AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NEET PG 2026 City Slip: നീറ്റ് പിജി 2026 പരീക്ഷാ സെന്റർ എവിടെയാണെന്ന് അറിഞ്ഞോ; ഇവിടെ പരിശോധിക്കാം

NEET PG 2026 City Slip Out: ബിരുദാനന്തര മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ സിറ്റി ഏതാണെന്ന് ഇപ്പോൾ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ സിറ്റി സ്ലിപ്പ് ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 30ന് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടാണ് മോഡിൽ പരീക്ഷ നടക്കുന്നത്.

NEET PG 2026 City Slip: നീറ്റ് പിജി 2026 പരീക്ഷാ സെന്റർ എവിടെയാണെന്ന് അറിഞ്ഞോ; ഇവിടെ പരിശോധിക്കാം
NEET PG Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 12 Aug 2026 | 03:15 PM

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) നീറ്റ് പിജി (NEET PG 2026) പരീക്ഷയുടെ പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ (City Intimation Slip) പ്രസിദ്ധീകരിച്ചു. ബിരുദാനന്തര മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ സിറ്റി ഏതാണെന്ന് ഇപ്പോൾ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ സിറ്റി സ്ലിപ്പ് ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

രാജ്യത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ സംഘടിപ്പിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യാത്രാ സൗകര്യങ്ങളും താമസവും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിനാണ് അഡ്മിറ്റ് കാർഡിന് മുന്നോടിയായി സിറ്റി സ്ലിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന നഗരത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ഇപ്പോൾ പുറത്തുവിട്ട സിറ്റി ഇന്റിമേഷൻ സ്ലിപ്പിൽ അടങ്ങിയിരിക്കുന്നു.

ALSO READ: മെഡിക്കല്‍ അപേക്ഷയിലെ ന്യൂനതകള്‍ പരിഹരിക്കാന്‍ ഇനി ഒരു ദിവസം മാത്രം; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

ഓഗസ്റ്റ് 30ന് രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ കമ്പ്യൂട്ടർ അധിഷ്ഠിതമായിട്ടാണ് മോഡിൽ പരീക്ഷ നടക്കുന്നത്. അഡ്മിറ്റ് കാർഡ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാവുന്നതാണ്. നീറ്റ് പിജി അപേക്ഷാ പ്രക്രിയ ജൂലൈ ഒന്നിന് ആരംഭിച്ച് ജൂലൈ 21നാണ് അവസാനിച്ചത്. ഫലം സെപ്റ്റംബർ 30നകം പ്രഖ്യാപിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ, രാജ്യത്തെ ചില മുൻനിര ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ പ്രവേശനം ഇതിൽ നിന്നും വേറിട്ടതാണ്. താഴെ പറയുന്ന പ്രമുഖ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ എംഡി/എംഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനം നീറ്റ് പിജി കൗൺസിലിംഗിന് കീഴിൽ വരുന്നതല്ല. പകരം INI-CET പോലുള്ള പ്രത്യേക പ്രവേശന പരീക്ഷകൾ വഴിയാണ് ഇവിടെ അഡ്മിഷൻ നടക്കുന്നത്. എയിംസ്, ന്യൂഡൽഹി, പിജിഐഎംഇആർ -ചണ്ഡീഗഢ്, ജിപ്മർ-പുതുച്ചേരി, നിംഹാൻസ് -ബെംഗളൂരു, ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി-തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രവേശനം വേറിട്ടതാണ്.

2026-27 അക്കാദമിക് വർഷത്തിൽ MD, MS അല്ലെങ്കിൽ PG ഡിപ്ലോമ കോഴ്സുകളിലേക്ക് സംസ്ഥാന സർക്കാരുകളോ മറ്റ് സ്വകാര്യ മെഡിക്കൽ കോളേജുകളോ സർവകലാശാലകളോ സ്വന്തം നിലയിൽ പ്രത്യേക പ്രവേശന പരീക്ഷകൾ നടത്താൻ പാടുള്ളതല്ല. ഈ സ്ഥാപനങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നീറ്റ് പിജി മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനം മാത്രമേ അനുവദിക്കൂ.

സിറ്റി സ്ലിപ്പ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • NBEMS-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in അല്ലെങ്കിൽ nbe.edu.in സന്ദർശിക്കുക.
  • ഹോം പേജിലെ ‘NEET PG 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ User ID, Password എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • സ്ക്രീനിൽ തെളിയുന്ന ‘Exam City Intimation Slip’ പരിശോധിച്ച് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

English Summary:

NEET PG 2026 exam city intimation slip today, according to the official schedule. Candidates now will be able to download their city slip from the official website, natboard.edu.in.

Follow Us