AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Onam Exam 2026: പരീക്ഷ കഴിഞ്ഞിട്ട് പായസം കുടിക്കാന്‍ പോകാം; ഓണപ്പരീക്ഷയുടെ ടൈം ടേബിളില്‍ മാറ്റം

Kerala School Onam Exam 2026 Timetable Revised: ഓണപ്പരീക്ഷയുടെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഷെഡ്യൂളില്‍ മാത്രമാണ് മാറ്റം. എട്ടാം ക്ലാസുകാര്‍ക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷയുണ്ടായിരിക്കും. എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയാണ് ഓഗസ്ത് 21-ലേക്ക് മാറ്റിയത്.

Kerala School Onam Exam 2026: പരീക്ഷ കഴിഞ്ഞിട്ട് പായസം കുടിക്കാന്‍ പോകാം;  ഓണപ്പരീക്ഷയുടെ ടൈം ടേബിളില്‍ മാറ്റം
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Aug 2026 | 03:20 PM

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണപ്പരീക്ഷയുടെ (ഒന്നാം പാദ പരീക്ഷ) ഷെഡ്യൂള്‍ പുനഃക്രമീകരിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഷെഡ്യൂളില്‍ മാത്രമാണ് മാറ്റം. എട്ടാം ക്ലാസുകാര്‍ക്ക് ഓണാഘോഷ ദിനത്തിലും പരീക്ഷയുണ്ടായിരിക്കും. സംസ്ഥാനത്തെ മിക്ക സ്‌കൂളുകളിലും ഓഗസ്ത് 21-നാണ് ഓണാഘോഷ പരിപാടികള്‍ നടത്തുന്നത്. എട്ടാം ക്ലാസിലെ മലയാളം രണ്ടാം പേപ്പര്‍ പരീക്ഷയാണ് ഓഗസ്ത് 21-ലേക്ക് മാറ്റിയത്. നേരത്തെ ഓഗസ്ത് 20-നാണ് ഈ പരീക്ഷ നടത്താനിരുന്നത്. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ സമയത്ത് നടത്തുന്നത്‌ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതാണ് ടൈംടേബിള്‍ പുനഃക്രമീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനെ പ്രേരിപ്പിച്ചത്. തുടര്‍ന്ന് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ ഓഗസ്ത് 21-ലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

ഓണപ്പരീക്ഷയിലെ മറ്റ് ഷെഡ്യൂളുകള്‍ക്ക് മാറ്റമില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13-നാണ് ആരംഭിക്കുന്നത്. മഴക്കെടുതി, അധ്യാപകരുടെ സെന്‍സസ് ജോലികള്‍ തുടങ്ങിയ കാരണങ്ങളാല്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനാല്‍ പരീക്ഷ ഷെഡ്യൂള്‍ മാറ്റണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഗുണനിലവാര മേല്‍നോട്ട സമിതി പരീക്ഷകള്‍ നേരത്തെ തീരുമാനിച്ച പ്രകാരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പരീക്ഷ മാറ്റിയാല്‍ രണ്ടാം പാദത്തിലെ അധ്യയനം, മറ്റ് പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മുന്‍ നിശ്ചയിച്ച പ്രകാരം നടത്താന്‍ തീരുമാനിച്ചത്. ഓണത്തിന് ശേഷം ഒന്നാം പാദ പരീക്ഷകള്‍ വെയ്‌ക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.

Also Read: IGNOU Admission 2026: ഇഗ്നോവിലേക്ക് അപേക്ഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം; അവസാന തീയതി

പ്രതിസന്ധി എങ്ങനെ പരിഹരിക്കും?

ക്ലാസുകള്‍ പലതവണ മുടങ്ങിയതിനാല്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ അധ്യാപകര്‍ക്ക് സാധിച്ചില്ല. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഓഗസ്ത് 10 വരെയുള്ള പാഠഭാഗങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ചോദ്യപേപ്പര്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി. നേരത്തെ നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഓഗസ്ത് 13-ന് ആരംഭിച്ച് 20-ഓടെ പൂര്‍ത്തിയാകും. ഹയര്‍ സെക്കന്‍ഡറി വിഭാഗം പരീക്ഷകളില്‍ മാറ്റമില്ല.

എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ 13-ന് പരീക്ഷ ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 14-നാണ് പരീക്ഷ തുടങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായിരിക്കും പരീക്ഷ. രാവിലെയുള്ള പരീക്ഷ 10-ന് ആരംഭിക്കും. ഉച്ചയ്ക്കുള്ള പരീക്ഷ 1.30-ന് (വെള്ളിയാഴ്ചകളില്‍ രണ്ട് മണിക്ക്) തുടങ്ങും. 15 മിനിറ്റായിരിക്കും കൂള്‍ ഓഫ് ടൈം.

അവധി വന്നാല്‍?

എന്തെങ്കിലും കാരണത്താല്‍ പരീക്ഷാ ദിവസങ്ങളില്‍ അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21-ന് നടത്താനും തീരുമാനമായി. ഓണപ്പരീക്ഷകള്‍ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എന്‍ടിയു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

സെന്‍സസ് ഡ്യൂട്ടി, മഴക്കെടുതി എന്നീ കാരണങ്ങളാല്‍ പാഠഭാഗങ്ങള്‍ മുഴുവന്‍ പഠിപ്പിച്ചുതീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് അധ്യാപക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. കനത്ത മഴ മൂലം സംസ്ഥാനത്തെ മിക്ക ജില്ലകളിലും സമീപദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇത് അധ്യയനം മുടങ്ങാന്‍ കാരണമായി. ഓഗസ്ത് 22 മുതല്‍ 30 വരെയാണ് ഓണാവധി.

English Summary

The General Education Department in Kerala has updated the high school Onam exam timetable. Under the revised schedule, the Class 8 examination has been shifted to August 21. However, this new date directly clashes with official Onam celebrations across state schools. Parents and teachers are now concerned about managing both festive events and exams on the same day.

Follow Us