RRB Recruitment 2025 : സമയം ഇനിയും ഉണ്ട് കേട്ടോ! ആർആർബി റിക്രൂട്ട്മെൻ്റ് അപേക്ഷ തീയതി നീട്ടി
RRB Recruitment 2025 Registration Last Date : നേരത്തെ ഫെബ്രുവരി 18-ാം തീയതിയായിരുന്നു അപേക്ഷ സമർപ്പിക്കേണ്ട അവസാനം തീയതി. ജനുവരി ഏഴാം തീയതി മുതലാണ് അപേക്ഷ ജാലകം തുറന്നത്.
1000ത്തിൽ അധികം വരുന്ന ഇന്ത്യൻ റെയിൽവേയിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (ആർആർബി) നീട്ടി. മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് തസ്തികയിലെ ഒഴിവുകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതിയാണ് ആർആർബി നീട്ടിയിരിക്കുന്നത്. നേരത്തെ ഇന്നലെ ഫെബ്രുവരി 18-ാം തീയതി ചൊവ്വാഴ്ച വരെയായിരുന്നു ആർആർബി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് ഫെബ്രുവരി 21-ാം തീയതി വരെ നീട്ടിയിരിക്കുകയാണ് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. അപേക്ഷ സമർപ്പിച്ചതിന് ശേഷം പരീക്ഷ ഫീസ് ഫെബ്രുവരി 23-ാം തീയതിക്കുള്ളിൽ സമർപ്പിക്കാവുന്നതാണ്.
അപേക്ഷയിൽ തിരുത്തലുകൾ ഉണ്ടെങ്കിൽ മാർച്ച് ആറ് തീയതി മുതൽ മാർച്ച് 15-ാം തീയതി വരെ സമർപ്പിക്കാവുന്നതാണ്. തിരുത്തലുകൾക്ക് സമർപ്പിക്കുന്നതിന് പ്രത്യേക ഫീസ് ഈടാക്കുന്നതാണെന്ന് ആർആർബി നേരത്തെ അറിയിച്ചിരുന്നു. 1,036 മിനിസ്റ്റീരിയൽ ആൻഡ് ഐസോലേറ്റഡ് ഒഴിവുകളിലേക്കാണ് ആർആർബി അപേക്ഷ സ്വീകരിക്കുന്നത്. ആർആർബിയുടെ തിരുവനന്തപുരം ഡിവിഷനിലും ഒഴിവുകൾ രേഖപ്പെടുത്തിട്ടുണ്ട്.
ജനറൽ, ഒബിസി, EWS വിഭാഗത്തിലുള്ളവർക്ക് 500 രൂപയാണ് അപേക്ഷ ഫീസായി ഈടാക്കുക. 250 രൂപയാണ് എസ്സി/എസ്ടി വിഭാഗത്തിലുള്ളവർക്കുള്ള അപേക്ഷ ഫീസ്. ഒന്നാംഘട്ട പരീക്ഷയ്ക്ക് ശേഷം പരീക്ഷ ഫീസ് റിഫണ്ട് ചെയ്യുന്നതാണെന്ന് ആർആർബി നോട്ടിഫിക്കേഷനിൽ അറിയിച്ചിട്ടുണ്ട്.




അപേക്ഷ സ്വീകരിക്കുന്ന ഒഴിവുകളും എണ്ണവും
- പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ (പിജിടി) – 187
- ട്രെയ്ൻഡ് ഗ്രാജുവേറ്റ് ടീച്ചർ (ടിജിടി)- 338
- സയൻ്റിഫിക് സൂപ്പർവൈസർ (എർഗണോമിക്സ് ആൻഡ് ട്രെയ്നിങ്) – 03
- ചീഫ് ലോ അസിസ്റ്റൻ്റ് – 54
- പബ്ലിക് പ്ലോസീക്യൂട്ടർ – 20
- ഫിസിക്കൽ ട്രെയ്നിങ് ഇൻസ്ട്രറ്റർ (പിടിഐ) – ഇംഗ്ലീഷ് മീഡിയം – 18
- സയൻ്റിഫിക് അസിസ്റ്റൻ്റ് / ട്രെയ്നിങ്- 2
- ജൂനിയർ ട്രാൻസ്ലേറ്റർ (ഹിന്ദി) – 130
- സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ – 3
- സ്റ്റാഫ് ആൻഡ് വെൽഫയർ ഇൻസ്പെക്ടർ – 59
- ലൈബ്രേറിയൻ – 10
- മ്യൂസിക് ടീച്ചർ (സ്ത്രികൾ) – 3
- പ്രൈമറി റെയിൽവെ ടീച്ചർ- 188
- അസിസ്റ്റൻ്റ് ടീച്ചർ (സ്ത്രീകൾ- ജൂനിയർ സ്കൂൾ)-2
- ലബോറട്ടറി അസിസ്റ്റൻ്റ/ സ്കൂൾ – 7
- ലാബ് അസിസ്റ്റൻ്റ് ഗ്രേഡ് III (കെമിസ്റ്റ് & മെറ്റലർജിസ്റ്റ്) – 12
ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി നോട്ടിഫിക്കേഷനിൽ നൽകിയിരിക്കുന്ന അറയിപ്പുകൾ പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഏത് തസ്തികയിലേക്കാണോ അപേക്ഷ സമർപ്പിക്കേണ്ടത്, അതിൻ്റെ യോഗ്യത, പ്രായ പരിധി തുടങ്ങിയവ എല്ലാം കൃത്യമായി പരിശോധിക്കേണ്ടതാണ്.