SBI Job Vacancy: എസ്ബിഐയിൽ അവസരങ്ങളുടെ പെരുമഴ! ഡെപ്യൂട്ടി മാനേജർ മുതൽ ഒട്ടനവധി ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ

SBI SCO Recruitment 2026: യോ​ഗ്യതയും താല്പര്യവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് മാർച്ച് 15ന് മുമ്പായി sbi.bank.in എന്ന് എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. എസ്ബിഐയുടെ പുതിയ വിജ്ഞാപന പ്രകാരം രണ്ട് രീതിയിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. 

SBI Job Vacancy: എസ്ബിഐയിൽ അവസരങ്ങളുടെ പെരുമഴ! ഡെപ്യൂട്ടി മാനേജർ മുതൽ ഒട്ടനവധി ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ

SBI Job Vacancy

Published: 

25 Feb 2026 | 04:14 PM

ബാങ്ക് ജോലികൾക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതാ ഒരു വമ്പൻ അവസരം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ (SCO) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു തുടങ്ങി. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (എവിപി) തുടങ്ങിയ തസ്തികകളിലോക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകെ 116 ഒഴിവുകളാണുള്ളത്. കരിയറിൽ മികച്ച വളർച്ച ആഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്ക് ഇതിലേക്ക് അപേക്ഷിച്ച് തുടങ്ങാം.

യോ​ഗ്യതയും താല്പര്യവുമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് മാർച്ച് 15ന് മുമ്പായി sbi.bank.in എന്ന് എസ്ബിഐയുടെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്. എസ്ബിഐയുടെ പുതിയ വിജ്ഞാപന പ്രകാരം രണ്ട് രീതിയിലുള്ള നിയമനങ്ങളാണ് നടക്കുന്നത്. ഡെപ്യൂട്ടി മാനേജർ തസ്തികകളിലേക്ക് സ്ഥിര നിയമനവും, എവിപി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനവുമാണ് ബാങ്ക് നടത്തുന്നത്.

ALSO READ: ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത, PSC പ്രായപരിധി കൂട്ടി സർക്കാർ

ഡെപ്യൂട്ടി മാനേജർ (ചാർട്ടേഡ് അക്കൗണ്ടന്റ് – ഇന്റേണൽ ഓഡിറ്റ്) തസ്തികയിൽ 61 ഒഴിവാകളാണുള്ളത്. ചാർട്ടേഡ് അക്കൗണ്ടന്റുമാർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഡെപ്യൂട്ടി മാനേജർ (ഐഎസ് ഓഡിറ്റ്) 50 ഒഴിവാകളാണുള്ളത്. ഇൻഫർമേഷൻ സിസ്റ്റം ഓഡിറ്റിംഗിൽ വൈദഗ്ധ്യമുള്ള ഐടി പ്രൊഫഷണലുകൾക്ക് ഇതിലേക്ക് അപേക്ഷിക്കാം.

ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് അഭിമുഖം മാത്രമായിരിക്കും ഉണ്ടായിരിക്കുക. പ്രത്യേക എഴുത്തുപരീക്ഷയില്ല. ജനറൽ/ഒബിസി വിഭാഗത്തിലുള്ള ഉദ്യോ​ഗാർത്ഥികൾക്ക് 750 രൂപയാണ് ഫീസ്. മറ്റുള്ളവർക്ക് ഫീസില്ല.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ