Kerala Rain Holiday: കനത്ത മഴയിൽ നാളെ സ്കൂൾ അവധി പ്രഖ്യാപിച്ചു; ഓണപ്പരീക്ഷയും മാറ്റിവച്ചു

School Holiday For Tomorrow: സംസ്ഥാനത്ത് ഈ മാസം 18ന് സ്കൂൾ അവധി. നാളെ നടക്കാനിരിക്കുന്ന ഓണപ്പരീക്ഷയും മാറ്റിവച്ചു.

Kerala Rain Holiday: കനത്ത മഴയിൽ നാളെ സ്കൂൾ അവധി പ്രഖ്യാപിച്ചു; ഓണപ്പരീക്ഷയും മാറ്റിവച്ചു

പ്രതീകാത്മക ചിത്രം

Published: 

17 Aug 2025 | 09:43 PM

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഈ മാസം 18ന് സ്കൂൾ അവധി പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ സ്കൂളുകൾക്കാണ് കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയും മാറ്റിവച്ചു.

Also Read: Onam Exams 2025: ഓണപ്പരീക്ഷ നാളെ മുതൽ; ചോദ്യ പേപ്പർ ചോർച്ച തടയാൻ പ്രത്യേക മാർഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു. സ്കൂൾ തലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. ഓണപ്പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കളക്ടർ കുറിച്ചു.

കളക്ടറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ