Kerala Holiday: 2 ജില്ലകളിൽ ഇന്ന് അവധി; പിഎസ്‌സി പരീക്ഷകളിൽ മാറ്റമുണ്ടോ?
Kerala Local Holiday Today: ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ഗുരുവായൂര്‍ ഏകാദശി മഹോത്സവം, പ്രസിഡന്റ്സ് ട്രോഫി ജലോത്സവം എന്നിവയോടനുബന്ധിച്ചാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കൊല്ലം: 2 ജില്ലകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർമാർ. ഗുരുവായൂര്‍ ഏകാദശി മഹോത്സവം, പ്രസിഡന്റ്സ് ട്രോഫി ജലോത്സവം എന്നിവയോടനുബന്ധിച്ചാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. അതേസമയം, നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ചാവക്കാട് താലൂക്ക്
ഗുരുവായൂര്‍ ഏകാദശി മഹോത്സവുമായി ബന്ധപ്പെട്ട് ഇന്ന്, നവംബർ 21ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചാവക്കാട് താലൂക്ക് പരിധിയിൽ ഉൾപ്പെടുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. അങ്കണവാടികൾക്കും അവധി നൽകിയിട്ടുണ്ട്. എന്നാൽ, മുന്‍ നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര-സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല.
കൊല്ലം കോർപ്പറേഷൻ
12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിനും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലിനും മുന്നോടിയായി കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഇന്ന്, ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. അഷ്ടമുടിക്കായലിലാണ് നാളെ ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും നടക്കുന്നത്. ജലോത്സവത്തോടനുബന്ധിച്ച് കൊല്ലം നഗരത്തിലും പരിസരപ്രദേശങ്ങളിലും വലിയ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍; നാളെയും വീട്ടിലിരിക്കാം
ജലോത്സവത്തിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഗുരുവായൂര്‍ ഏകാദശി
ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിലൊന്നാണ് ഗുരുവായൂർ ഏകാദശി മഹോത്സവം. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി ദിവസമാണ് ഇത് ആഘോഷിക്കുന്നത്. രുവായൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടന്ന ദിവസമായും, ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് ഭഗവദ്ഗീത ഉപദേശിച്ച ദിവസമായും ഇത് കണക്കാക്കപ്പെടുന്നു. ഈ ദിവസം ഗീതാദിനമായും ആചരിക്കാറുണ്ട്.
പ്രസിഡന്റ്സ് ട്രോഫി ജലോത്സവം
കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിൽ നടക്കുന്ന പ്രശസ്തമായ വള്ളംകളിയാണ് പ്രസിഡന്റ്സ് ട്രോഫി ജലോത്സവം. കേരള ടൂറിസത്തിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സമാപന മത്സരമായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. 2011 ഓഗസ്റ്റ് 30-നാണ് ആദ്യ പ്രസിഡന്റ്സ് ട്രോഫി ജലോത്സവം നടന്നത്. അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീൽ മത്സരം കാണാനെത്തിയതിനെത്തുടർന്നാണ് ഈ പേര് നൽകപ്പെട്ടത്.
English Summary:
District Collectors have declared a local holiday in two districts today in connection with the Guruvayur Ekadashi festival and the President’s Trophy Boat Race. However, the district administrations have clarified that examinations scheduled for today will be conducted as planned.