AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala School Holiday: തിങ്കളാഴ്ച സ്കൂളിൽ പോകേണ്ട….. രണ്ട് ​ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ

Kerala School Holiday February 23 and 24: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതാണ്.

Kerala School Holiday: തിങ്കളാഴ്ച സ്കൂളിൽ പോകേണ്ട….. രണ്ട് ​ദിവസം അവധി പ്രഖ്യാപിച്ച് കളക്ടർ
പ്രതീകാത്മക ചിത്രംImage Credit source: courtneyk/E+/Getty Images
Nithya Vinu
Nithya Vinu | Published: 22 Feb 2026 | 09:31 PM

കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ. മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് നാളെ (ഫെബ്രുവരി 23 തിങ്കളാഴ്ച) മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതാണ്.

കൂടാതെ, ഉത്രാളിക്കാവ് പൂരത്തെ തുടര്‍ന്ന് ഫെബ്രുവരി 24 ന് വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭ പരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട എങ്കക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിനുമാണ് അവധി. എന്നാൽ മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല.

ALSO READ: മനഃപാഠം പഠിക്കണ്ട, ഈസിയായി ഓർത്തെടുക്കാം; സോഷ്യൽ സയൻസ് എ പ്ലസ് ഉറപ്പിക്കാൻ 10 മിനിറ്റ് ടിപ്‌സ്

 

എസ്എസ്എൽസി പരീക്ഷയെത്തി! ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വരെ; പാലിക്കേണ്ട നിബന്ധനകൾ

 

എസ്എസ്എൽസി പരീക്ഷയ്ക്ക് ഇനി 10 ദിവസം മാത്രം. മാർച്ച് അഞ്ചിനാണ് ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. മാർച്ച് 30 വരെയാണ് പരിക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഹാൾ ടിക്കറ്റ് മുതൽ പരീക്ഷാ ഹാൾ വിടുന്നത് വരെ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ഹാൾ ടിക്കറ്റ് എടുക്കാൻ മറക്കരുത്. ഹാൾ ടിക്കറ്റ് ഇല്ലാതെ നിങ്ങളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിക്കില്ല. അതുപോലെ ഹാൾ ടിക്കറ്റിലെ പേര്, രജിസ്റ്റർ നമ്പർ, ഫോട്ടോ എന്നിവ ശരിയാണോ എന്നും ഉറപ്പുവരുത്തേണ്ടതാണ്. ഹാൾ ടിക്കറ്റിൻ്റെ ഒരു കോപ്പി എപ്പോഴും വീട്ടിൽ ഉണ്ടായിരിക്കണം.

കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തിൽ എത്തുക എന്നതാണ് മറ്റൊരു പ്രാധാനകാര്യം. പരീക്ഷ തുടങ്ങുന്നതിന് കുറഞ്ഞത് 30 മിനിറ്റ് മുമ്പെങ്കിലും സ്കൂളിൽ എത്താൻ ശ്രമിക്കുക.അതുപോലെ നീല അല്ലെങ്കിൽ കറുപ്പ് മഷിയിലുള്ള പേനകൾ മാത്രമെ പരീക്ഷയ്ക്ക് ഉപയോഗിക്കാവൂ. പെൻസിൽ, സ്കെയിൽ, മാത്തമാറ്റിക്കൽ ഇൻസ്ട്രുമെന്റ്സ് എന്നിവ നിങ്ങളുടെ കൈവശം കരുതുക.

സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ, കാൽക്കുലേറ്ററുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിൽ കർശനമായി നിരോധിച്ചവയാണ്. ഒരു കാരണവശാലും ഇവയൊന്നും പരീക്ഷഹാളിൽ കയറ്റാൻ ശ്രമിക്കരുത്. ഉത്തരക്കടലാസിൻ്റെ ആദ്യത്തെ പേജിലെ വിവരങ്ങൾ തെറ്റുകൂടാതെ പൂരിപ്പിക്കുക. സംശയങ്ങൾ ഉണ്ടെങ്കിൽ ക്ലാസിലുള്ള അധ്യാപകരുമായി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.