AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bank of Baroda Jobs: ബാങ്ക് ഓഫ് ബറോഡയിൽ വൻ തൊഴിലവസരം!; ആർക്കെല്ലാം അപേക്ഷിക്കാം?

Bank of Baroda Professionals Recruitment 2026: ബാങ്കിൻ്റെ വെൽത്ത് മാനേജ്‌മെൻ്റ സർവീസസ് (WMS) വിഭാഗത്തിലേക്കായി 837 പ്രൊഫഷണൽ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. തസ്തിക അനുസരിച്ച് പ്രായപരിധി 24 മുതൽ 50 വയസ്സുവരെയാണ്.

Bank of Baroda Jobs: ബാങ്ക് ഓഫ് ബറോഡയിൽ വൻ തൊഴിലവസരം!; ആർക്കെല്ലാം അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Updated On: 21 Nov 2026 | 02:56 PM

ബാങ്കിംഗ് മേഖലയിൽ മികച്ച കരിയർ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരവുമായി പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ (Bank of Baroda). ബാങ്കിൻ്റെ വെൽത്ത് മാനേജ്‌മെൻ്റ സർവീസസ് (WMS) വിഭാഗത്തിലേക്കായി 837 പ്രൊഫഷണൽ തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്കിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

ഇതിൽ 791 സീനിയർ റിലേഷൻഷിപ്പ് മാനേജർ (ഡെപ്യൂട്ടി മാനേജർ), 35 ടെറിട്ടറി ഹെഡ്, 8 ഗ്രൂപ്പ് ഹെഡ്, 2 ഇൻവെസ്റ്റ്‌മെന്റ് പ്രൊഡക്റ്റ് മാനേജർ, 1 ഹെഡ് ഇൻവെസ്റ്റ്‌മെൻ്റ് എന്നീ തസ്തികകളാണുള്ളത്. ബിരുദവും, വെൽത്ത് മാനേജ്‌മെൻ്റ് മേഖലയിൽ പ്രസക്തമായ പ്രവൃത്തിപരിചയവും, നിശ്ചിത പ്രൊഫഷണൽ സർട്ടിഫിക്കേഷനുകളും ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തസ്തിക അനുസരിച്ച് പ്രായപരിധി 24 മുതൽ 50 വയസ്സുവരെയാണ്. എല്ലാ തസ്തികകളിലേക്കും കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. തുടക്കത്തിൽ അഞ്ച് വർഷത്തേക്കാണ് നിയമനം.

ALSO READ: എറണാകുളം നാഷണൽ ആയുഷ് മിഷനിൽ വൻ ഒഴിവുകൾ; യോഗ്യതയും അപേക്ഷാ രീതിയും അറിയാം

യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക കരിയർ വെബ്‌സൈറ്റായ bankofbaroda.bank.in വഴി 2026 നവംബർ 24 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കായുള്ള നിയമനമാണ്. പുതുതായി പഠിച്ചിറങ്ങിയവർക്കുള്ള ഒഴിവല്ലെന്ന് വിജ്ഞാപനത്തിൽ പ്രത്യേകം പറയുന്നുണ്ട്. ‘സീനിയർ റിലേഷൻഷിപ്പ് മാനേജർ’ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ, യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. നിശ്ചിത ശമ്പള സ്കെയിലിന് പകരം, ഉദ്യോഗാർത്ഥിയുടെ യോഗ്യത, പ്രവൃത്തിപരിചയം, മറ്റ് ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നിശ്ചയിക്കുക.

ഒഴിവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ

ഉദ്യോഗാർത്ഥികൾ 2026 നവംബർ 24-നകം അപേക്ഷകൾ സമർപ്പിക്കുകയും ബാധകമായ ഫീസ് അടയ്ക്കുകയും വേണം. പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ കൃത്യമായ തീയതി ബാങ്ക് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങളും തിരുത്തലുകളും ബാങ്കിന്റെ ഔദ്യോഗിക ‘കരിയേഴ്സ്’ വിഭാഗത്തിലൂടെ പ്രസിദ്ധീകരിക്കുന്നതാണ്.

ഭിന്നശേഷിക്കാർക്കുള്ള (PwBD) സംവരണം 837 ഒഴിവുകൾക്കുള്ളിൽത്തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു. UR, EWS, OBC വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 850 രൂപയാണ്. അതേസമയം SC, ST, PwBD വിഭാഗക്കാർക്കും, അർഹരായ വിമുക്തഭടന്മാർക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും 175 രൂപയാണ് അപേക്ഷ ഫീസ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇൻ്റർനെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മറ്റ് അനുയോജ്യമായ പേയ്‌മെന്റ് രീതികൾ ഉപയോഗിച്ച് ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ

അപേക്ഷാ പരിശോധന: യോഗ്യതകൾ, പ്രവൃത്തിപരിചയം, സർട്ടിഫിക്കറ്റുകൾ, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷകൾ പരിശോധിക്കുന്നു.

ഓൺലൈൻ പരീക്ഷ: തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി ബാങ്ക് ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, ഉദ്യോഗാർത്ഥികൾ അതിൽ പങ്കെടുക്കേണ്ടി വന്നേക്കാം.

സൈക്കോമെട്രിക് വിലയിരുത്തൽ: ഉദ്യോഗാർത്ഥികളുടെ വ്യക്തിത്വം, ആശയവിനിമയ ശേഷി, പ്രശ്നപരിഹാര ശേഷി, ജോലിക്ക് എത്രത്തോളം അനുയോജ്യരാണ് എന്നിവ ബാങ്ക് വിലയിരുത്തിയേക്കാം.

വ്യക്തിഗത അഭിമുഖം: ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്ന അപേക്ഷകരെ അഭിമുഖത്തിനായി ക്ഷണിച്ചേക്കാം.

രേഖാ പരിശോധന: അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകളും പരിശോധിക്കും.

അന്തിമ തിരഞ്ഞെടുപ്പ്: വിലയിരുത്തൽ ഫലങ്ങൾ, യോഗ്യത, ഒഴിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കും.

English Summary:

Bank of Baroda Recruitment 2026 announced for 837 Professionals in Wealth Management Services (WMS). Check eligibility criteria, selection process, and online application steps.

Follow Us