Kerala Onam Exam: ഓണപ്പരീക്ഷ തീയതികളിൽ മാറ്റം! 21-ലെ പരീക്ഷ ഓണം അവധി കഴിഞ്ഞ്
Kerala Onam Exam 2026 Rescheduled: ഹൈസ്കൂൾ തലത്തിലെ പരീക്ഷകളുടെ ടൈംടേബിൾ പരിഷ്കരിച്ചിരുന്നു. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാനാണ് ടൈംടേബിൾ പരിഷ്കരിച്ചത്. പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു നേരത്തേ നിശ്ചയിച്ചതു പ്രകാരം 13 നു തുടങ്ങി 20 ന് പരീക്ഷകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ ഓണപ്പരീക്ഷയുടെ തീയതിയിൽ മാറ്റം. ഓണാഘോഷ ദിവസത്തെ പരീക്ഷയ്ക്കാണ് മാറ്റം. ഓഗസ്റ്റ് 21-ാം തീയതിയിൽ നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷ ഓണം അവധിക്ക് ശേഷം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സ്കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിൽ വിദ്യാർത്ഥികളും അധ്യാപകരും പരാതി ഉന്നയിച്ചിരുന്നു. പരീക്ഷ നടക്കുന്നതിനാൽ ഓണം ആഘോഷിക്കാൻ കഴിയില്ലെന്നായിരുന്നു പരാതി. പരീക്ഷ മാറ്റിയതോടെ ഇനി വിദ്യാർത്ഥികൾക്ക് ഓണം അടിച്ച് പൊളിച്ചാഘോഷിക്കാം. 21ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂൾ തുറക്കുക. മാറ്റിയ പരീക്ഷ സെപ്റ്റംബർ ഒന്നിന് നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത് തീരുമാനം.
മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മറ്റ് ഓണപ്പരീക്ഷ മാറ്റമില്ലാതെ നിശ്ചയിച്ച തീയിതയിൽ തന്നെ നടക്കും. ഹൈസ്കൂൾ തലത്തിലെ പരീക്ഷകളുടെ ടൈംടേബിൾ പരിഷ്കരിച്ചിരുന്നു. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകൾ ഒരേ ദിവസം വരുന്നത് ഒഴിവാക്കാനാണ് ടൈംടേബിൾ പരിഷ്കരിച്ചത്. പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു നേരത്തേ നിശ്ചയിച്ചതു പ്രകാരം 13 നു തുടങ്ങി 20 ന് പരീക്ഷകൾ പൂർത്തിയാക്കാൻ തീരുമാനിച്ചു. 21 ന് ഓണാഘോഷം നടത്തി അന്ന് സ്കൂളുകൾ അടയ്ക്കും. അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന തരത്തിൽ ആവശ്യമുയർന്നിരുന്നു.
ഓണപ്പരീക്ഷ മാറ്റിവച്ചാൽ രണ്ടാം പാദത്തിലെ അധ്യയനത്തെ ഇത് ബാധിക്കുമെന്നതാണ് പ്രധാന പ്രശ്നമായി വിദ്യാഭ്യാസ വകുപ്പ് ഉയർത്തികാട്ടിയത്. കലാ, കായിക, പ്രവൃത്തിപരിചയ മേളകൾ ഉൾപ്പെടെ രണ്ടാം പാദത്തിലാണ് നടക്കുന്നത്. അതുകൊണ്ട്, ഒന്നാംപാദ പരീക്ഷ ഓണത്തിന് ശേഷം നിശ്ചയിച്ചാൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് വകുപ്പ് ചൂണ്ടികാട്ടി. ഓഗസ്റ്റ് 31 വരെയുള്ള പാഠ ഭാഗങ്ങളാണ് പഠിപ്പിച്ചു തീർക്കേണ്ടിയിരുന്നത്. എന്നാൽ സെൻസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം ക്ലാസുകൾ മുടങ്ങിയതിനാൽ അധ്യാപകർക്ക് ഇതു സാധിച്ചിരുന്നില്ല. അതിനാൽ, ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ചോദ്യപ്പേപ്പർ ക്രമീകരിക്കാനും തീരുമാനിച്ചിരുന്നു.
ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മാറ്റമില്ലാതെ തുടരും. ഇത്തവണ 9 ദിവസമാണ് കുട്ടികൾക്ക് ഓണാവധി കിട്ടുന്നത്. 21ന് ഓണാഘോഷവും കഴിഞ്ഞ് സ്കൂൾ അടയ്ക്കും. ശേഷം ഓഗസ്റ്റ് 31 നാണ് സ്കൂളുകൾ വീണ്ടും തുറക്കുക. സെപ്റ്റംബർ ഒന്നിന് നിലവിൽ 21ലെ മാറ്റിയ പരീക്ഷ നടത്തും. അതിനിടെ പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിളിൽ മാറ്റം വരുത്തിയിരുന്നു. 18ന് ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന ബയോളജിയും 20ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന അക്കൗണ്ടൻസിയും 14ന് രാവിലെ നടത്തി. ഇത്തവണ പാദവാർഷിക പരീക്ഷയുടെ ചോദ്യപ്പേപ്പർ പൊതുവിദ്യാഭ്യാസ വകുപ്പ് തന്നെ തയാറാക്കി അച്ചടിച്ച് വിതരണം ചെയ്യുകയാണ്.
English Summary:
Kerala Educational Department rescheduled Onam Exam Timetable. August 21 8th class exams rescheduled after Vacation. Now Changed Exam Will Be Held On September 1st.