AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Exam 2026: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ഇനി റിസൾട്ടിനായി കാത്തിരിപ്പ്, ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയം

Kerala SSLC Exam 2026 End Today: ഇക്കൊല്ലത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപനം മുൻ നിശ്ചയിച്ചതിൽ നിന്നും വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ച് മുതലാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്.

Kerala SSLC Exam 2026: എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; ഇനി റിസൾട്ടിനായി കാത്തിരിപ്പ്, ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയം
Sslc Exam KeralaImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 30 Mar 2026 | 07:03 AM

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് (Kerala SSLC Exam) ഇന്ന് പരിസമാപ്തി. മാർച്ച് അഞ്ചിന് ആരംഭിച്ച പരീക്ഷകളിൽ അവസാനത്തേതായ ബയോളജി പരീക്ഷയാണ് ഇന്ന് നടക്കുക. ഏപ്രിൽ 16 മുതലാണ് മൂല്യനിർണയം ആരംഭിക്കുക. സംസ്ഥാനത്തൊട്ടാകെ 3,031 കേന്ദ്രങ്ങളിലായിട്ടാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ നടന്നത്.

അതേസമയം ഇക്കൊല്ലത്തെ പത്താം ക്ലാസ് ഫലം പ്രഖ്യാപനം മുൻ നിശ്ചയിച്ചതിൽ നിന്നും വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് അഞ്ച് മുതലാണ് ആരംഭിച്ചത്. കണക്കുകൾ പ്രകാരം, 13 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇക്കൊല്ലം പരീക്ഷ എഴുതിയത്.

ALSO READ: എസ്എസ്എൽസി അവസാന പരീക്ഷ നാളെ; ബയോളജിയിൽ എ പ്ലസ് ഉറപ്പിക്കാൻ ഇതൊന്ന് കണ്ണോടിക്കൂ!

നേരത്തെ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം, മെയ് എട്ടിന് ഫലം പ്രഖ്യാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പത്താം ക്ലാസ് മൂല്യനിർണ്ണയ ക്യാമ്പുകളുടെ ക്രമീകരണവും ഹയർസെക്കൻഡറി മൂല്യനിർണ്ണയവും ഒരേസമയം നടക്കുന്നത് പരിഗണിച്ച് ഫലപ്രഖ്യാപനം നിശ്ചയിച്ച തീയതിയിൽ നിന്ന് നീളാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ സൂചനകൾ.

സംസ്ഥാനത്തൊട്ടാകെ എഴുപതിലധികം ക്യാമ്പുകളിലായാണ് എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം നടക്കുന്നത്. ഇത്തവണത്തെ മൂല്യനിർണയത്തിനായി ഏകദേശം 9,000-ത്തിലധികം അധ്യാപകരെയാണ് നിയോഗിച്ചിട്ടുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിലെ മൂല്യനിർണയത്തിനായി 89 ക്യാമ്പുകളും സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്.

Follow Us