AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Exam 2026: എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയിൽ A+ ഉറപ്പിക്കാം; മുൻ വർഷം ചോദിച്ച ചോദ്യങ്ങൾ ഇതാ

Kerala SSLC English Exam 2026: എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർത്ഥികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് മുൻവർഷത്തെ ചോദ്യപേപ്പർ വിശകലനം ചെയ്യുക എന്നത്. വെറുതെ ചോദ്യങ്ങൾ വായിച്ചു പോകുന്നതിനേക്കാൾ, പരീക്ഷാ ഹാളിലെ മാനസികാവസ്ഥയോടെ തന്നെ അത് പരിശീലിക്കുന്നത് എ പ്ലസ് ഉറപ്പിക്കാൻ സഹായിക്കും.

Kerala SSLC Exam 2026: എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയിൽ A+ ഉറപ്പിക്കാം; മുൻ വർഷം ചോദിച്ച ചോദ്യങ്ങൾ ഇതാ
Sslc English Exam
Neethu Vijayan
Neethu Vijayan | Published: 07 Mar 2026 | 12:24 PM

എസ്എസ്എൽസി പരീക്ഷയിൽ രണ്ടാമത്തേത് ഇം​ഗ്ലീഷാണ്. അഞ്ചാം തീയതി കഴിഞ്ഞ ഇനി പരീക്ഷ നടത്തുന്നത് വരുന്ന ഒമ്പതാം (തിങ്കളാഴ്ച്ച) തീയതിയാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പഠിച്ചതെല്ലാം ഓർത്തെടുക്കാനും, പഠിക്കാൻ കഴിയാത്ത ഭാ​ഗം നന്നായി പഠിക്കാനും വേണ്ടുവോളം സമയമുണ്ട്. ഇനിയും പഠിച്ച് തുടങ്ങിയിട്ടില്ലാത്തവർ ഇം​ഗ്ലീഷ് വിഷയത്തിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില പാഠഭാ​ഗങ്ങളുണ്ട്.

അതുകൊണ്ട് തന്നെ എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഓരോ വിദ്യാർത്ഥികൾക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് മുൻവർഷത്തെ ചോദ്യപേപ്പർ വിശകലനം ചെയ്യുക എന്നത്. വെറുതെ ചോദ്യങ്ങൾ വായിച്ചു പോകുന്നതിനേക്കാൾ, പരീക്ഷാ ഹാളിലെ മാനസികാവസ്ഥയോടെ തന്നെ അത് പരിശീലിക്കുന്നത് എ പ്ലസ് ഉറപ്പിക്കാൻ സഹായിക്കും.

ALSO READ: എസ്എസ്എൽസി മലയാളം പരീക്ഷ എങ്ങനെയുണ്ടായിരുന്നു?; ചോദ്യപേപ്പർ പരിശോധിക്കാം

ചോദ്യങ്ങളുടെ ഘടന മനസ്സിലാക്കാം

ഇംഗ്ലീഷ് പരീക്ഷയിൽ പ്രധാനമായും നാല് ഭാഗങ്ങളാണുള്ളത്. അത് ഏതെല്ലാമെന്ന് പരിശോധിക്കാം.

Reading Comprehension: പാഠഭാഗത്തുനിന്നുള്ള വരികൾ വായിച്ച് അതിന് താഴെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

Poetry Analysis: പാഠഭാ​ഗത്തിലെ ഏതെങ്കിലും ഒരു കവിതയുടെ നാല് വരികൾ നൽകിയിട്ടുണ്ടാകും. അവ വിശകലനം ചെയ്യുക.

Discourses: ലെറ്റർ, ഡയറി, പ്രൊഫൈൽ, റിപ്പോർട്ട് തുടങ്ങിയവ തയ്യാറാക്കുക.

Grammar And Vocabulary: എഡിറ്റിംഗ്, റിപ്പോർട്ടഡ് സ്പീച്ച്, ക്ലോസ് ടെസ്റ്റ് തുടങ്ങിയവ ഈ വിഭാ​ഗത്തിൽ ഉൾപ്പെടുന്നു.

സമയക്രമീകരണം

മുൻവർഷത്തെ ചോദ്യപേപ്പർ ഒരു മോക്ക് ടെസ്റ്റ് പോലെ വീട്ടിലിരുന്ന് എഴുതി നോക്കുക. പരീക്ഷയ്ക്ക് എടുക്കുന്ന അതേ സമയം തന്നെ കണക്കാക്കുക. 2.5 മണിക്കൂറിനുള്ളിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. പരീക്ഷാ മുൻവർഷങ്ങളിൽ ആവർത്തിച്ചു വരുന്ന ചില പ്രധാന ഡിസ്കോഴ്സുകളാണ്.

Profile Writing: ഏതെങ്കിലും പ്രശസ്ത വ്യക്തിയുടെ വിവരങ്ങൾ നൽകിയിട്ട് അവയുടെ പ്രൊഫൈൽ എഴുതാൻ ചോദിക്കും.

Diary Entry: പാഠഭാഗത്തെ ഏതെങ്കിലും കഥാപാത്രത്തിന്റെ വിവരങ്ങൾ നൽകി അത് ഡയറി തയ്യാറാക്കുക. കഥാപാത്രത്തിൻ്റെ പ്രത്യേകത സ്വഭാവം, മാനസികാവസ്ഥ എന്നിവയെല്ലാം അതിൽ ഉൾപ്പെടുത്താൻ ഓർക്കണം.

Formal/Informal Letter: സുഹൃത്തിനോ അല്ലെങ്കിൽ ഔദ്യോ​ഗികമായോ കത്തെഴുതാനാകും ചോദിക്കുക.

Speech Writing: സ്കൂൾ അസംബ്ലിയിലോ മറ്റോ അവതരിപ്പിക്കാൻ അനുയോജ്യമായ വിവരങ്ങൾ നൽകിയിട്ടുണ്ടാകും. അത് വച്ച് പ്രസംഗം തയ്യാറാക്കുക.

 

 

 

Follow Us