Railway Recruitment 2025: കായിക താരങ്ങൾക്ക് റെയിൽവേയിൽ അവസരം; യോ​ഗ്യത എന്തെല്ലാം?

North East Frontier Railway Recruitment 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെയാണ്. അത്‌ലറ്റിക്സ്, ബോക്സിങ്, സൈക്ലിംഗ്, ആർച്ചറി, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, ഗോൾഫ്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായികയിനങ്ങളിൽ ആണ് ഒഴിവുകൾ.

Railway Recruitment 2025: കായിക താരങ്ങൾക്ക് റെയിൽവേയിൽ അവസരം; യോ​ഗ്യത എന്തെല്ലാം?

Railway

Published: 

18 Sep 2025 | 11:10 AM

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ ഡിവിഷനിൽ കായിക താരങ്ങൾക്ക് സുവർണാവസരം. ഹോജൈ, ടിൻസുകിയ, കാംരൂപ് – അസം, കതിഹാർ – ബീഹാർ, അലിപൂർദുവാർ- പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലായിട്ടാണ് ഒഴിവുകൾ. ആകെ 56 ഒഴിവുകളാണുള്ളത്. യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റായ nfr.indianrailways.gov.in വഴി അപേക്ഷ സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെയാണ്. അത്‌ലറ്റിക്സ്, ബോക്സിങ്, സൈക്ലിംഗ്, ആർച്ചറി, ക്രിക്കറ്റ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നീസ്, ഗോൾഫ്, സ്വിമ്മിങ്, വെയിറ്റ് ലിഫ്റ്റിങ് തുടങ്ങിയ കായികയിനങ്ങളിൽ ആണ് ഒഴിവുകൾ. ഓരോ കായിക ഇനങ്ങളിലും അപേക്ഷകൾ സമർപ്പിക്കാൻ വേണ്ട യോഗ്യതകൾ പ്രത്യേകം വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.

നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോൺ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം അനുസരിച്ച്, 2026 ജനുവരി ഒന്നിന് കുറഞ്ഞത് 18 വയസ്സും പരമാവധി 25 വയസ്സും പൂർത്തിയായവർ ആയിരിക്കണം അപേക്ഷകർ. എസ്‌സി/എസ്ടി/ വിമുക്തഭടന്മാർ/ സ്ത്രീകൾ/ ന്യൂനപക്ഷം/ ഇബിസി എന്നീ വിഭാ​ഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 250 രൂപയാണ്.

Also Read: മികച്ച ശമ്പളവും ആനുകൂല്യങ്ങളും; ആർആർബിയിൽ 368 ഒഴിവുകൾ, അപേക്ഷിക്കാം ഇപ്പോൾതന്നെ

അപേക്ഷ സമർപ്പിക്കേണ്ട രീതി

ആദ്യം, ഔദ്യോഗിക വെബ്‌സൈറ്റായ nfr.indianrailways.gov.in സന്ദർശിക്കുക

നിങ്ങൾ അപേക്ഷിക്കാൻ പോകുന്ന നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം വിശദമായി പരിശോധിക്കുക.

സ്‌പോർട്‌സ് പേഴ്‌സൺ ജോബ്‌സ് നോട്ടിഫിക്കേഷൻ തുറക്കുക. ശേഷം യോഗ്യത പരിശോധിക്കുക.

അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അവസാന വിശദമായി വായിച്ച് നോക്കുക.

അപേക്ഷാ ഫീസ് (ബാധകമെങ്കിൽ) അടച്ച് അവസാന തീയതിക്ക് (15-ഒക്ടോബർ-2025) മുമ്പ് അപേക്ഷാ ഫോം സമർപ്പിക്കുക. അപേക്ഷാ ഫോം നമ്പർ/അക്നോളജ്‌മെന്റ് നമ്പർ സൂക്ഷിച്ച് വയ്ക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ