AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

IIM Kozhikode Storekeeper Recruitment 2025: ഐഐഎം കോഴിക്കോട് സ്‌റ്റോര്‍കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24,300 രൂപയാണ് ശമ്പളം. 300 രൂപ ടെലിഫോണ്‍ അലവന്‍സാണ്. 35 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി

IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
IIM Kozhikode
jayadevan-am
Jayadevan AM | Published: 05 Dec 2025 13:10 PM

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് സ്‌റ്റോര്‍കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 24,300 രൂപയാണ് ശമ്പളം. 300 രൂപ ടെലിഫോണ്‍ അലവന്‍സാണ്. 35 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ മുഴുവൻ സമയ ഡിപ്ലോമയും കുറഞ്ഞത് നാല് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ സിവിൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക് / ബിഇ ബിരുദവും കുറഞ്ഞത് രണ്ട് വർഷത്തെ പ്രസക്തമായ പരിചയവും പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.

സിവിൽ / പ്ലംബിംഗ് / കാർപെന്ററി മെറ്റീരിയല്‍സ് ഡോക്യുമെന്റേഷൻ, സംഭരണം, ഇൻവെന്ററി കണ്‍ട്രോള്‍, സ്റ്റോർ മാനേജ്മെന്റ് തുടങ്ങിയവയില്‍ പരിചയം വേണം. സ്റ്റോക്ക് രജിസ്റ്റര്‍ മെയിന്റനന്‍സ്, മെറ്റീരിയല്‍ വെരിഫിക്കേഷന്‍, പര്‍ച്ചേസ് ഡോക്യുമെന്റേഷന്‍ തുടങ്ങിയവയിലും പരിചയം വേണം.

കൂടാതെ, ഇംഗ്ലീഷ് ആശയവിനിമയ വൈദഗ്ദ്ധ്യം, എംഎസ് ഓഫീസിൽ (പ്രത്യേകിച്ച് വേഡ് & എക്സൽ) പ്രാവീണ്യം, ഇൻവെന്ററി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ/ടൂളുകൾ, ഇ-മെയിൽ, ഇന്റർനെറ്റ് ഉപയോഗം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എന്നിവ ഉണ്ടായിരിക്കണം. അഭിമുഖ തീയതി പിന്നീട് അറിയിക്കും. ഒരു ഒഴിവാണുള്ളത്. ഡിസംബര്‍ 15 വരെ അപേക്ഷിക്കാം.

Also Read: Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍

എങ്ങനെ അപേക്ഷിക്കാം?

https://iimk.ac.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഡിസംബര്‍ 15ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. ഫോട്ടോ, സർട്ടിഫിക്കറ്റുകൾ, സിവി, ഒപ്പ് എന്നിവ ഓൺലൈൻ പോർട്ടലിൽ നിർദ്ദേശിച്ചിരിക്കുന്ന ഫോർമാറ്റ് അനുസരിച്ച് അപ്‌ലോഡ് ചെയ്യണം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം. ജോബ് പ്രൊഫൈലടക്കം നോട്ടിഫിക്കേഷനില്‍ വിശദീകരിച്ചിട്ടുണ്ട്. അഭിമുഖത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റ് പതിവായി സന്ദര്‍ശിക്കണം. നിയമനം ആറ് മാസത്തെ പ്രാരംഭ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും.