AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB Section Controller Vacancy: മികച്ച ശമ്പളവും ആനുകൂല്യങ്ങളും; ആർആർബിയിൽ 368 ഒഴിവുകൾ, അപേക്ഷിക്കാം ഇപ്പോൾതന്നെ

RRB Section Controller Notification 2025: അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരും 20 നും 33 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ആർ‌ആർ‌ബി സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

RRB Section Controller Vacancy: മികച്ച ശമ്പളവും ആനുകൂല്യങ്ങളും; ആർആർബിയിൽ 368 ഒഴിവുകൾ, അപേക്ഷിക്കാം ഇപ്പോൾതന്നെ
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 16 Sep 2025 10:12 AM

ഇന്ത്യൻ റെയിൽവേയിലെ വിവിധ സോണൽ റെയിൽവേകളിലെ സെക്ഷൻ കൺട്രോളർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 368 ഒഴിവുകളിലേക്കാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ഒക്ടോബർ 14 അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആർആർബിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ അപേക്ഷ സമർപ്പിക്കാവൂ. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരും 20 നും 33 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. തിരഞ്ഞെടുക്കുന്നവർക്ക് 35400 രൂപ ശമ്പളത്തോട് കൂടിയാണ് നിയമനം.

കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ആർ‌ആർ‌ബി സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. തുടർന്ന് സിബിഎടി, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവ നടത്തുന്നതാണ്. ആർ‌ആർ‌ബി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ സെക്ഷൻ കൺട്രോളർ തസ്തികയിലേക്കുള്ള വിശദമായ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട തീയതികൾ, യോഗ്യത, അപേക്ഷാ പ്രക്രിയ, തിരഞ്ഞെടുക്കൽ പ്രക്രിയ, പാറ്റേൺ, സിലബസ്, ശമ്പളം, മറ്റ് നിർണായക വിവരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ‍അതേസമയം അപേക്ഷാ ഫോമിലെ തിരുത്തലുകൾക്കുള്ളക്ക് 2025 ഒക്ടോബർ 17 മുതൽ 26 വരെ സമയമുണ്ടാകും.