AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് നാളെ, ഫലം എപ്പോൾ വരും? ഒറ്റ ക്ലിക്കിൽ പരിശോധിക്കാം

Kerala Plus One Trial Allotment Result 2026: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലിൽ അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കാനാകും. റിസൾട്ട് പുറത്തുവിട്ടാൽ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഒരൊറ്റ ക്ലിക്കിൽ പട്ടിക പരിശോധിക്കാവുന്നതാണ്. പ്രസ് വൺ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അപേക്ഷ സമർപ്പിക്കൽ അവസാനിപ്പിച്ചു. അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.

Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് നാളെ, ഫലം എപ്പോൾ വരും? ഒറ്റ ക്ലിക്കിൽ പരിശോധിക്കാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Jun 2026 | 09:20 AM

സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻ്റ് ജൂൺ എട്ടിന്‌ (നാളെ- തിങ്കൾ) പുറത്തുവരും. ജൂൺ മൂന്നുവരെയുള്ള അപേക്ഷകൾ പരിഗണിച്ചശേഷമാണ് ട്രയൽ അലോട്ട്‌മെൻ്റ് പുറത്തുവിടുക. അതിന് ശേഷം വിദ്യാർഥികൾക്ക്‌ തെറ്റുകൾ തിരുത്തുന്നതിനും സ്‌കൂളും വിഷയവും മാറ്റുന്നതിനും അവസരമുണ്ടാകും. പ്ലസ് വൺ ഏകജാല പ്രക്രിയയുടെ ഏറ്റവും നിർണ്ണായകമായ ഘട്ടമായ ട്രയൽ അലോട്ട്മെൻ്റ് (Plus One Trial Allotment 2026). പ്രധാന അലോട്ട്മെൻ്റുകൾക്ക് മുൻപായി വിദ്യാർത്ഥികൾക്ക് തങ്ങൾക്ക് ഏത് സ്കൂളിലാണ് സീറ്റ് ലഭിക്കാൻ സാധ്യതയെന്ന് മനസ്സിലാക്കാനുള്ള അവസാന അവസരമാണിത്.

ട്രയൽ അലോട്ട്മെൻ്റ് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലിൽ അലോട്ട്മെൻ്റ് വിവരങ്ങൾ പരിശോധിക്കാനാകും. റിസൾട്ട് പുറത്തുവിട്ടാൽ വിദ്യാർത്ഥികൾക്ക് അവരുടെ മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഒരൊറ്റ ക്ലിക്കിൽ പട്ടിക പരിശോധിക്കാവുന്നതാണ്. പ്രസ് വൺ പ്രവേശനത്തിനുള്ള ആദ്യ ഘട്ട അപേക്ഷ സമർപ്പിക്കൽ അവസാനിപ്പിച്ചു. അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് വരാനിരിക്കുന്ന ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാം.

ALSO READ: സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

പ്രോസ്‌പക്ട‌സ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് അലോട്ട്മെൻറിനായി പരിഗണിച്ചിട്ടുള്ളത്. ഹയർസെക്കണ്ടറി https://www.hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഇത് പരിശോധിക്കേണ്ടത്. മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ പ്രവേശനത്തിന് അപേക്ഷിച്ചവരുടേയും ട്രയൽ അലോട്ട്മെൻ്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ്. അപേക്ഷകർക്ക് Candidate Login-MRS എന്നതിലൂടെ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

അപേക്ഷകർക്കുള്ള വിശദ നിർദ്ദേശങ്ങളും ഇതേ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. 2026 ജൂൺ 10ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻ്റ് ലിസ്റ്റ് പരിശോധിക്കാനുള്ള അവസരമുണ്ടാകും. എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ വരുത്തി 2026 ജൂൺ 10 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ അപേക്ഷിക്കാം. തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന അലോട്ട്മെൻ്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുവാനുള്ള അവസാന അവസരമാണിത്.

ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?

  • ആദ്യം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്‌സൈറ്റായ www.hscap.kerala.gov.in സന്ദർശിക്കുക.
  • ഹോം പേജിലുള്ള ‘Candidate Login’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ യൂസർ നെയിമും , പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം കാണുന്ന പേജിലെ ‘Trial Allotment Results’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് നിലവിൽ ലഭിച്ച സ്കൂളും കോഴ്സും സ്ക്രീനിൽ കാണാം.

ഓപ്ഷനുകൾ മാറ്റാൻ അവസരം

  • ലഭിച്ച സ്കൂളോ കോഴ്സോ തൃപ്തികരമല്ലെങ്കിൽ നിങ്ങൾക്ക് മുൻഗണനാക്രമം മാറ്റുകയോ പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർക്കുകയോ ചെയ്യാം.
  • അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് നിങ്ങളുടെ മാർക്കിന് അനുസരിച്ചുള്ള സ്കൂളുകളല്ല നൽകിയതെന്ന് മനസ്സിലാക്കാം. അതിനാൽ മറ്റ് സ്കൂളുകൾ കൂടി ഓപ്ഷനായി നൽകി ആദ്യ അലോട്ട്മെന്റിൽ സീറ്റ് ഉറപ്പാക്കാം.
  • പേര്, ജനനത്തീയതി, മാർക്കുകൾ, ബോണസ് പോയിന്റുകൾ എന്നിവയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് തിരുത്താൻ വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും.
  • ഇത് കഴിഞ്ഞുള്ള ആദ്യത്തെ പ്രധാന അലോട്ട്മെൻ്റ് ജൂൺ 15-ന് പ്രസിദ്ധീകരിക്കും. ജൂലൈ 2 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനാണ് നിലവിലെ തീരുമാനം.

English Summary:

Kerala Plus One Trial Allotment 2026 will be published tomorrow, June 8th. Check the expected release time on official hscap.kerala.gov.in candidate login link. Here Is the step-by-step guide to edit your options or correct application errors instantly.

 

Follow Us