Kerala Plus One Trail Allotment 2026: തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരം; ട്രയല്‍ അലോട്ട്‌മെന്റ് അവഗണിക്കരുത്‌

HSCAP Kerala Plus One Trial Allotment 2026 Out: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് അപേക്ഷകര്‍ക്ക് ഇപ്പോള്‍ പരിശോധിക്കാം. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ പ്രകാരം സാധുതയുള്ള അപേക്ഷകളും, ഓപ്ഷനുമാണ് ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടുള്ളത്. ട്രയല്‍ അലോട്ട്‌മെന്റ് നിസാരമായി തള്ളിക്കളയരുത്. അത് നിര്‍ബന്ധമായും പരിശോധിക്കണം.

Kerala Plus One Trail Allotment 2026: തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരം; ട്രയല്‍ അലോട്ട്‌മെന്റ് അവഗണിക്കരുത്‌

പ്രതീകാത്മക ചിത്രം

Published: 

08 Jun 2026 | 02:36 PM

Kerala 11th Trial Allotment 2026 Published: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് റിസള്‍ട്ട് അപേക്ഷകര്‍ക്ക് ഇപ്പോള്‍ പരിശോധിക്കാം. പ്രോസ്‌പെക്ടസ് മാനദണ്ഡങ്ങള്‍ പ്രകാരം സാധുതയുള്ള അപേക്ഷകളും, ഓപ്ഷനുമാണ് ട്രയല്‍ അലോട്ട്‌മെന്റില്‍ പരിഗണിച്ചിട്ടുള്ളത്. ട്രയല്‍ അലോട്ട്‌മെന്റ് നിസാരമായി തള്ളിക്കളയരുത്. അത് നിര്‍ബന്ധമായും പരിശോധിക്കണം. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. ജൂണ്‍ 10 ന് വൈകുന്നേരം അഞ്ച് മണി വരെ ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അത് ജൂണ്‍ 10-ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ നടത്തി ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം.

തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താനുള്ള അവസാന അവസരമാണിത്. എന്നാല്‍ ട്രയല്‍ റിസള്‍ട്ട് പ്രകാരം ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്റര്‍ ഉപയോഗിച്ച് അഡ്മിഷന്‍ നേടാനാകില്ല. അഡ്മിഷന്‍ നേടുന്നതിന് ആദ്യ അലോട്ട്‌മെന്റ് വരെ കാത്തിരിക്കണം. ജൂണ്‍ 15-നാണ് ആദ്യ അലോട്ട്‌മെന്റ് പുറത്തുവിടുന്നത്.

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വിധം:

https://hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ‘കാന്‍ഡിഡേറ്റ് ലോഗിന്‍’ എന്ന ഓപ്ഷന്‍ വഴി ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് കാന്‍ഡിഡേറ്റ് ലോഗിനിലെ ട്രയല്‍ അലോട്ട്‌മെന്റ് എന്ന ലിങ്കിലൂടെ പരിശോധിക്കാം.

Also Read: Kerala SSLC SAY Exam 2026: എസ്എസ്എൽസി സേ പരീക്ഷാ ഹാൾ ടിക്കറ്റുകൾ പുറത്ത്; എങ്ങനെ കൈപ്പറ്റാം, പരീക്ഷകൾ ജൂൺ 10 മുതൽ

ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീടിന് സമീപത്തുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ നിന്നു തേടാം.

തിരുത്തലുകള്‍ വരുത്തേണ്ടത് ഇങ്ങനെ:

തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ‘എഡിറ്റ് ആപ്ലിക്കേഷന്‍’ എന്ന ലിങ്കിലൂടെ അത് ചെയ്യാം. ആവശ്യമായ തിരുത്തലുകളോ, ഉള്‍പ്പെടുത്തലുകളോ നടത്തി നിശ്ചിത സമയപരിധിക്കകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. അപേക്ഷകര്‍ക്ക് ആവശ്യമായ വിശദ നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

സാധ്യതാ ലിസ്റ്റ് മാത്രം

ജൂണ്‍ 15-ന് പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്‌മെന്റെ സാധ്യതാ ലിസ്റ്റ് മാത്രമാണ് ട്രയല്‍ റിസള്‍ട്ട്. ഈ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ നേരത്തെ നല്‍കിയ ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യാം.

എല്ലാ അപേക്ഷകരും ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് നിര്‍ബന്ധമായും പരിശോധിക്കണം. അപേക്ഷയിലെ വിശദാംശങ്ങളും WGPA യും കൃത്യമാണെന്ന് ഉറപ്പുവരുത്തണം. WGPA കണക്കാക്കുന്ന രീതി പ്രോസ്‌പെക്ടസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതൊക്കെ വിവരങ്ങള്‍ തിരുത്താം?

ജാതി, സംവരണ വിവരങ്ങള്‍, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങള്‍, അഡ്രസ് വിവരങ്ങള്‍ തുടങ്ങിയവ തിരുത്താം. അപേക്ഷയിലെ വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകള്‍ വരുത്താനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കണം. എന്നാല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാന്‍ ഉപയോഗിച്ച വിവരങ്ങളില്‍ വിദ്യാര്‍ത്ഥിയുടെ പേര് ഒഴികെ മറ്റൊന്നും തിരുത്താനോ മാറ്റം വരുത്താനോ സാധിക്കില്ല. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അത് പ്രവേശനത്തെ സാരമായി ബാധിക്കാം.

English Summary

Students can now check the Kerala Plus One Trial Allotment 2026 on the official HSCAP website. This is the final opportunity to correct application details or rearrange school options. All corrections must be submitted online before June 10, 2026, at 5:00 PM. Admission cannot be taken with this trial result, as the first main allotment will be released on June 15, 2026.

Follow Us
മുഖം തിളങ്ങാൻ റോസ് വാട്ടർ ഇങ്ങനെ ഉപയോ​ഗിക്കണം
മഴക്കാലത്ത് ഏത് ചെരുപ്പ് ധരിക്കണം? വീഴാതിരിക്കാൻ ഇതറിയണം
മീനിന്റെ കണ്ണ് കഴിക്കാറുണ്ടോ? ഇതറിയാതെ ചവച്ചരയ്ക്കല്ലേ
കനത്ത മഴയത്തും തുണികൾ വേഗത്തിൽ ഉണക്കാം, വഴിയുണ്ട്!
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ