AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IGNOU Admission 2025: ഇഗ്നോ പ്രവേശനം 2025, അപേക്ഷാ തീയതി നീട്ടി, വിശദാംശങ്ങൾ അറിയാം

IGNOU Admission and Re Registration Date Extended: ഇഗ്നോ ബി.എഡ്, ബി.എസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷ 2025 മാർച്ച് 16 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

IGNOU Admission 2025: ഇഗ്നോ പ്രവേശനം 2025, അപേക്ഷാ തീയതി നീട്ടി, വിശദാംശങ്ങൾ അറിയാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 23 Feb 2025 17:04 PM

കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ യൂണിവേഴ്സിറ്റിയുടെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ തീയതി നീട്ടി. ജനുവരി 2025 സെഷനിൽ ആരംഭിക്കുന്ന ബിഎഡ്, ബി.എസ്.സി നഴ്‌സിംഗ് പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി ആണ് ഫെബ്രുവരി 28 വരെ നീട്ടിയത്. ഒപ്പം റീ-രജിസ്‌ട്രേഷനുള്ള തീയതിയും 28 വരെ നീട്ടിയതായി സർവകലാശാല അറിയിച്ചു. ഇഗ്നോ ബി.എഡ്, ബി.എസ്‌സി നഴ്‌സിംഗ് പ്രവേശന പരീക്ഷ 2025 മാർച്ച് 16 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.

അപേക്ഷകർക്ക് രജിസ്ട്രേഷൻ ഫീസ് തിരികെ നൽകുന്നതല്ല. എന്നാൽ, പ്രവേശനം സ്ഥിരീകരിക്കുന്നതിന് മുമ്പ് റീഫണ്ട് അഭ്യർത്ഥിച്ചാൽ, അടച്ച മുഴുവൻ ഫീസും തിരികെ ലഭിക്കും. പ്രവേശനം സ്ഥിരീകരിച്ചതിനു ശേഷം പ്രോഗ്രാമിൽ നിന്ന് പിന്മാറിയാൽ ഫീസിന്റെ 15 ശതമാനം അതായത് പരമാവധി 2,000 രൂപ, കുറച്ചതിനുശേഷം റീഫണ്ട് നൽകും.

ഇഗ്നോ എക്‌സിൽ പങ്കുവെച്ച അറിയിപ്പ്:

അഡ്മിഷൻ, റീ-രജിസ്ട്രേഷൻ പ്രക്രിയകളിൽ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി ഇഗ്നോ ഹെൽപ്പ് ലൈനുകളും സപ്പോർട്ട് സെൻ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് സംശയമുള്ള പക്ഷം അതത് പോർട്ടലുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിലോ rckochi_admissions@ignou.ac.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടാം.

ALSO READ: യുജിസി നെറ്റ് 2025 ഡിസംബർ പരീക്ഷ ഫലം പ്രഖ്യാപിച്ചു

ഇഗ്നോ പ്രവേശനം 2025: രജിസ്റ്റർ ചെയ്യാനുള്ള ഘട്ടങ്ങൾ

  • ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റായ ignouadm.samarth.edu.in സന്ദർശിക്കുക.
  • ഹോംപേജിൽ കാണുന്ന ‘പുതിയ രജിസ്ട്രേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുക.
  • രജിസ്ട്രേഷന് ശേഷം, നിങ്ങൾക്ക് ലഭിച്ച യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • കൃത്യമായ വിവരങ്ങൾ ഉപയോഗിച്ച് അപേക്ഷാ ഫോം പൂരിപ്പിക്കുക.
  • മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ആവശ്യമായ എല്ലാ രേഖകളും സ്കാൻ ചെയ്ത ശേഷം അപ്‌ലോഡ് ചെയ്യുക. (പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, മാർക്ക് ഷീറ്റുകൾ, ബിരുദ സർട്ടിഫിക്കറ്റുകൾ, ജാതി സർട്ടിഫിക്കറ്റുകൾ, വരുമാന സർട്ടിഫിക്കറ്റുകൾ മുതലായവ)
  • തുടർന്ന് ‘അടുത്തത്’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ  ‘ഫോം പ്രിവ്യൂ’ എന്ന ഓപ്ഷൻ ലഭിക്കും.
  • പരിശോധിച്ച ശേഷം അപേക്ഷ സബ്മിറ്റ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് ചെയ്ത് സൂക്ഷിക്കുക.