AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Result 2026 Live: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു; സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം

Kerala Class 11 Results 2026 Live Updates in Malayalam: പ്ലസ് വണ്‍ റിസള്‍ട്ട് ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് 3.30-നാണ് പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം വൈകി. 2025-ല്‍ ജൂണ്‍ രണ്ടിനായിരുന്നു ഫലപ്രഖ്യാപനം. ഫലപ്രഖ്യാപനത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

Jayadevan AM
Jayadevan AM | Updated On: 17 Jul 2026 | 04:45 PM
Kerala Plus One Result 2026 Live: കാത്തിരിപ്പിന് വിരാമം; പ്ലസ് വണ്‍ റിസള്‍ട്ട് പ്രഖ്യാപിച്ചു; സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം
Plus One Result Kerala

പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിട്ടു. ഉച്ചയ്ക്ക് 3.30-നായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഫലപ്രഖ്യാപനം വൈകി. 2025-ല്‍ ജൂണ്‍ രണ്ടിനായിരുന്നു ഫലപ്രഖ്യാപനം. എന്നാല്‍ പശ്ചിമേഷ്യൻ മേഖലയിലുണ്ടായ യുദ്ധസമാനമായ സംഘർഷങ്ങളെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ പരീക്ഷകൾ നിശ്ചയിച്ച സമയത്ത് നടത്താൻ സാധിക്കാത്തത് ഇത്തവണ കാലതാമസമുണ്ടാക്കി. ജൂണ്‍ 10-ന് റിസള്‍ട്ട് പുറത്തുവിടാനായിരുന്നു ആദ്യ തീരുമാനം. പിന്നീട് ഇത് ജൂലൈ 15-ലേക്ക് മാറ്റി. ഒടുവില്‍ ജൂലൈ 17-ലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. ഫലപ്രഖ്യാപനത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.

English Summary

Kerala Plus One exam results will be announced today at 3:30 PM. The results can be checked on the official website. This year’s announcement was delayed compared to last year’s June 2 release. The delay was caused by exam postponements in Gulf countries due to West Asian conflicts.

LIVE NEWS & UPDATES

The liveblog has ended.
  • 17 Jul 2026 04:44 PM (IST)

    Kerala DHSE Plus One Result: പ്ലസ് വണ്‍ റിസള്‍ട്ട് പരിശോധിക്കേണ്ട വിധം:

    https://results.hse.kerala.gov.in/results/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ഫസ്റ്റ് ഇയര്‍ മാര്‍ച്ച് എക്‌സാമിനേഷന്‍സ് എന്ന ഓപ്ഷനിലെ ‘ചെക്ക് റിസള്‍ട്ട്’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന പേജില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍, ജനനത്തീയതി എന്നിവ നല്‍കുക. https://results.hse.kerala.gov.in/results/check-result/45 എന്ന ലിങ്കില്‍ നേരിട്ട് പ്രവേശിച്ചാലും മതി. വൈകിട്ട് 6.30-ന് പിഡിഎഫ് ലഭ്യമാകും.

  • 17 Jul 2026 03:41 PM (IST)

    വിജയശതമാനത്തില്‍ നേരിയ വര്‍ധനവ്; 62.01 ശതമാനം വിദ്യാര്‍ത്ഥികള്‍ ജയിച്ചു

    62.01 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ 60.76 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 4,10,190 വിദ്യാര്‍ത്ഥികളില്‍ 4,04,722 പേരുടെ ഫലം ലഭ്യമായി.

  • 17 Jul 2026 03:38 PM (IST)

    Kerala Plus One Result 2026 Out: ഒടുവില്‍ പ്ലസ് വണ്‍ ഫലം പുറത്ത്; വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം

    ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് പ്ലസ് വണ്‍ റിസള്‍ട്ട് പുറത്തുവിട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സ്‌കോര്‍കാര്‍ഡ് പരിശോധിക്കാം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഒരു മാസത്തോളം വൈകിയാണ് ഫലം പുറത്തുവിട്ടത്. മാര്‍ച്ചിലാണ് പരീക്ഷ നടന്നത്.

  • 17 Jul 2026 03:21 PM (IST)

    Plus One Result Kerala 2026: പ്ലസ് വണ്‍ റിസള്‍ട്ട് പരിശോധിക്കേണ്ടത് എങ്ങനെ?

    ഫലപ്രഖ്യാപനത്തിനു ശേഷം https://results.hse.kerala.gov.in/results/എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നമ്പറും, ജനനത്തീയതിയും നല്‍കിയാല്‍ ഫലം പരിശോധിക്കാം.

  • 17 Jul 2026 03:16 PM (IST)

    Plus One Result Updates: വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് നേടിയില്ലെങ്കില്‍?

    വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് ലഭിച്ചില്ലെങ്കില്‍ വിഷമിക്കേണ്ട. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷ എഴുതാം. 80 മാര്‍ക്കിലാണ് എഴുത്തുപരീക്ഷ നടത്തിയത്. ഇന്റേണല്‍ അസസ്‌മെന്റ്/പ്രാക്ടിക്കല്‍ പരീക്ഷ 20 മാര്‍ക്കില്‍ നടത്തി.

  • 17 Jul 2026 03:12 PM (IST)

    പ്ലസ് വണ്‍ റിസള്‍ട്ട് അല്‍പസമയത്തിനുള്ളില്‍; വെബ്‌സൈറ്റില്‍ സാങ്കേതിക തടസം

    റിസള്‍ട്ട് പുറത്തുവിടാന്‍ സമയമായതോടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ സാങ്കേതിക തടസം. നിരവധി പേര്‍ ഫലം പരിശോധിക്കാന്‍ സൈറ്റില്‍ പ്രവേശിച്ചതാകാം കാരണം.

  • 17 Jul 2026 03:07 PM (IST)

    Kerala Plus One Exam: പരീക്ഷ നടന്നത് മാർച്ച് 5 മുതൽ മാർച്ച് 27 വരെ

    മാർച്ച് 5 മുതൽ മാർച്ച് 27 വരെയുള്ള തീയതികളിലായിരുന്നു പ്ലസ് വണ്‍ പരീക്ഷ നടന്നത്. 4,11,025 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്‌

  • 17 Jul 2026 02:30 PM (IST)

    വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

    ഫലപ്രഖ്യാപന തീയതി സംബന്ധിച്ച് പലവിധത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്‍ കഴിഞ്ഞ ദിവസം റിസള്‍ട്ട് തീയതി സ്ഥിരീകരിച്ചിരുന്നു.

    മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

  • 17 Jul 2026 01:38 PM (IST)

    Plus One Result: ഫലം എങ്ങനെ പരിശോധിക്കാം?

    താഴെ പറയുന്ന വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം:

Published On - Jul 17,2026 1:35 PM

Follow Us