AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Plus One Improvement Revaluation: മാർക്ക് കൂടിയാൽ അടച്ച 500 തിരികെ, ഇംപ്രൂവ്മെൻ്റ് റീ വാലുവേഷന് ഇങ്ങനെയും

Plus One Improvement Revaluation 2025: ആദ്യത്തെ വർഷം ഇരട്ട മൂല്യനിർണയും ഇല്ലാത്തതിനാൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളും റീ വാലുവേഷന് കൊടുക്കാം, ഇതാണ് പ്രധാനപ്പെട്ട കാര്യം

Plus One Improvement Revaluation: മാർക്ക് കൂടിയാൽ അടച്ച 500 തിരികെ, ഇംപ്രൂവ്മെൻ്റ് റീ വാലുവേഷന് ഇങ്ങനെയും
Plus One Improvement Results 2025Image Credit source: TV9 Network
Arun Nair
Arun Nair | Published: 06 May 2025 | 02:17 PM

അങ്ങനെ വിദ്യാർഥികളുടെ കാത്തിരിപ്പിന് വിരാമമായി പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പ്ലസ് ടു ഫലങ്ങൾ വരാൻ ഒരാഴ്ചയിലധികം ഇനിയും ബാക്കിയുള്ളപ്പോഴാണ് ഇംപ്രൂവ്മെൻ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചത്. ഇംപ്രൂവ്മെൻ്റ് ഫലം വന്നിട്ടും പ്രതീക്ഷിച്ച മാർക്കിൽ കുറവുണ്ടാവുകയോ അല്ലെങ്കിൽ മുൻപ് ലഭിച്ച് മാർക്ക് തന്നെ കുറയുകയോ ചെയ്താൽ വിദ്യാർഥിക്ക് ഇംപ്രൂവ്മെൻ്റ് ഫലം തന്നെ റീ വാലുവേഷന് കൊടുക്കാവുന്നതാണ്. റീ വാലുവേഷൻ വേണ്ടുന്ന ഒരു പേപ്പറിന് നിശ്ചിത തുക അടച്ചാൽ ഇത് സാധിക്കും.

ഇതിന് ചെയ്യേണ്ടത്

ഇംപ്രൂവ്മെൻ്റ് പരീക്ഷയുടെ ഉത്തര കടലാസ്സുകളുടെ പുനർമൂല്യനിർണ്ണയം സൂക്ഷ്മ പരിശോധന,ഫോട്ടോകോപ്പി എന്നിവയ്ക്കായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഇതിനുള്ള അവസാന തീയ്യതി 12-05-2025 ആണ്. അപേക്ഷ നൽകേണ്ടത് സ്‌കൂളിലെ പ്രിൻസിപ്പലിനാണ്. ആദ്യത്തെ വർഷം ഇരട്ട മൂല്യനിർണയും ഇല്ലാത്തതിനാൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളും റീ വാലുവേഷന് കൊടുക്കാം.

റീ വാലുവേഷന് അടക്കേണ്ട തുക

ഒരു പേപ്പറിനാണ് റീ വാലുവേഷൻ്റ് തുക. റീ വാലുവേഷന് മാത്രം ഒരു പേപ്പറിന് 500 രൂപയും സൂക്ഷ്മ പരിശോധനക്ക് ഒരു പേപ്പറിന് 100 രൂപയുമാണ് തുക അടക്കേണ്ടത്. ഇനി ഉത്തര കടലാസിൻ്റെ കോപ്പി വേണമെങ്കിൽ അതിന് ഒരു പേപ്പറിന് 300 രൂപയാണ് തുക. ഇനി മറ്റൊരു പ്രധാനപ്പെട്ട കാര്യം റീ വാലുവേഷന് ശേഷം വിദ്യാർഥിക്ക് 10 ശതമാനത്തിലധികം മാർക്ക് കൂടുതൽ കിട്ടിയാൽ അടച്ച 500 രൂപ തിരികെ ലഭിക്കുകയും ചെയ്തു. തിങ്കളാ്ഴ്ചയാണ് പ്സസ് വൺ ഇംപ്രൂവ്മെൻ്റ് ഫലങ്ങൾ എത്തിയത്. ഏപ്രിൽ എത്തുമെന്ന് ആദ്യം വിവരങ്ങളുണ്ടായിരുന്നെങ്കിലും പിന്നീട് സൈറ്റിലുണ്ടായ അറ്റകുറ്റപ്പണികൾ മൂലം ഇത് പിന്നീട് നീട്ടി.

പ്ലസ്ടു ഫലം ഉടൻ

ഇതിനിടയിൽ പ്ലസ്ടു ഫലങ്ങൾ പ്രസിദ്ധീകരിക്കുന്ന തീയ്യതിയും വിദ്യഭ്യാസമന്ത്രി പ്രഖ്യാപിച്ചു. മെയ് 21-നാണ് പ്ലസ്ടു ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. ഹയർ സക്കൻഡറി ഡയറക്ടറേറ്റിൻ്റെ പുതിയ വെബ്സൈറ്റിലൂടെ പ്ലസ്ടു ഫലങ്ങൾ വിദ്യാർഥികൾക്ക് അറിയാൻ സാധിക്കും

Follow Us