SAIL Recruitment 2025: ശമ്പളം രണ്ടര ലക്ഷം രൂപ വരെ; ഡോക്ടർമാരെ ക്ഷണിച്ച് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

SAIL Hiring MBBS Doctors: എംബിബിഎസ് ഡോക്ടർമാർക്ക് തൊഴിലവസരങ്ങളുമായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ. മാസം രണ്ടര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നതാണ് ജോലി. ഈ വർഷം മാർച്ച് ഒന്നാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ദിവസം.

SAIL Recruitment 2025: ശമ്പളം രണ്ടര ലക്ഷം രൂപ വരെ; ഡോക്ടർമാരെ ക്ഷണിച്ച് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ

പ്രതീകാത്മക ചിത്രം

Published: 

24 Feb 2025 | 12:23 PM

ഡോക്ടർമാർക്ക് തൊഴിൽ സാധ്യതയുമായി സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ. മാസം രണ്ടര ലക്ഷം രൂപ വരെയാണ് ജോലിയ്ക്ക് ലഭിക്കുന്ന ശമ്പളം. എംബിബിഎസ് ഡോക്ടർമാർക്ക് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ജോലിയ്ക്ക് അപേക്ഷിക്കാം. ഈ വർഷം മാർച്ച് ഒന്നാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന ദിവസം.

നിബന്ധനപ്രകാരമുള്ള അപേക്ഷ ispcf01@sail.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം. ‘Consultants (Doctors in Medical Disciplines) at IISCO Steel Plant (ISP), Burnpur’ എന്ന സബ്ജക്ടിലാവണം ഇമെയിൽ അയക്കേണ്ടത്. ഔദ്യോഗിക അറിയിപ്പ് പ്രകാരം നടക്കുന്ന വാക്ക് ഇൻ ഇൻ്റർവ്യൂ വഴിയാവും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

കേന്ദ്രസർക്കാരിന് കീഴിലുള്ള മഹാരത്ന കമ്പനിയാണ് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ. ബേൺപൂർ ആശുപത്രിയിലെ ഐഐഎസ്‌സിഒ സ്റ്റീൽ പ്ലാൻ്റിലേക്കാണ് അവസരം. മെഡിക്കൽ പ്രൊഫഷണലുകൾക്ക് ഉപദേശക ജോലിയിലേക്കാണ് ഒഴിവുള്ളത്. എംബിബിഎസ് ഡിഗ്രിക്കൊപ്പം പിജി ഡിപ്ലോമ, പിജി ഡിഗ്രി എന്നീ കോഴ്സുകളും പാസായിരിക്കണം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിലും നാഷണൽ മെഡിക്കൽ കമ്മീഷനിലും സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിലും ഉദ്യോഗാർത്ഥികർ രജിസ്റ്റർ ചെയ്തിരിക്കണം. ഇന്ത്യയിൽ മെഡിസിൻ പ്രാക്ടീസ് ചെയ്യാനുള്ള ലൈസൻസും ഉണ്ടാവണം.

Also Read: IGNOU Admission 2025: ഇഗ്നോ പ്രവേശനം 2025, അപേക്ഷാ തീയതി നീട്ടി, വിശദാംശങ്ങൾ അറിയാം

ഫെബ്രുവരി 19ന് പരമാവധി 69 വയസാവണം ഉദ്യോഗാർത്ഥികളുടെ പ്രായം. 90,000 മുതൽ രണ്ടര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും. സ്പെഷ്യലിസ്റ്റ് പൊസിഷനിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ മാർച്ച് അഞ്ച് മുതൽ ആറ് വരെ നടക്കും. ജിഡിഎംഒ പൊസിഷനിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ നടക്കുക മാർച്ച് ഏഴ് മുതൽ എട്ട് വരെയാണ്. ഉദ്യോഗാർത്ഥികൾ രാബിലെ 10 മണി മുതൽ വൈകിട്ട് നാല് മണി വരെയുള്ള സമയങ്ങളിൽ അഭിമുഖത്തിനെത്തണം. സിഎംഓ ഐ/സി (എം ആൻഡ് എച്ച്എസ്), ബേൺപൂർ ഹോസ്പിറ്റൽ, ബേൺപൂർ – 713325, ഡിസ്ട്രിക്റ്റ് പശ്ചിമ ബർധമാൻ, വെസ്റ്റ് ബംഗാൾ (CMO I/C (M&HS), Burnpur Hospital, Burnpur-713325, District Paschim Bardhaman, West Bengal) എന്ന വിലാസത്തിലേക്കാണ് എത്തേണ്ടത്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ