Kerala School Summer Vacation 2026 : ചുമ്മാതാ പിള്ളാരേ! വേനലവധി വെട്ടിക്കുറച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത

Kerala School Summer Vacation 2026 Date : ഇത്തവണ വേനലവധി വെട്ടിക്കുറയ്ക്കുമെന്ന് വ്യാജ വാർത്ത പ്രചരിച്ചിരുന്നു. വ്യാജ വാർത്തകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാർച്ച് 31-ാം തീയതി മുതലാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേനൽ അവധി ആരംഭിക്കുന്നത്.

Kerala School Summer Vacation 2026 : ചുമ്മാതാ പിള്ളാരേ! വേനലവധി വെട്ടിക്കുറച്ചിട്ടില്ല, പ്രചരിക്കുന്നത് വ്യാജ വാർത്ത

Representational Image

Published: 

26 Mar 2026 | 07:42 PM

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വേനലവധി വെട്ടിച്ചുരുക്കുമെന്ന വാർത്തയ്ക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ്. ഇത്തവണ വേനലവധി ഒരു മാസമായി വെട്ടിക്കുറയ്ക്കുമെന്ന് പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി അറിയിച്ചു. നേരത്തെ നിശ്ചയിച്ചത് പ്രകാരം മാർച്ച് 31-ാം തീയതി മുതൽ രണ്ട് മാസം വേനലവധി ഇത്തവണയും ഉണ്ടാകുമെന്ന് വകുപ്പ് സെക്രട്ടറി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിൻ്റെ പേരിൽ വ്യാജരേഖ ചമച്ചാണ് ഇത്തരത്തിൽ ഒരു രേഖ നിർമിച്ച് പ്രചരിപ്പിച്ചത്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും അധ്യാപകരിലും ആശയക്കുഴപ്പം സൃഷ്ടിച്ചു. ബോധപൂർവ്വം പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ഈ ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ വാസുകി ഐഎഎസ് അറിയിച്ചു. ഇതിനായി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയെന്നും വകുപ്പ് സെക്രട്ടറി വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.

ALSO READ : Kerala SSLC Exam 2026: എസ്എസ്എൽസി മാർക്കിൻ്റെ ശതമാനം എങ്ങനെ കണക്കാക്കാം? ഇതാ എളുപ്പവഴി

നിലവിൽ നിശ്ചയിച്ചിട്ടുള്ള ക്രമീകരണങ്ങളിൽ ഒരു മാറ്റം വരുത്താൻ സർക്കാർ ഇതുവരെ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾ ഒരിക്കലും വിശ്വസിക്കരുത്. അവ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മാർച്ച് 31-ാം തീയതി മുതലാണ് വേനലവധി തുടക്കമാകുക. ഇത്തവണ ജൂൺ ഒന്നാം തീയതി തന്നെ സ്കൂളുകൾ തുറക്കുകയും ചെയ്യും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ