AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Holiday: മഴ വിട്ടൊഴിയില്ല…9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സ്‌കൂളില്‍ പോകേണ്ട അവധിയാണ്‌

Kerala Heavy Rain August 5: Holiday in 10 Districts, Orange Alert Issued: കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കേരള സര്‍വകലാശാലയുടെ വൈവ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പഠനവകുപ്പുകളിലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Kerala School Holiday: മഴ വിട്ടൊഴിയില്ല…9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; സ്‌കൂളില്‍ പോകേണ്ട അവധിയാണ്‌
ഓഗസ്റ്റ് 5 സ്‌കൂള്‍ അവധി Image Credit source: PTI
Shiji M K
Shiji M K | Updated On: 05 Aug 2026 | 06:11 AM

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി. പത്ത് ജില്ലകളിലാണ് ജില്ല കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കില്ല. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍ക്കും മാറ്റമുണ്ടായിരിക്കില്ലെന്ന് കളക്ടര്‍മാര്‍ പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

ഏതെല്ലാം ജില്ലകള്‍ക്ക് അവധി

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശൂര്‍, വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധിയുള്ളത്. ഈ ജില്ലകളിലെ പ്രോഫഷണല്‍ കോളേജുകള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി ബാധകമായിരിക്കും.

എന്നാല്‍ കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമായിരിക്കില്ല. കേരള സര്‍വകലാശാലയുടെ വൈവ, പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റിവെച്ചു. പഠനവകുപ്പുകളിലെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അവധികള്‍ മൂലം വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെടുന്ന ക്ലാസുകള്‍ ക്രമീകരിക്കുന്നതിനായി അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം.

ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Also Read: Kerala Holiday: പത്ത്‌ ജില്ലകളില്‍ അവധി; നാളെയും വീട്ടിലിരിക്കാം

ഓഗസ്റ്റ് ആറിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്, ശേഷിക്കുന്ന ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമായിരിക്കും. ഓഗസ്റ്റ് ഏഴിന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ടിന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജാഗ്രത പാലിക്കാം

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുന്നു. മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവര്‍ ജാഗ്രത കൈവിടരുത്. ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കേണ്ടതാണ്. മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറിതാമസിക്കേണ്ടതാണ്. നദികളില്‍ ഇറങ്ങുകയോ ജലാശയങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിനോദ പരിപാടികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. രാത്രികാല യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

English Summary

Heavy rain is expected to continue across Kerala on August 5. Educational institutions in 10 districts have been granted a holiday amid the adverse weather conditions. An orange alert has also been issued, warning of intense rainfall in the state. Students and parents are advised to follow official district-level updates.

Follow Us