RBI Job Vacancies: ബിരുദധാരികൾക്ക് ആർബിഐയിൽ അവസരം; ജോലി നേടാൻ നിങ്ങൾ ചെയ്യേണ്ടത്

RBI Assistant Vacancies 2026: 20 മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. താല്പര്യമുള്ളവർ www.rbi.org.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി മാർച്ച് എട്ടിന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

RBI Job Vacancies: ബിരുദധാരികൾക്ക് ആർബിഐയിൽ അവസരം; ജോലി നേടാൻ നിങ്ങൾ ചെയ്യേണ്ടത്

RBI

Published: 

19 Feb 2026 | 02:36 PM

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ആർബിഐയിൽ സുവർണ്ണാവസരം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലെ (RBI) 650 അസിസ്റ്റൻ്റ് ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 20 മുതൽ 28 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കും. താല്പര്യമുള്ളവർ www.rbi.org.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റ് വഴി മാർച്ച് എട്ടിന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോ​ഗ്യതയായി ചോദിക്കുന്നത്. SC/ST/PwBD വിഭാ​ഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് പാസ് മാർക്ക് മതിയാകും. കൂടാതെ കമ്പ്യൂട്ടറിൽ വേർഡ് പ്രോസസ്സിംഗിലുള്ള അറിവ് അനിവാര്യമാണ്. താത്കാലിക അറിയിപ്പുകൾ പ്രകാരം, പ്രാഥമിക പരീക്ഷ ഏപ്രിൽ 11നും, മെയിൻ പരീക്ഷ ജൂൺ ഏഴിനും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ALSO READ: ജോലി നേടാം ഈ ബാങ്കിൽ, 5000-ത്തിലധികം ഒഴിവുകൾ; കേരളത്തിലും നിയമനം, അപേക്ഷിക്കാനുള്ള ലിങ്ക്

അഹമ്മദാബാദ്, ബെംഗളൂരു, ഭോപ്പാൽ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ & ലഖ്‌നൗ, കൊൽക്കത്ത, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിങ്ങനെ രാജ്യത്തെ വിവിധ ഓഫീസുകളിലായി ഒഴിവുകളുണ്ട്. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത്, ആ സംസ്ഥാനത്തെ ഔദ്യോഗിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാളം നിർബന്ധമാണ്.

അസിസ്റ്റന്റ് തസ്തികയിൽ നിയമിക്കപ്പെടുന്നവർക്ക് തുടക്കത്തിൽ തന്നെ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ‍‍ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് വിഭാ​ഗത്തിലുള്ളവർക്ക് 450 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്. എസ്സി/എസ്ടി/ഭിന്നശേഷിക്കാർ/മുൻ സൈനികർ എന്നിവർക്ക് 50 രൂപയും ജിഎസ്ടിയുമാണ് അപേക്ഷാ ഫീസ്.

അപേക്ഷിക്കേണ്ട വിധം

ആദ്യം ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ‘www.rbi.org.in’ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

തുടർന്ന് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയ രജിസ്‌ട്രേഷൻ പൂർത്തിയാക്കുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് ഫോട്ടോ, ഒപ്പ് എന്നിവ നിശ്ചിത രൂപത്തിൽ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് ഓൺലൈനായി അടച്ച് ഫോം സബ്മിറ്റ് ചെയ്യുക.

അപേക്ഷാ ഫോം ഭാവി ആവശ്യങ്ങൾക്കായി പ്രിൻ്റൗട്ടെടുത്ത് സൂക്ഷിക്കാവുന്നതാണ്.

 

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ