AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Exam 2026: എസ്എസ്എൽസി തോറ്റവർക്ക് ഇംപ്രൂവ്‌മെൻ്റ് എഴുതാമോ? കൺഫ്യൂഷൻ വേണ്ട കൂടുതലറിയാം

SAY Exam And Improvement Exam: എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവർക്ക് സേ പരീക്ഷയും സ്കോർ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്മെൻ്റ് പരീക്ഷയും എഴുതാനുള്ള അവസരം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നുണ്ട്. ഒരു വർഷം നഷ്ടപ്പെടാതെ തന്നെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ഈ പരീക്ഷയിലൂടെ സാധിക്കും. എന്നാൽ സേ പരീക്ഷയ്ക്കും ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കും അപേക്ഷിക്കുമ്പോൾ കുട്ടികളുടെ ഉള്ളിൽ പലവിധ സംശയങ്ങളും ഉണ്ടായേക്കാം.

Kerala SSLC Exam 2026: എസ്എസ്എൽസി തോറ്റവർക്ക് ഇംപ്രൂവ്‌മെൻ്റ് എഴുതാമോ? കൺഫ്യൂഷൻ വേണ്ട കൂടുതലറിയാം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 23 Apr 2026 | 06:49 PM

ലക്ഷകണക്കിന് കുട്ടികളും അവരുടെ മാതാപിതാക്കളും എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മൂല്യനിർണയം ഏപ്രിൽ 16ന് തുടങ്ങി മേയ് രണ്ടിന് അവസാനിപ്പിക്കാനാണ് വിദ്യാഭ്യാസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇത്തവണ 4,17,497 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി പരീക്ഷാ ഫലം മേയ് 25ന് പ്രഖ്യാപിച്ചേക്കും.

എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവർക്ക് സേ പരീക്ഷയും സ്കോർ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇംപ്രൂവ്മെൻ്റ് പരീക്ഷയും എഴുതാനുള്ള അവസരം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നുണ്ട്. ഒരു വർഷം നഷ്ടപ്പെടാതെ തന്നെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ഈ പരീക്ഷയിലൂടെ സാധിക്കും. എന്നാൽ സേ പരീക്ഷയ്ക്കും ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കും അപേക്ഷിക്കുമ്പോൾ കുട്ടികളുടെ ഉള്ളിൽ പലവിധ സംശയങ്ങളും ഉണ്ടായേക്കാം.

ALSO READ: എസ്എസ്എൽസി സേ പരീക്ഷ: തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാമോ?

എസ്എസ്എൽസി പരീക്ഷാഫലം വരുമ്പോൾ ഉപരിപഠനത്തിന് അർഹത നേടാത്തവർക്ക് അതായത് D+ ഗ്രേഡിൽ താഴെ ലഭിച്ച കുട്ടികൾക്ക് വീണ്ടും ജയിക്കാൻ ലഭിക്കുന്ന അവസരമാണ് സേ (SAY – Save A Year) പരീക്ഷ. എന്നാൽ പത്താം ക്ലാസ്സിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഉണ്ടോ എന്ന കാര്യത്തിൽ പലർക്കും കൺഫ്യൂഷനുണ്ട്. ഇത്തരം കൺഫ്യൂഷനുകൾ ഒഴിവാക്കി ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം.

എന്താണ് സേ പരീക്ഷ?

പേരിലുള്ളതുപോലെ എസ്എസ്എൽസി പരീക്ഷയിൽ തോറ്റ കുട്ടികൾക്ക് ഒരു വർഷം നഷ്ടമാകാതെ തന്നെ പ്ലസ് വണിലേക്ക് പ്രവേശിക്കാൻ വേണ്ടി പരീക്ഷാ ഫലം വന്നതിന് പിന്നാലെ നടത്തുന്ന പരീക്ഷയാണ് സേ പരീക്ഷ. എസ്എസ്എൽസി പരീക്ഷയിൽ ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ടവർക്കും , D+ ഗ്രേഡിൽ താഴെ ലഭിച്ച കുട്ടികൾക്കുമാണ് സേ പരീക്ഷ എഴുതാൻ സാധിക്കുക. പ്രൈവറ്റ് ആയി പരീക്ഷ എഴുതിയവർക്കും സേ പരീക്ഷ എഴുതാം. കേരള വിദ്യാഭ്യാസ വകുപ്പിൻ്റെ ചട്ടപ്രകാരം പത്താം ക്ലാസ്സിൽ പരമാവധി മൂന്ന് വിഷയങ്ങൾ വരെയാണ് ഒരു വിദ്യാർത്ഥിക്ക് സേ പരീക്ഷയിലൂടെ എഴുതാൻ കഴിയുകയുള്ളൂ.

എസ്എസ്എൽസിക്ക് ഇംപ്രൂവ്‌മെൻ്റ് പരീക്ഷ

കേരളത്തിൽ എസ്എസ്എൽസി തലത്തിൽ നിലവിൽ ഇംപ്രൂവ്‌മെൻ്റ് പരീക്ഷാ എഴുതാനുള്ള സൗകര്യമില്ല. ജയിച്ച ഒരു വിഷയത്തിൽ മാർക്ക് കുറഞ്ഞുപോയി എന്ന കാരണത്താൽ അത് വീണ്ടും എഴുതി മാർക്ക് വർദ്ധിപ്പിക്കാൻ പത്താം ക്ലാസ് പരീക്ഷയിൽ സാധിക്കില്ല. പകരം നിങ്ങൾക്ക് പണം നൽകി റീവാലുവേഷൻ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. മാർക്ക് കുറഞ്ഞുപോയ വിഷയത്തിന് ഇനിയും മാർക്ക് കിട്ടുമെന്ന് പ്രതീക്ഷയുള്ളവർക്ക് റീവാലുവേഷനിലൂടെ മാർക്ക് കൂട്ടാം.

ഇംപ്രൂവ്‌മെൻ്റ് പരീക്ഷാ സൗകര്യം ലഭ്യമാകുന്നത് പ്ലസ് വൺ, പ്ലസ് ടു തലങ്ങളിലാണ്. പത്താം ക്ലാസ്സിൽ തോറ്റവർക്ക് സേ പരീക്ഷയെഴുതി ജയിക്കാം എന്നല്ലാതെ, ജയിച്ചവർക്ക് മാർക്ക് കൂട്ടുന്നതിനായി വീണ്ടും പരീക്ഷ എഴുതാൻ സാധിക്കില്ല. പ്രൈവറ്റ് ആയി പരീക്ഷ എഴുതി പരാജയപ്പെട്ടവർക്കും നിശ്ചിത നിബന്ധനകളോടെ മാത്രമെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം സാധിക്കൂ. ഫലം വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പരീക്ഷാ ഭവൻ സേ പരീക്ഷയ്ക്കുള്ള അറിയിപ്പുകൾ പുറത്തുവിടുന്നതാണ്.

Follow Us