KPSC KAS Rank List: കെഎഎസ് ഫലം പുറത്ത്; ദേവനാരായണനും സവിതയ്ക്കും രജീഷിനും ഒന്നാം റാങ്ക്, സംസ്ഥാന സർവീസിലേക്ക് കരുത്തരായ യുവതലമുറ

KPSC KAS Junior Time Scale Rank List 2025: സ്ട്രീം 1, 2, 3 വിഭാഗങ്ങളിലായി നടന്ന വമ്പൻ പോരാട്ടത്തിന് ഒടുവിലാണ് സംസ്ഥാനത്തിന്റെ ഭരണചക്രത്തിന് കരുത്തേകാൻ പുതിയ ഉദ്യോഗസ്ഥർ എത്തുന്നത്. പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്.

KPSC KAS Rank List: കെഎഎസ് ഫലം പുറത്ത്; ദേവനാരായണനും സവിതയ്ക്കും രജീഷിനും ഒന്നാം റാങ്ക്, സംസ്ഥാന സർവീസിലേക്ക് കരുത്തരായ യുവതലമുറ

Kpsc Kas Rank List

Published: 

31 Jan 2026 | 11:29 AM

തിരുവനന്തപുരം: കേരളത്തിൻ്റെ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിലേക്ക് കരുത്തരായ യുവതലമുറയെ തിരഞ്ഞെടുക്കുന്നതിനുള്ള കെഎഎസ് (Junior Time Scale Trainee) 2025 അന്തിമ റാങ്ക് പട്ടികകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) പ്രസിദ്ധീകരിച്ചു. സ്ട്രീം 1, 2, 3 വിഭാഗങ്ങളിലായി നടന്ന വമ്പൻ പോരാട്ടത്തിന് ഒടുവിലാണ് സംസ്ഥാനത്തിൻ്റെ ഭരണചക്രത്തിന് കരുത്തേകാൻ പുതിയ ഉദ്യോഗസ്ഥർ എത്തുന്നത്.

2025 മാർച്ച് എഴിന് പുറപ്പെടുവിച്ച വിജ്ഞാപനത്തെത്തുടർന്ന് നടന്ന പ്രാഥമിക, അന്തിമ പരീക്ഷകൾക്കും ഇൻ്റർവ്യൂവും വിജയകരമായി പിന്നിട്ടവരാണ് ഈ അഭിമാന പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. ദേവനാരായണൻ, സവിത സിഎസ്, രജീഷ് ആർ നാഥ് എന്നിവർ വിവിധ സ്ട്രീമുകളിൽ ഒന്നാം റാങ്ക് നേടി വിജയ തിളക്കം കൈവരിച്ചിരിക്കുന്നത്. പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്.

ALSO READ: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ

ഓരോ സ്ട്രീമുകളിൽ വിജയം കൈവരിച്ചവർ

സ്ട്രീം 1
ഒന്നാം റാങ്ക്: ദേവനാരായണൻ
രണ്ടാം റാങ്ക്: അഞ്ജലി കൃഷ്ണൻ
മൂന്നാം റാങ്ക്: സിദ്ധാർത്ഥ് പിഎസ്

സ്ട്രീം 2

ഒന്നാം റാങ്ക്: സവിത സിഎസ്
രണ്ടാം റാങ്ക്: മനോജ് കുമാർ പി
മൂന്നാം റാങ്ക്: സൗമ്യ എൽ

സ്ട്രീം 3

ഒന്നാം റാങ്ക്: രജീഷ് ആർ നാഥ്
രണ്ടാം റാങ്ക്: ഡോ. ലത കെവി
മൂന്നാം റാങ്ക്: മുഹമ്മദ് ഷാഫി

പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in സന്ദർശിച്ച് റാങ്ക് പട്ടികയും പൂർണ വിവരങ്ങളും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

Related Stories
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്