AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Holiday: പത്ത്‌ ജില്ലകളില്‍ അവധി; നാളെയും വീട്ടിലിരിക്കാം

Kerala School Holiday August 5: വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്‌, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളില്‍ നാളെയും അവധി. ജില്ലകളില്‍ അതിശക്തമായി മഴ തുടരുന്ന പശ്ചാത്തലത്തിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് എട്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

Kerala Holiday: പത്ത്‌ ജില്ലകളില്‍ അവധി; നാളെയും വീട്ടിലിരിക്കാം
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 04 Aug 2026 | 11:00 PM

വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്‌, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്ത് അഞ്ച്) അവധി പ്രഖ്യാപിച്ചു. വയനാട് ജില്ലയില്‍ നാളെയും (ഓഗസ്ത് 5) അവധി. ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്.

റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളേജുകള്‍ക്കും അവധിയില്ല. ത്തണമെന്ന് വയനാട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. സാഹചര്യത്തിനനുസരിച്ച് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാമെന്നും കളക്ടര്‍ വ്യക്തമാക്കി.

റെഡ് അലര്‍ട്ടുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും പാലിക്കണമെന്ന് കളക്ടര്‍ പൊതുജനങ്ങളോട് നിര്‍ദ്ദേശിച്ചു. ടൂറിസ്റ്റുകള്‍ ജാഗ്രത പാലിക്കണം. സുരക്ഷിതമായ താമസസ്ഥലങ്ങളില്‍ തുടരണം. താമരശേരി ചുരം, ബോയ്‌സ് ടൗണ്‍-പാല്‍ച്ചുരം വഴി യാത്ര ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ആലപ്പുഴ

ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. അങ്കണവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്ക് അവധി ബാധകമാണ്. നേരത്തെ തീരുമാനിച്ച പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

ഇടുക്കി

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. സ്‌കൂളുകള്‍, മദ്രസകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

Also Read:  Kerala Rain Update Live: എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്! വിവിധ ജില്ലകളില്‍ അവധി; തീരാതെ ദുരിതമഴ

കാസര്‍കോട്‌

കാസര്‍കോട് ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി. കോളേജുകള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകം.

കോട്ടയം

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകം.

തൃശൂര്‍

തൃശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍, അഭിമുഖം എന്നിവയ്ക്ക് മാറ്റമില്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവയ്ക്കും അവധി ബാധകം. പ്രൊഫഷണല്‍ കോളേജുകള്‍ പ്രവര്‍ത്തിക്കും.

എറണാകുളം

എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയാണ്. അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധിയായിരിക്കും.

കോഴിക്കോട്‌

കോഴിക്കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകം.

English Summary

Educational institutions in ten Kerala districts have been declared a holiday tomorrow due to heavy rain. Most districts, including Professional Colleges, will remain closed, along with Anganwadis and tuition centers. However, Professional Colleges in Kannur and Kozhikode will operate as usual.

Follow Us