Kerala SSLC Exam 2026: സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് ഇനി രണ്ട് ദിവസം; ഇതുവരെ പഠിച്ചില്ലേ? ലാസ്റ്റ് മിനിറ്റ് ട്രിക്ക്

Kerala SSLC Social Science Exam 2026: ഇത്തവണ പഠിക്കാൻ അല്പം ഏറെ സമയം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് സിലബസ് കണ്ട് പകച്ച് നിൽക്കാതെ കൃത്യമായ പ്ലാനിങ്ങോടെ ഹിസ്റ്ററിയും ജിയോ​ഗ്രഫിയും പഠിച്ചെടുക്കാം. അവസാന നിമിഷ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

Kerala SSLC Exam 2026: സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് ഇനി രണ്ട് ദിവസം; ഇതുവരെ പഠിച്ചില്ലേ? ലാസ്റ്റ് മിനിറ്റ് ട്രിക്ക്

Sslc Exam

Updated On: 

20 Mar 2026 | 12:34 PM

എസ്എസ്എൽസി (SSLC) സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 2026 മാർച്ച് 23 തിങ്കളാഴ്ച്ചയാണ് സോഷ്യൽ സയൻസ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഇത്തവണ പഠിക്കാൻ അല്പം ഏറെ സമയം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് സിലബസ് കണ്ട് പകച്ച് നിൽക്കാതെ കൃത്യമായ പ്ലാനിങ്ങോടെ ഹിസ്റ്ററിയും ജിയോ​ഗ്രഫിയും പഠിച്ചെടുക്കാം. അവസാന നിമിഷ തയ്യാറെടുപ്പുകളിൽ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഭൂപടം വരച്ചു പഠിക്കാം

ഇന്ത്യയുടെ ഭൂപടത്തിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താൻ കൃത്യമായി പഠിച്ചിരിക്കണം. കാരണം ഇതിൽ നിന്ന് ഏകദേശം നാല് മാർക്കിൻ്റെ ചോദ്യങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രധാന നദികൾ, പർവ്വതനിരകൾ, സ്ഥലങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയവ അടയാളപ്പെടുത്താൻ പഠിക്കുക. വളരെ എളുപ്പത്തിൽ മാർക്ക് സ്വന്തമാക്കാൻ സാധിക്കുന്ന ഭാ​ഗമാണിത്.

ALSO READ: പരീക്ഷയില്ല, അഭിമുഖം മാത്രം: പ്ലസ്ടു പാസായവർക്ക് കോഴിക്കോട് ഐഐഎമ്മിൽ ജോലി നേടാം

ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ

പാഠഭാ​ഗങ്ങൾ പഠിച്ചു തീർത്തവർ, ഇനിയുള്ള രണ്ട് ദിവസം മുൻ വർഷത്തെ ചോദ്യപേപ്പറുകൾ പരിശോധിക്കുക. അതിൽ നിന്ന് ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾക്ക് പ്രാധാന്യം നൽകി പഠിക്കാൻ ശ്രമിക്കുക. കൂടാതെ ചോദ്യപേപ്പറുകൾ മുഴുവനായി പരീക്ഷ പോലെ എഴുതി നോക്കുക. ഇത് പരീക്ഷ സമയത്തെ ആകുലതകൾ കുറയ്ക്കാൻ സഹായിക്കും. അതുപോലെ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കാനും വളരെ നല്ലതാണ്.

ഇയർ ചാർട്ട് തയ്യാറാക്കാം

ചരിത്രത്തിൽ മുൻ​ഗണന നൽകേണ്ട ഭാ​ഗമാണ് പ്രധാന സംഭവങ്ങൾ അരങ്ങേറിയ വർഷങ്ങൾ. വർഷങ്ങൾ ഓർത്തിരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ, ഒരു ചെറിയ പേപ്പറിൽ സംഭവങ്ങളും വർഷങ്ങളും ഒരു ക്രമത്തിൽ എഴുതുക. പരീക്ഷാ ഹാളിന് പുറത്തെത്തുന്നതുവരെ ഇത് ഇടയ്ക്കിടെ നോക്കുന്നത് മറന്നുപോകാതിരിക്കാൻ സഹായിക്കും.

പോയിൻ്റുകൾ എഴുതി പഠിക്കാം

എപ്പോഴും സോഷ്യൽ സയൻസ് പഠിക്കുമ്പോൾ പോയിൻ്റുകളായി എഴുതി വേണം പഠിക്കാൻ. ഒരു സംഭവത്തിൻ്റെ പ്രധാനപ്പെട്ട കാര്യങ്ങൾ പോയിൻ്റുകളാക്കി എഴുതുക. ശേഷം ചോദിക്കുന്ന ചോദ്യത്തിന് അനുസരിച്ച് അവ വലുതാക്കി എഴുതുക. പോയിൻ്റുകളാക്കി പഠിച്ചാൽ മറന്നുപോകില്ലെന്ന് മാത്രമല്ല, പെട്ടെന്ന് പഠിച്ചെടുക്കാനും സാധിക്കും. പരീക്ഷ എഴുതുമ്പോഴും പ്രധാന പോയിൻ്റുകൾ എഴുതി താഴെ മാർക്ക് ചെയ്യുന്നത് കൂടുതൽ മാർക്ക് ലഭിക്കാൻ സഹായിക്കും.

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ