Kerala SSLC Exam 2026: എസ്എസ്എൽസി കണക്ക് പരീക്ഷ നാളെ; നിങ്ങൾ പഠിച്ച് കഴിഞ്ഞോ? അവസാന നിമിഷം ഇവ മറക്കരുത്

Kerala SSLC Maths Exam 2026: കൃത്യമായ പ്ലാനിംഗും ആത്മവിശ്വാസവുമുണ്ടെങ്കിൽ കണക്കിൽ എ പ്ലസ് നേടുക എന്നത് വളരെ അളുപ്പമാണ്. അവസാന നിമിഷം റിവിഷൻ നടത്തുന്ന കുട്ടികളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ നമുക്ക് നോക്കാം. ടെൻഷൻ അടിക്കാതെ എങ്ങനെ അവസാന നിമിഷം ഈസിയായി പഠിക്കാമെന്നാണ് ഇവിടെ പറയാൻ പോകുന്നത്.

Kerala SSLC Exam 2026: എസ്എസ്എൽസി കണക്ക് പരീക്ഷ നാളെ; നിങ്ങൾ പഠിച്ച് കഴിഞ്ഞോ? അവസാന നിമിഷം ഇവ മറക്കരുത്

Sslc Maths

Published: 

15 Mar 2026 | 07:26 PM

എസ്എസ്എൽസി വിദ്യാർത്ഥികളെ മുൾമുനയിൽ നിർത്തികൊണ്ട് നാളെയാണ് (മാർച്ച് 16, തിങ്കൾ) കണക്ക് പരീക്ഷ. മിക്ക വിദ്യാർത്ഥികളെയും ഒരുപോലെ ഭയപ്പെടുത്തുന്ന ഒന്നാണ് കണക്ക് പരീക്ഷ. എന്നാൽ കൃത്യമായ പ്ലാനിംഗും ആത്മവിശ്വാസവുമുണ്ടെങ്കിൽ കണക്കിൽ എ പ്ലസ് നേടുക എന്നത് വളരെ അളുപ്പമാണ്. അവസാന നിമിഷം റിവിഷൻ നടത്തുന്ന കുട്ടികളുടെ ശ്രദ്ധയ്ക്കായി ചില കാര്യങ്ങൾ നമുക്ക് നോക്കാം. ടെൻഷൻ അടിക്കാതെ എങ്ങനെ അവസാന നിമിഷം ഈസിയായി പഠിക്കാമെന്നാണ് ഇവിടെ പറയാൻ പോകുന്നത്.

ALSO READ: കണക്ക് പരീക്ഷയെ പേടിക്കണ്ട, നമുക്ക് തകർക്കാം; വേ​ഗം പഠിച്ചോ, സമയം കുറവാണ്

മുൻ​ഗണന നൽകി പഠിക്കുക

ചില പാഠഭാ​ഗങ്ങളിൽ നിന്ന് കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ വരാനുള്ള സാധ്യതയുണ്ട്. ഇവ ആദ്യം പഠിക്കുക. വൃത്തങ്ങൾ, ജ്യാമിതിയും ബീജഗണിതവും, സമാന്തര ശ്രേണികൾ, ഘനരൂപങ്ങൾ എന്നിങ്ങനെയുള്ള പാഠങ്ങളിൽ നിന്ന് നിരവധി ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതിനാൽ അവയ്ക്ക് മുൻ​ഗണന നൽകുക. 14 മാർക്കിനുള്ള ചോദ്യങ്ങളാണ് കൂടുതലായും ചോദിക്കുക.

ഫോർമുലകൾ പഠിക്കുക

കണക്കിലെ എളുപ്പവഴി ഫോർമുലകൾ ക്യങ്ങൾ ഓർത്തിരിക്കുക എന്നതാണ്. സിലിണ്ടർ, കോൺ, ഗോളം എന്നിവയുടെ ഉപരിതല പരപ്പളവും വ്യാപ്തവും മനസ്സിലാക്കി വയ്ക്കുക. പ്രധാന ഫോർമുലകൾ നോട്ട് ചെയ്ത് വച്ച് തന്നെ പഠിക്കുക. ഇത് അവസാന നിമിഷം പെട്ടെന്ന് വായിച്ച് മനസ്സിലാക്കാൻ സഹായിക്കും.

വരയ്ക്കാനുള്ള ചോദ്യങ്ങൾ

ഏറ്റവും കൂടുതൽ മാർക്ക് നേടാവുന്ന ഭാഗമാണിത്. വൃത്തങ്ങൾ, തൊടുവരകൾ (Tangents), വൃത്തത്തിനുള്ളിലെ ത്രികോണം എന്നിവ വരയ്ക്കാനുള്ള ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നതാണ്. കണക്ക് പരീക്ഷയ്ക്ക് പോകുമ്പോൾ ഇൻസ്ട്രുമെന്റ് ബോക്സ് കയ്യിൽ കരുതാൻ മറക്കരുത്. ചിത്രങ്ങൾ നോക്കി മനസ്സിലാക്കാതെ വരച്ച് തന്നെ പഠിക്കാൻ ശ്രമിക്കണം.

പരീക്ഷാഹാളിൽ ശ്രദ്ധിക്കാൻ

80 മാർക്കിന്റെ പരീക്ഷയ്ക്ക് 2.5 മണിക്കൂറാണ് സമയമാണുള്ളത്. വലിയ ചോദ്യങ്ങൾക്കായി കൂടുതൽ സമയം മാറ്റിവെക്കുക. അറിയാവുന്ന ചോദ്യങ്ങളുടെ ഉത്തരം ആദ്യം ആദ്യം എഴുതാൻ ശ്രമിക്കുക. അറിയാത്ത ചോദ്യങ്ങൾക്ക് ആദ്യം തന്നെ സമയം കളയരുത്. സ്റ്റെപ്പുകൾ എഴുതാൻ മറക്കരുത്. ഉത്തരം തെറ്റിയാലും ഓരോ സ്റ്റെപ്പിനും മാർക്ക് ലഭിക്കും എന്ന കാര്യം മറക്കരുത്.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ