AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2026: ബയോളജി പരീക്ഷയ്ക്ക് മുമ്പ് 5 ദിവസം ലീവ്! ഫുൾ എപ്ലസ് ഉറപ്പിക്കാം; ഈ ഭാഗങ്ങൾ മറക്കരുതേ

Kerala SSLC Biology Exam 2026: ബയോളജിയിൽ ചിത്രങ്ങൾക്കും ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനും വലിയ പ്രാധാന്യമുള്ളതിനാൽ അവയ്ക്ക് മുൻ​ഗണന നൽകിവേണം പഠിക്കാൻ. നാഡീകോശം, കണ്ണ്, ചെവി, തലച്ചോറ് എന്നിവയിൽ നിന്നാണ് പ്രധാനമായും വരയ്ക്കാനുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. ബയോളജി പരീക്ഷയിൽ ഏതെല്ലാം പാഠഭാ​ഗങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് നോക്കാം.

Kerala SSLC Exam 2026: ബയോളജി പരീക്ഷയ്ക്ക് മുമ്പ് 5 ദിവസം ലീവ്! ഫുൾ എപ്ലസ് ഉറപ്പിക്കാം; ഈ ഭാഗങ്ങൾ മറക്കരുതേ
Sslc BiologyImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Updated On: 25 Mar 2026 | 06:39 PM

എസ്എസ്എൽസി പരീക്ഷയിൽ അവസാന പരീക്ഷയായ ബയോളജി മാർച്ച് 30നാണ് നടക്കാൻ പോകുന്നത്. ബയോളജിയിൽ ചിത്രങ്ങൾക്കും ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനും വലിയ പ്രാധാന്യമുള്ളതിനാൽ അവയ്ക്ക് മുൻ​ഗണന നൽകിവേണം പഠിക്കാൻ. നാഡീകോശം, കണ്ണ്, ചെവി, തലച്ചോറ് എന്നിവയിൽ നിന്നാണ് പ്രധാനമായും വരയ്ക്കാനുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. അഞ്ച് ദിവസത്തെ അവധിയിൽ ബയോളജി പരീക്ഷയിൽ ഏതെല്ലാം പാഠഭാ​ഗങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും ഏതെല്ലാം പഠിക്കണമെന്നും നോക്കാം.

ALSO READ: ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്‌സിലടക്കം അവസരം; ആറു തസ്തികകളില്‍ വിജ്ഞാപനവുമായി പിഎസ്‌സി

സംവേദനങ്ങളും പ്രതികരണങ്ങളും

റിഫ്ലക്സ് ആർക്ക് (Reflex Arc): ഇവിടെ നിന്നും പതിവായി ചോദ്യങ്ങൾ ചോദിക്കാറുണ്ട്. അതിനാൽ കൃത്യമായി പഠിച്ചുവയ്ക്കുക.

സിനാപ്സ് (Synapse): സിനാപ്റ്റിക് നോബ് വഴി സന്ദേശങ്ങൾ കൈമാറുന്ന രീതി എങ്ങനെയാണെന്ന് നന്നായി അറിഞ്ഞിരിക്കണം.

അറിവിൻ്റെ ജാലകങ്ങൾ

ദർശന സഹായികൾ: റോഡ് കോശങ്ങൾ (Rods), കോൺ കോശങ്ങൾ (Cones) എന്നിവയുടെ ധർമ്മം എന്താണെന്നും അവയുടെ പ്രവർത്തന രീതിയും ചോദിക്കാറുണ്ട്.

ശ്രവണ സഹായികൾ: ശബ്ദം എങ്ങനെ തലച്ചോറിലെത്തുന്നു എന്നതിന്റെ ഫ്ലോചാർട്ടാണ് സാധാരണയായി ചോദിക്കാറുള്ളത്. അതിനാൽ അവ കൃത്യമായി പഠിച്ചുവയ്ക്കുക.

സമസ്ഥിതിക്കായി രാസസന്ദേശങ്ങൾ

ഹോർമോണുകൾ: ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ പ്രവർത്തനം അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. ഏറ്റവും എളുപ്പത്തിൽ മാർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഭാ​ഗമാണിത്.

സസ്യ ഹോർമോണുകൾ: ഓക്സിൻ, ഗിബ്ബർലിൻ, എത്തിലീൻ എന്നിവയുടെ ഉപയോഗങ്ങൾ എന്തെല്ലാമെന്ന് പഠിച്ചുവയ്ക്കുക.

രക്തഗ്രൂപ്പുകൾ: ഏത് ഗ്രൂപ്പുകാർക്ക് ആർക്കൊക്കെ രക്തം നൽകാം എന്നത് ക്രമത്തിന് അനുസരിച്ച് പഠിച്ച് മനസിലാക്കുക. ഇതിൽ നിന്ന് എന്താണേലും ചോദ്യങ്ങൾ ചോദിക്കാം.

വാക്സിനേഷൻ: പ്രതിരോധ കുത്തിവെപ്പുകളുടെ പട്ടികപ്പെടുത്തി തന്നെ പഠിക്കുക.

ജനിതകരഹസ്യങ്ങൾ

DNA ഘടന: വാട്സൺ-ക്രിക്ക് മോഡൽ, നൂക്ലിയോറ്റൈഡുകൾ എന്നീ തിയറികൾ മനസ്സിലാക്കി പഠിക്കുക. ഇതുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചോദ്യങ്ങൾ പ്രതീക്ഷിക്കാം.

മെൻഡലിന്റെ പരീക്ഷണം: ഏകസങ്കരണ പരീക്ഷണം ‌കൃത്യമായി വരച്ച് പഠിക്കുക. വരയ്ക്കുമ്പോൾ പെൻസിൽ ഉപയോ​ഗിച്ച് തന്നെ വരച്ചു പഠിക്കുക.

 

Follow Us