South Indian Bank Recruitment: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം

South Indian Bank Junior Officer Recruitment: അപേക്ഷകൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളും അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് മാത്രമേ അയയ്ക്കുകയുള്ളൂ. ഏജന്റുമാർ വഴിയോ മറ്റ് വ്യാജ വെബ്‌സൈറ്റുകൾ വഴിയോ പണം നൽകി വഞ്ചിക്കപ്പെടരുതെന്നും ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ് മേഖലകളിലാകും നിയമനം.

South Indian Bank Recruitment: അപേക്ഷാ ഫീസില്ല! സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒഴിവുകൾ; അവസാന തീയതി അറിയാം

South Indian Bank

Published: 

22 Aug 2026 | 04:09 PM

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank) ജൂനിയർ ഓഫീസർ / ബിസിനസ് പ്രൊമോഷൻ ഓഫീസർ തസ്തികകളിലേക്ക് യോഗ്യരായ ഇന്ത്യൻ പൗരന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സെയിൽസ് ആൻ്റ് ബിസിനസ് പ്രൊമോഷൻ മേഖലയിലെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസും നൽകേണ്ടതില്ല. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഓ​ഗസ്റ്റ് 31 വരെ അപേക്ഷിക്കാവുന്നതാണ്. www.southindianbank.bank.in എന്ന സൗത്ത് ഇന്ത്യൻ ബാങ്കിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ.

അപേക്ഷകൾ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക പോർട്ടൽ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക അറിയിപ്പുകളും അപേക്ഷകരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് മാത്രമേ അയയ്ക്കുകയുള്ളൂ. ഏജന്റുമാർ വഴിയോ മറ്റ് വ്യാജ വെബ്‌സൈറ്റുകൾ വഴിയോ പണം നൽകി വഞ്ചിക്കപ്പെടരുതെന്നും ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹി, മുംബൈ, പൂനെ, അഹമ്മദാബാദ് മേഖലകളിലാകും നിയമനം.

ALSO READ: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

യോഗ്യതാ മാനദണ്ഡം

സൗത്ത് ഇന്ത്യൻ ബാങ്ക് മുൻപ് നടപ്പാക്കിയ ഏതെങ്കിലും ജൂനിയർ ഓഫീസർ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പ്രകാരം ഗ്രൂപ്പ് ഡിസ്കഷനിലോ, പേഴ്‌സണൽ ഇന്റർവ്യൂവിലോ പങ്കെടുത്തവർക്കും, എന്നാൽ അന്തിമ സെലക്ഷൻ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിക്കാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് ഈ ഡ്രൈവിലേക്ക് വീണ്ടും അപേക്ഷിക്കാൻ അർഹതയുണ്ടായിരിക്കുന്നതല്ല. ഇത്തരം ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ അന്തിമ പരിശോധനയിൽ നിരസിക്കപ്പെടുന്നതായിരിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദമുള്ളവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബാങ്കിംഗ് / NBFC മേഖലയിൽ റീട്ടെയിൽ സെയിൽസ് അല്ലെങ്കിൽ ബിസിനസ് പ്രൊമോഷനിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്.

ഡൽഹി, മുംബൈ, പൂനെ മേഖലകളിൽ നിയമിതരായ ജൂനിയർ ഓഫീസർമാർക്ക് പ്രതിമാസം 10,000 രൂപ പ്രത്യേക അലവൻസ് ലഭിക്കുന്നതാണ്. ബാങ്ക് മാനദണ്ഡങ്ങൾക്കനുസൃതമായി, ഔദ്യോഗിക യാത്രകൾക്കുള്ള ലോഡ്ജിംഗ് അലവൻസ്, ഹാൾട്ടിംഗ് അലവൻസ്, യാത്രാ ചെലവ് എന്നിവയും ലഭിക്കും.

അപേക്ഷിക്കേണ്ട രീതി

  • സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.southindianbank.bank.in സന്ദർശിക്കുക.
  • Careers പേജിൽ നൽകിയിട്ടുള്ള “Junior Officer / Business Promotion Officer Recruitment” എന്ന ലിങ്ക് തിരഞ്ഞെടുക്കുക.
  • നിർദ്ദിഷ്ട വിവരങ്ങൾ നൽകി ഓൺലൈൻ അപേക്ഷ ഫോം പൂർത്തിയാക്കി സമർപ്പിക്കുക.
  • പൂരിപ്പിച്ച അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

English Summary:

South Indian Bank Ltd. (SIB), a premier Scheduled Commercial Bank in India with its registered office in Thrissur, Kerala, has invited online applications from Indian Nationals for the post of Junior Officer / Business Promotion Officer (BPO), a target-based sales role. Online registration opened on 19 August 2026 and closes on 31 August 2026.

Loading...
Unable to load recommendations.
Follow Us
Related Stories
Onam GK Questions: മഹാബലിയുടെ ഭാര്യയുടെ പേരറിയാമോ, അച്ഛന്റെ എങ്കിലും? ഓണം ജികെ ചോദ്യങ്ങളും ഉത്തരങ്ങളും
KEAM 2026: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
IBPS Clerk Recruitment 2026: പൊതുമേഖല ബാങ്കുകളില്‍ ക്ലര്‍ക്കാകാം; മാസം 64,000 വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‌
Nehru Trophy : നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴയിൽ 22 ന് പ്രാദേശിക അവധി
IOCL Executive Recruitment 2026: ഇന്ത്യൻ ഓയിലിൽ അവസരങ്ങൾ; മികച്ച ശമ്പളത്തില്‍ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി നേടാം
Vizhinjam Port Current Affairs 2026: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
എന്തുകൊണ്ട് ടാറ്റ പഞ്ച് ഇ.വി വാങ്ങണം?
ഒടുവില്‍ അര്‍ജന്റീനയ്ക്ക് 'പണി' കിട്ടി! 3.64 കോടി രൂപ പിഴ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു