AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Result 2026: എസ്എസ്എൽസി സേ പരീക്ഷ: തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാമോ?

Kerala SSLC Supplementary Exam 2026: എസ്എസ്എൽസി ഫലം വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സേ പരീക്ഷയുടെ ടൈംടേബിൾ പരീക്ഷാ ഭവൻ പുറത്തുവിടാറുണ്ട്. ഒരു വർഷം നഷ്ടപ്പെടാതെ തന്നെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ഈ പരീക്ഷയിലൂടെ സാധിക്കുന്നതാണ്. എന്നാൽ സേ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ കുട്ടികളുടെ ഉള്ളിൽ പലവിധ സംശയങ്ങളും ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ എസ്എസ്എൽസി സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രീതിയും യോഗ്യതകളും നോക്കാം.

Kerala SSLC Result 2026: എസ്എസ്എൽസി സേ പരീക്ഷ: തോറ്റവർക്കും ജയിച്ചവർക്കും അപേക്ഷിക്കാമോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 22 Apr 2026 | 05:15 PM

എസ്എസ്എൽസി പരീക്ഷാ ഫലത്തിനായി കാത്തിരിക്കുകയാണ് കുട്ടികൾ. എസ്എസ്എൽസി പരീക്ഷാ ഫലം മേയ് മൂന്നാം വാരം പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. മൂല്യനിർണയം ഏപ്രിൽ 16ന് തുടങ്ങി മേയ് രണ്ടിന് അവസാനിക്കും. 4,17,497 വിദ്യാർഥികളാണ് ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഹയർസെക്കൻഡറി പരീക്ഷാ ഫലം മേയ് 25ന് പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

എസ്എസ്എൽസി ഫലം വന്നതിന് പിന്നാലെ ഉപരിപഠനത്തിന് അർഹത നേടാത്തവർക്കും സ്കോർ വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും സേ (SAY – Save A Year) പരീക്ഷ എഴുതാനുള്ള അവസരം നമ്മുടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്നുണ്ട്. ഒരു വർഷം നഷ്ടപ്പെടാതെ തന്നെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ ഈ പരീക്ഷയിലൂടെ സാധിക്കുന്നതാണ്. എന്നാൽ സേ പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ കുട്ടികളുടെ ഉള്ളിൽ പലവിധ സംശയങ്ങളും ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ എസ്എസ്എൽസി സേ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട രീതിയും യോഗ്യതകളും നോക്കാം.

ALSO READ: എസ്എസ്എൽസി പരീക്ഷാ ഫലം: മാർക്ക്‌ലിസ്റ്റ് ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

സേ പരീക്ഷയ്ക്ക് ആർക്കെല്ലാം അപേക്ഷിക്കാം?

പരമാവധി മൂന്ന് വിഷയങ്ങളിൽ മാത്രം ഡി പ്ലസ് ഗ്രേഡിൽ കുറവ് ലഭിച്ച (തോറ്റ) വിദ്യാർത്ഥികൾക്ക് ആ വിഷയങ്ങളിൽ സേ പരീക്ഷ എഴുതാവുന്നതാണ്.

മൂന്നിൽ കൂടുതൽ വിഷയങ്ങളിൽ തോറ്റവരെ സേ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അവർ അടുത്ത വർഷം നടക്കുന്ന വാർഷിക പരീക്ഷ എഴുതേണ്ടതാണ്.

അതുപോലെ പരാജയപ്പെട്ട വിഷയങ്ങൾ എഴുതുന്ന വിദ്യാർത്ഥിക്ക് മറ്റൊരു വിഷയം ഇംപ്രൂവ്മെന്റ് ചെയ്യാൻ സാധിക്കില്ല.

എല്ലാ വിഷയങ്ങളിലും വിജയിച്ച വിദ്യാർത്ഥികൾക്ക് ഏതെങ്കിലും ഒരു വിഷയം മെച്ചപ്പെടുത്താൻ സേ പരീക്ഷയിലൂടെ സാധിക്കും. അതായത് എസ്എസ്എൽസി വിജയിച്ചവർക്ക് ഒന്നിൽ കൂടുതൽ വിഷയങ്ങളിൽ സേ പരീക്ഷ എഴുതാൻ സാധിക്കില്ല.

പ്രൈവറ്റ് ആയി പരീക്ഷ എഴുതി പരാജയപ്പെട്ടവർക്കും നിശ്ചിത നിബന്ധനകളോടെ മാത്രമെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം സാധിക്കൂ.

നിങ്ങൾ ഏത് സ്കൂളിലാണോ പരീക്ഷ എഴുതിയത്, അവിടെ നിന്നുതന്നെ അപേക്ഷാ ഫോം ലഭിക്കുന്നതാണ്. സ്കൂൾ അധികൃതർ മുഖേനയാണ് സേ പരീക്ഷയ്ക്കായി അപേക്ഷ സമർപ്പിക്കേണ്ടത്.

അതുപോലെ തന്നെ സേ പരീക്ഷയ്ക്കും ഇംപ്രൂവ്മെൻ്റ് പരീക്ഷയ്ക്കും വെവ്വേറെ ഫീസാണ് അടയ്ക്കേണ്ടത്.

സേ പരീക്ഷയുടെ വിജ്ഞാപനം വന്നാൽ ഉടൻ തന്നെ അപേക്ഷിക്കാൻ ശ്രമിക്കുക. നിശ്ചിത തീയതി കഴിഞ്ഞാൽ അപേക്ഷകൾ സ്വീകരിക്കില്ല.

പരീക്ഷ എപ്പോൾ?

എസ്എസ്എൽസി സേ/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ തീയതിയും അപേക്ഷകൾ സമർപ്പിക്കേണ്ട നിബന്ധകളും സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടൻ തന്നെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതാണ്. സാധാരണയായി എസ്എസ്എൽസി ഫലം വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ സേ പരീക്ഷയുടെ ടൈംടേബിൾ പരീക്ഷാ ഭവൻ പുറത്തുവിടാറുണ്ട്.

മുൻ കാല ട്രെൻഡുകൾ നോക്കിയാൽ മെയ് അവസാന വാരത്തിലോ ജൂൺ ആദ്യ വാരത്തിലോ ആയിരിക്കും സേ പരീക്ഷകൾ ആരംഭിക്കുക. കാരണം ജൂൺ- ജൂലൈ മാസങ്ങളിൽ പ്ലസ് വൺ പ്രവേശനത്തിന് തടസ്സമില്ലാത്ത രീതിയിൽ പരീക്ഷ നടത്തി ഫലം പുറത്തുവിടാനാണ് അധികൃതർ ലക്ഷ്യമിടുക.

Follow Us