AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണികിട്ടും; ഇനി ആറിരട്ടി തുക നൽകണം; കർശന നടപടിയുമായി കേന്ദ്രം

MoRTH New Toll Rules: 80 രൂപയാണ് ടോൾ നൽകേണ്ടത് എന്ന് കരുതുക. നമ്പർ മറയ്ക്കുകയോ കൃത്രിമം കാട്ടുകയോ ചെയ്താൽ 80 രൂപ ടോളായും 400 രൂപ പിഴയായും ഈടാക്കും. ഇങ്ങനെ 80 രൂപ നൽകേണ്ടിടത് 480 രൂപ നൽകേണ്ടതായി വരും. ടോൾ ഒഴിവാക്കാനായി മനഃപൂർവ്വം ഫാസ്ടാഗ് ഒട്ടിക്കാത്തവർക്കും ഇതേ പിഴ ബാധകമായിരിക്കും

ടോൾ വെട്ടിക്കാൻ നമ്പർ പ്ലേറ്റ് മറച്ചാൽ പണികിട്ടും; ഇനി ആറിരട്ടി തുക നൽകണം; കർശന നടപടിയുമായി കേന്ദ്രം
പ്രതീകാത്മക ചിത്രംImage Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 28 Nov 2026 | 06:43 AM

ന്യൂഡൽഹി: ബാരിയർ-ഫ്രീ ടോൾ പ്ലാസകളിലൂടെ പണം നൽകാതെ കടന്നുപോകാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മനഃപൂർവ്വം മറയ്ക്കുകയോ കൃത്രിമം കാണിക്കുകയോ ചെയ്യുന്നവർക്ക് കനത്ത പിഴ ചുമത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം. ടോൾ വെട്ടിക്കാൻ ശ്രമിക്കുന്ന വാഹന ഉടമകൾ യഥാർത്ഥ ടോൾ തുകയുടെ അഞ്ചിരട്ടി പിഴയായി നൽകേണ്ടി വരുമെന്ന് മന്ത്രാലയം അറിയിച്ചു. യഥാർത്ഥ ടോൾ തുകയ്ക്ക് പുറമെയാണ് ഈ പിഴ ഈടാക്കുക.

ഉദാഹരണത്തിന് 80 രൂപയാണ് ടോൾ നൽകേണ്ടത് എന്ന് കരുതുക. നമ്പർ മറയ്ക്കുകയോ കൃത്രിമം കാട്ടുകയോ ചെയ്താൽ 80 രൂപ ടോളായും 400 രൂപ പിഴയായും ഈടാക്കും. ഇങ്ങനെ 80 രൂപ നൽകേണ്ടിടത് 480 രൂപ നൽകേണ്ടതായി വരും. ടോൾ ഒഴിവാക്കാനായി മനഃപൂർവ്വം ഫാസ്ടാഗ് ഒട്ടിക്കാത്തവർക്കും ഇതേ പിഴ ബാധകമായിരിക്കും.

ടോൾ നൽകാതിരിക്കാൻ മനഃപൂർവ്വം ശ്രമം നടത്തി എന്ന് തെളിഞ്ഞാൽ മാത്രമേ ഈ കനത്ത പിഴ ഈടാക്കുകയുള്ളൂ. വാഹനത്തിൻ്റെ മുൻവശത്തെയോ പിൻവശത്തെയോ നമ്പർ പ്ലേറ്റുകൾ മറയ്ക്കുകയോ, തിരുത്തുകയോ ചെയ്യുക, രണ്ട് നമ്പർ പ്ലേറ്റുകളിലും കൃത്രിമം കാട്ടുക. ഫാസ്ടാഗ് തിരിച്ചറിയാൻ കഴിയാത്ത വിധം കൃത്രിമം കാട്ടുക എന്നീ സാഹചര്യങ്ങളിലാണ് നടപടി വരിക. നിലവിൽ പ്രവർത്തിക്കുന്നതും ഭാവിയിൽ വരാനിരിക്കുന്നതുമായ എല്ലാ മൾട്ടി-ലെയ്ൻ ഫ്രീ ഫ്ലോ ടോൾ പ്ലാസകളിലും ഈ നിയമം നടപ്പാക്കാനാണ് മന്ത്രാലയത്തിൻ്റെ തീരുമാനം.

Also Read: Bengaluru Traffic: ബെംഗളൂരുവിൽ ഗതാഗതക്കുരുക്കിന് പുതിയ പരിഹാരം; കനകപുര റോഡിൽ രണ്ട് ഫ്ലൈഓവറുകൾ

നമ്പർ പ്ലേറ്റ് മറച്ചാലും എങ്ങനെ പിടിക്കപ്പെടും?

എം.എൽ.എഫ്.എഫ് സംവിധാനത്തിൽ ടോൾ നൽകാനായി വാഹനങ്ങൾ നിർത്തേണ്ടതില്ല. റോഡിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഗാൻട്രികളിലെ ഫാസ്ടാഗ് റീഡറുകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകളും വഴിയാണ് ടോൾ ഈടാക്കുന്നത്. എന്നാൽ നമ്പർ പ്ലേറ്റും റീഡ് ചെയ്യാൻ കഴിയാത്ത രീതിയിൽ ആരെങ്കിലും കൃത്രിമം കാണിച്ചാലും രക്ഷപ്പെടാനാകില്ല. ഇതിനായി ദേശീയപാത അതോറിറ്റിയെ സഹായിക്കുന്നത് എ.ഐയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘വെഹിക്കിൾ ഫിംഗർപ്രിൻ്റിംഗ്’ സാങ്കേതികവിദ്യയാണ്. ഇതിലൂടെ നിയമലംഘനം നടത്തുന്ന വാഹനത്തെ തിരിച്ചറിഞ്ഞ് ‘വാഹൻ’ ഡാറ്റാബേസ് വഴി രജിസ്റ്റർ ചെയ്ത ഉടമയെ കണ്ടെത്തി പിഴ ചുമനാകും

ഫാസ്ടാഗിൽ ബാലൻസ് ഇല്ലെങ്കിൽ പിഴ വരുമോ?

ഫാസ്ടാഗിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ടോൾ ഈടാക്കാൻ കഴിയാതെ വരുന്നത് മനഃപൂർവ്വമുള്ള ടോൾ വെട്ടിപ്പായി കണക്കാക്കില്ല. നിലവിലെ നിയമപ്രകാരം ഇത്തരം സാഹചര്യങ്ങളിൽ വാഹന ഉടമകൾക്ക് ഇലക്ട്രോണിക് നോട്ടീസ് അയക്കുകയാണ് പതിവ്. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളിൽ തുക അടച്ചാൽ യഥാർത്ഥ ടോൾ മാത്രം നൽകിയാൽ മതിയാകും. എന്നാൽ 72 മണിക്കൂർ പിന്നിട്ടാൽ ടോൾ തുക ഇരട്ടിയായി നൽകേണ്ടി വരും.

English Summary

The Ministry of Road Transport and Highways announced a five-times penalty over original toll for hiding number plates or skipping FASTags at barrier-free plazas, tracked using AI Vehicle Fingerprinting.

Follow Us