AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

IOCL Recruitment: അപേക്ഷിക്കാന്‍ ഇനിയും അവസരം; വിവിധ തസ്തികകളിലേക്കുള്ള സമയപരിധി നീട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍; കേരളത്തിലടക്കം അവസരം

Indian Oil Corporation Recruitment 2025: നോൺ-എക്സിക്യൂട്ടീവ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. നേരത്തെ ഫെബ്രുവരി 23 വരെയാണ് അനുവദിച്ചിരുന്നത്. ജൂനിയര്‍ ഓപ്പറേറ്റര്‍/ഗ്രേഡ് I, ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ്/ഗ്രേഡ്‌ III, ജൂനിയര്‍ അറ്റന്‍ഡന്റ്‌/ഗ്രേഡ് I എന്നീ തസ്തികകളിലാണ് അവസരം. ആകെ 246 ഒഴിവുകളുണ്ട്

IOCL Recruitment: അപേക്ഷിക്കാന്‍ ഇനിയും അവസരം; വിവിധ തസ്തികകളിലേക്കുള്ള സമയപരിധി നീട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍; കേരളത്തിലടക്കം അവസരം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻImage Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 22 Feb 2025 13:58 PM

ന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. നോൺ-എക്സിക്യൂട്ടീവ് വിഭാഗത്തിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. നേരത്തെ ഫെബ്രുവരി 23 വരെയാണ് അനുവദിച്ചിരുന്നത്. ജൂനിയര്‍ ഓപ്പറേറ്റര്‍/ഗ്രേഡ് I, ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ്/ഗ്രേഡ്‌ III, ജൂനിയര്‍ അറ്റന്‍ഡന്റ്‌/ഗ്രേഡ് I എന്നീ തസ്തികകളിലാണ് അവസരം. ആകെ 246 ഒഴിവുകളുണ്ട്.

ജൂനിയര്‍ ഓപ്പറേറ്റര്‍ വിഭാഗത്തില്‍ കേരളത്തില്‍ മൂന്ന് ഒഴിവുകളുണ്ട്. ജൂനിയര്‍ ഓപ്പറേറ്റര്‍, ജൂനിയര്‍ അറ്റന്‍ഡന്റ് തസ്തികകളില്‍ 23,000-78,000 ആണ് പേ സ്‌കെയില്‍. ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ് കാറ്റഗറിയില്‍ 25,000-1,05,000 ലഭിക്കും.

പത്താം ക്ലാസ് പാസായവര്‍ക്കും, നിര്‍ദ്ദിഷ്ട ട്രേഡില്‍ ഐടിഐ പാസായവര്‍ക്കും ജൂനിയര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക്സ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക് (കെമിക്കൽ പ്ലാന്റ്), ഇലക്ട്രീഷ്യൻ, മെഷീനിസ്റ്റ്, ഫിറ്റർ, മെക്കാനിക്-കം-ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്മ്യൂണിക്കേഷൻ സിസ്റ്റം, വയർമാൻ, മെക്കാനിക് ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി & ഇ‌എസ്‌എം എന്നിവയാണ് നിര്‍ദ്ദിഷ്ട ട്രേഡുകള്‍.

Read Also : യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റീസ് ഒഴിവ്; 15,000 രൂപ വരെ സ്റ്റൈപ്പൻഡ്, ഇന്ന് തന്നെ അപേക്ഷിക്കാം

ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം വേണം. രണ്ട് വർഷത്തെ ഐടിഐ റെഗുലർ കോഴ്‌സിന് ശേഷം അപ്രന്റീസ് ആക്ട് പ്രകാരമുള്ള അപ്രന്റീസ് പരിശീലനം പരിചയമായി പരിഗണിക്കും. എൻ‌സി‌വി‌ടി / എൻ‌സി‌വി‌ഇ‌ടി നൽകിയതോ അംഗീകരിച്ചതോ ആയ നാഷണൽ അപ്രന്റീസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

ജൂനിയര്‍ അറ്റന്‍ഡന്റ്, ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റ് പിഡബ്ല്യുബിഡി/എസ്ആര്‍ഡി വിഭാഗങ്ങള്‍ക്ക് റിസര്‍വ് ചെയ്തിട്ടുണ്ട്. ജൂനിയര്‍ അറ്റന്‍ഡന്റില്‍ ഹയര്‍ സെക്കന്‍ഡറിയാണ് യോഗ്യത. പ്രവര്‍ത്തിപരിചയം ആവശ്യമില്ല. ജൂനിയര്‍ ബിസിനസ് അസിസ്റ്റന്റില്‍ ബിരുദം മതി. എംഎസ് വേഡ്, എക്‌സല്‍, പവര്‍ പോയിന്റ് എന്നിവ അറിയണം. ടൈപ്പിങ് പരിജ്ഞാനം വേണം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.

18-26 ആണ് പ്രായപരിധി. 300 രൂപയാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഇന്ത്യന്‍ ഓയില്‍ കോപറേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.