ് ലോഗിനിലെ ‘റിന്യൂ ആപ്ലിക്കേഷന്‍’ എന്ന ലിങ്കിലൂടെ പ്രസിദ്ധീകരിക്കുന്ന ഒഴിവുകള്‍ക്ക് അനുസൃതമായി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷിക്കണം. ഇതുവരെ അപേക്ഷിക്കാത്തവര്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. തുടര്‍ന്ന് ‘അപ്ലെ ഓണ്‍ലൈന്‍’ എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും സാങ്കേതിക സഹായങ്ങളും സ്‌കൂള്‍ ഹെല്‍പ്‌ഡെസ്‌കുകളില്‍ ലഭ്യമാകും.

English Summary

The Kerala Plus One exam results will be declared on July 17. Students can check their scores online after the afternoon announcement. The official results will be available on the HSE website and the Saphalam app. Over four lakh students are eagerly awaiting their first-year higher secondary marks.

Follow Us
Related Stories
CBSE 10th Second Board Result 2026: കാത്തിരിപ്പിൽ വിദ്യാർഥികൾ! സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷാ ഫലം വൈകുമോ?
Kerala Onam Vacation 2026: മഴയ്ക്ക് കിട്ടിയ അവധികള്‍ ചതിക്കും! ഓണത്തിന് ഇവര്‍ക്ക് പത്ത് ദിവസം വീട്ടില്‍ ഇരിക്കാനാകില്ല?
Kerala Onam Exam 2026: ഓണപരീക്ഷ ഓ​ഗസ്റ്റ് 10 മുതൽ; ഓണാവധിയ്ക്ക് സ്കൂൾ അടയ്ക്കുന്നത് എപ്പോൾ?
Kerala Plus One Admission 2026: പ്ലസ് വണ്ണിന് പ്രവേശനം കിട്ടിയില്ലേ? ഇതാ വമ്പന്‍ അവസരം! സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം
Kerala Plus One Result 2026: കാത്തിരിപ്പ് അവസാനിക്കുന്നു, കൗണ്ട്ഡൗണ്‍ തുടങ്ങി; പ്ലസ് വണ്‍ റിസള്‍ട്ട് ഉടന്‍
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രതീക്ഷിക്കാം; റിസൾട്ട് അറിയാനുള്ള ലിങ്കുകൾ
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ