RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്

RRB ALP Application Status 2025: ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അപേക്ഷകളുടെ നിലവിലെ നില സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽ‌വേ എസ്എംഎസും ഇമെയിലും നൽകുന്നതാണ്. അപേക്ഷകർക്ക് ഇന്ന് മുതൽ അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്

Rrb Alp Application

Published: 

05 Dec 2025 | 03:08 PM

നിങ്ങളുടെ ആർആർബി എഎൽപി (അസിസ്റ്റന്റ് ലോക്കോ പൈലറ്റ്) അപേക്ഷാ ഫോം പരിശോധിക്കാൻ അവസരം. റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിൻ്റെ (ആർആർബി) ഔദ്യോഗിക വെബ്‌സൈറ്റായ rrbapply.gov.in-ൽ ആർആർബി എഎൽപിയുടെ അപേക്ഷാ ഫോമുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള ലിങ്ക് നിങ്ങൾക്ക് ലഭ്യമാണ്. അപേക്ഷകർക്ക് 2025 ഡിസംബർ അഞ്ച് (ഇന്ന്) മുതൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽകി അപേക്ഷകളുടെ സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിലേക്കും മൊബൈൽ നമ്പറിലേക്കും അപേക്ഷകളുടെ നിലവിലെ നില സൂചിപ്പിച്ചുകൊണ്ട് ഇന്ത്യൻ റെയിൽ‌വേ എസ്എംഎസും ഇമെയിലും നൽകുന്നതാണ്. ആർആർബി എഎൽപിയുടെ CBT 1 പരീക്ഷയ്ക്ക് നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോ അതോ എന്തെങ്കിലും കാരണത്താൽ നിരസിക്കപ്പെട്ടിട്ടുണ്ടോ എന്ന് മനസ്സിലാക്കാൻ ഈ അപേക്ഷാ ഫോം പരിശോധിക്കുന്നതിലൂടെ സാധിക്കുന്നതാണ്.

ALSO READ: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗണിതം, ജനറൽ ഇന്റലിജൻസ്, ജനറൽ അവയർനെസ്, റീസണിംഗ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുന്ന 60 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് വരാനിരിക്കുന്നത്. ഉദ്യോ​ഗാർത്ഥിയുടെ പേര്, രജിസ്ട്രേഷൻ നമ്പർ, സ്റ്റാറ്റസ് (സ്വീകരിച്ചത്/നിരസിച്ചത്), നിരസിക്കാനുള്ള കാരണം (ബാധകമെങ്കിൽ), RRB സോൺ (അപേക്ഷിച്ച റീജിയണൽ ബോർഡ്) എന്നിവ ഫോം പരിശോധിക്കുന്ന വേളയിൽ കൃത്യമായി ശ്രദ്ധിക്കേണ്ടതുണ്ട്.

എങ്ങനെ പരിശോധിക്കാം

  • ഔദ്യോഗിക RRB വെബ്‌സൈറ്റ് സന്ദർശിക്കുക, rrbapply.gov.in
  • ഹോംപേജിൽ, “RRB ALP ആപ്ലിക്കേഷൻ സ്റ്റാറ്റസ് 2025” രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി പോലുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.
  • ലോ​ഗിൻ ചെയ്ത ശേഷം, അപേക്ഷാ ഫോമിൻ്റെ സ്റ്റാറ്റസ് പ്രദർശിപ്പിക്കും:
  • സ്വീകരിച്ചു (CBT 1 ന് യോഗ്യതയുണ്ട്)
  • താൽക്കാലികമായി സ്വീകരിച്ചു (കൂടുതൽ പരിശോധന ആവശ്യമായി വന്നേക്കാം)
  • നിരസിച്ചു (കാരണം വ്യക്തമാക്കിയിരിക്കുന്നു)

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ