schools emergency plan: സ്കൂളുകൾക്ക് ഇനി മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധം: ഹൈക്കോടതി നിർദേശപ്രകാരമുള്ള പുതിയ മാർഗ്ഗരേഖ ഇങ്ങനെ

Medical Emergency Plan Now Mandatory for Schools: സുൽത്താൻബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി.

schools emergency plan: സ്കൂളുകൾക്ക് ഇനി മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധം: ഹൈക്കോടതി നിർദേശപ്രകാരമുള്ള പുതിയ മാർഗ്ഗരേഖ ഇങ്ങനെ

Image for representation purpose only

Published: 

12 Sep 2025 | 05:44 PM

തിരുവനന്തപുരം: കേരളത്തിലെ എല്ലാ സ്കൂളുകളിലും ഇനി മെഡിക്കൽ എമർജൻസി പ്ലാൻ നിർബന്ധം. ഹൈക്കോടതി നിർദേശമനുസരിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ മാർഗരേഖയിലാണ് ഈ തീരുമാനം. സുൽത്താൻബത്തേരിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്നാണ് ഈ നടപടി.

 

പുതിയ മാർഗരേഖയിലെ പ്രധാന നിർദേശങ്ങൾ

 

  • എല്ലാ സ്കൂളുകളും തൊട്ടടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ സഹകരിച്ച് അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.
  • പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമികുലുക്കം തുടങ്ങിയ ദുരന്തങ്ങളെ നേരിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ചേർന്ന് മോക്ഡ്രില്ലുകൾ നടത്തണം.
  • സ്‌കൂൾ പരിസരത്തെ പാഴ്ച്ചെടികളും വെള്ളക്കെട്ടുകളും നീക്കി അപകടങ്ങൾ ഒഴിവാക്കണം.
  • സ്‌കൂളുകളിലെ കെട്ടിടങ്ങൾ, ക്ലാസ്മുറികൾ, കളിസ്ഥലങ്ങൾ എന്നിവയുടെ സുരക്ഷാ ഓഡിറ്റ് കൃത്യമായ ഇടവേളകളിൽ നടത്തണം.
  • എല്ലാ സ്കൂളുകളിലും പ്രഥമശുശ്രൂഷാ കിറ്റ് നിർബന്ധമാക്കണം.
  • ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് രണ്ട് ജീവനക്കാർക്കെങ്കിലും പ്രഥമശുശ്രൂഷയിൽ പരിശീലനം നൽകണം.
  • പാമ്പുകളെക്കുറിച്ചും അവയുടെ കടിയേറ്റാലുള്ള അപകടങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ബോധവൽക്കരണം നൽകണം. ഇതിനായി വനം വകുപ്പിന്റെ ‘സർപ്പ വൊളന്റിയർമാരുടെ’ സഹായം തേടാം.
  • ഈ മാർഗനിർദേശങ്ങൾ അങ്കണവാടികൾ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങൾ എന്നിവയ്ക്ക് ബാധകമാണ്.
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ