AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus Two Result 2026: ആകാംക്ഷയോടെ വിദ്യാർത്ഥികൾ! പ്ലസ് ടു ഫലം മെയ് അവസാനമോ?; പുതിയ അപ്‌ഡേറ്റുകൾ

Kerala Plus Two Result 2026 Update: നിലവിലെ സൂചനകൾ പ്രകാരം, മെയ് രണ്ടാം വാരത്തിന് ശേഷമോ അല്ലെങ്കിൽ മെയ് അവസാന വാരത്തിനുള്ളിലോ പ്ലസ് ടു ഫലം ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ, മെയ് അവസാന വാരമാണ് പ്ലസ് ടു ഫലം പുറത്തുവിടുന്നത്. ഇക്കൊല്ലത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ പ്ലസ് ടു ഫലവും പ്രതീക്ഷിക്കാവുന്നതാണ്.

Kerala Plus Two Result 2026: ആകാംക്ഷയോടെ വിദ്യാർത്ഥികൾ! പ്ലസ് ടു ഫലം മെയ് അവസാനമോ?; പുതിയ അപ്‌ഡേറ്റുകൾ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 25 Apr 2026 | 12:46 PM

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം കാത്തിരിക്കുന്നത് (Kerala Plus Two Result 2026) ലക്ഷകണക്കിന് വിദ്യാർത്ഥികളാണ്. ആശങ്കയോടെയും പ്രതീക്ഷയോടെയും വിദ്യാർത്ഥികൾ കാത്തിരിക്കുമ്പോൾ ഫലം എന്ന് വരും എന്നതാണ് മിക്കവരെയും അലട്ടുന്ന ആശങ്ക. കേരള ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇതുവരെ വിദ്യാഭ്യാസ വകുപ്പ് അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാൽ അതികം വൈകാതെ തന്നെ വിദ്യാഭ്യാസ മന്ത്രി തീയതി പ്രഖ്യാപിക്കുന്നതാണ്.

എന്നാൽ നിലവിലെ സൂചനകൾ പ്രകാരം, മെയ് രണ്ടാം വാരത്തിന് ശേഷമോ അല്ലെങ്കിൽ മെയ് അവസാന വാരത്തിനുള്ളിലോ പ്ലസ് ടു ഫലം ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം മുൻകാല ട്രെൻഡുകൾ പരിശോധിച്ചാൽ, മെയ് അവസാന വാരമാണ് പ്ലസ് ടു ഫലം പുറത്തുവിടുന്നത്. ഇക്കൊല്ലത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തന്നെ പ്ലസ് ടു ഫലവും പ്രതീക്ഷിക്കാവുന്നതാണ്. വിവിധ ക്യാമ്പുകളിലായി നടക്കുന്ന മൂല്യനിർണ്ണയം അവസാന ഘട്ടത്തിലാണ്.

ALSO READ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ഏപ്രിൽ 30നുള്ളിലോ?; എവിടെ എങ്ങനെ അറിയാം

ഫലം എവിടെ പരിശോധിക്കാം?

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് അവവരുടെ മാർക്കുകളും സ്കോറും results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ ഔദ്യോ​ഗിക വെബ്സൈറ്റുകളിലൂടെ പരിശോധിക്കാവുന്നതാണ്. കൂടാതെ Saphalam ആപ്പിലൂടെയും വേഗത്തിൽ ഫലം മനസ്സിലാക്കാനാകും. നിങ്ങളുടെ മാർക്ക്ഷീറ്റും ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

പ്ലസ് ടു ഫലം എങ്ങനെ പരിശോധിക്കാം?

1. ആദ്യം തന്നെ വിദ്യാർത്ഥികൾ ഔദ്യോ​ഗിക വെബ്സൈറ്റുകളായ results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നിവ സന്ദർശിക്കുക.

2. അതിൽ “ഹയർ സെക്കൻഡറി ഫലങ്ങൾ 2026” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

3. നിങ്ങളുടെ റോൾ നമ്പറും ജനനത്തീയതിയും നൽകുക. ശേഷം സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യാം.

4. നിങ്ങളുടെ മാർക്ക് സ്ക്രീനിൽ ദൃശ്യമാകും.

5. ഭാവി ആവശ്യങ്ങൾക്കായി മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്യുക.

പരീക്ഷയുടെ കൂടുതൽ വിവരങ്ങൾ

സൈറ്റുകളിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ഒന്നിലധികം ഔദ്യോഗിക പോർട്ടലുകൾ മുൻകൂട്ടി മനസ്സിലാക്കി വയ്ക്കാൻ മറക്കരുത്. പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക. അതുപോലെ തന്നെ ഔദ്യോ​ഗിക വെബ്സൈറ്റുകളെ മാത്രം ഫലം പരിശോധിക്കാൻ ആശ്രയിക്കുക. 4,52,437 വിദ്യാർത്ഥികളാണ് ഇക്കൊല്ലം പ്ലസ്ടു രണ്ടാം വർഷ പരീക്ഷ എഴുതിയത്. കേരളം, ഗൾഫ്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലായി ആകെ 1984 കേന്ദ്രങ്ങളായിരുന്നു പരീക്ഷയ്ക്ക് സജ്ജമാക്കിയിരുന്നത്. അതേസമയം, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയത് 26,826 വിദ്യാർഥികളുമാണ്.

എസ്‌എസ്എൽസി പരീക്ഷാ ഫലം

ഏപ്രിൽ 16 മുതലാണ് സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. ഫല പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുകയാണ്. പരീക്ഷാ ഭവനിൽ നിന്നുള്ള പുതിയ വിവരങ്ങൾ അനുസരിച്ച് മെയ് മാസത്തിൽ എപ്പോൾ വേണമെങ്കിലും ഫലം പ്രതീക്ഷിക്കാം. നിലവിലെ സൂചനകൾ അനുസരിച്ച്, മെയ് ആദ്യ വാരത്തിലോ രണ്ടാം വാരത്തിൻ്റെ തുടക്കത്തിലോ ഫലം വരാനാണ് കൂടുതൽ സാധ്യത.

Follow Us