AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KEAM 2026: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം

KEAM 2026 Pharmacy Admission: ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ഭാഗമായി അഡ്മിഷന്‍ നേടേണ്ട സമയപരിധി നാളെ (ഓഗസ്ത് 22) അവസാനിക്കും. നാളെ വൈകുന്നേരം നാല് മണിക്ക് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടണം. അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

KEAM 2026: ഫാർമസി മൂന്നാം ഘട്ട അലോട്ട്മെന്റ്; അഡ്മിഷൻ നാളെ അവസാനിക്കും; വിദ്യാര്‍ത്ഥികള്‍ അറിയേണ്ടതെല്ലാം
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 21 Aug 2026 | 08:45 PM

ഫാര്‍മസി കോഴ്‌സിലേക്കുള്ള മൂന്നാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റിന്റെ ഭാഗമായി അഡ്മിഷന്‍ നേടേണ്ട സമയപരിധി നാളെ (ഓഗസ്ത് 22) അവസാനിക്കും. നാളെ വൈകുന്നേരം നാല് മണിക്ക് മുമ്പായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളില്‍ പ്രവേശനം നേടണം. അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ cee.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ഹോം പേജില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹോം പേജില്‍ നിന്ന് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. അലോട്ട്‌മെന്റ് മെമ്മോയുടെ പകര്‍പ്പ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ സൂക്ഷിച്ചുവെയ്ക്കണം.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് ഹോം പേജിലെ ‘ഡാറ്റ ഷീറ്റ്’ എന്ന മെനുവില്‍ നിന്ന് അത് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അഡ്മിഷന്റെ സമയത്ത് ഡാറ്റാ ഷീറ്റ്, അലോട്ട്‌മെന്റ് മെമ്മോ, ബാധകമായ മറ്റ് രേഖകള്‍ എന്നിവ കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണം.

വിദ്യാര്‍ത്ഥിയുടെ പേര്, റോള്‍ നമ്പര്‍, അലോട്ട്‌മെന്റ് കിട്ടിയ കോളേജ്, അലോട്ട്‌മെന്റ് കാറ്റഗറി, ഫീസ് വിശദാംശങ്ങള്‍ എന്നിവ മെമ്മോയിലുണ്ടാകും. അലോട്ട്‌മെന്റ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ മെമ്മോയില്‍ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് അടയ്‌ക്കേണ്ടതുമായ ഫീസ് (ബാധകമെങ്കില്‍) നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്കുള്ളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റായി ഒടുക്കണം. തുടര്‍ന്ന് നാലു മണിക്കുള്ളില്‍ അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ പ്രവേശനം നേടണം.

അലോട്ട്‌മെന്റ് റദ്ദാകും!

നിശ്ചിത സമയപരിധിക്കുള്ളില്‍ ബാധകമായ ഫീസ് അടച്ച്, കോളേജുകളില്‍ പ്രവേശനം നേടാത്ത വിദ്യാര്‍ത്ഥികളുടെ അലോട്ട്‌മെന്റ് റദ്ദാകും. നിലവില്‍ അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അലോട്ട്‌മെന്റ് കിട്ടിയ കോളേജുകളില്‍ ഓഗസ്ത് 23-ന് വൈകുന്നേരം നാലു മണിക്കുള്ളില്‍ പ്രവേശനം നേടണമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ വ്യക്തമാക്കി. പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ അലോട്ട്‌മെന്റ് കിട്ടിയ കോളേജുമായി ബന്ധപ്പെടണം. ഹെല്‍പ്‌ലൈന്‍ നമ്പര്‍: 0471-2332120, 2338487.

Also Read: KEAM 2026: മെഡിക്കൽ അന്തിമ കാറ്റഗറി ലിസ്റ്റും ഫാർമസി മൂന്നാം ഘട്ട താൽക്കാലിക അലോട്ട്മെന്റും പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

അപാകതകള്‍ പരിഹരിക്കാം

അതേസമയം, 2026-27 അധ്യയന വര്‍ഷത്തെ മെഡിക്കല്‍ (എംബിബിഎസ്/ബിഡിഎസ്) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ എന്‍ആര്‍ഐ ക്ലെയിം ചെയ്തവര്‍ക്ക് അവരുടെ രേഖകള്‍ പരിശോധിക്കുന്നതിനും, അപേക്ഷയില്‍ ന്യൂനതകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിനുമുള്ള അവസരം നാളെ വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ ‘കീം 2026 കാന്‍ഡിഡേറ്റ് പോര്‍ട്ടല്‍’ എന്ന ലിങ്കില്‍ പ്രൊഫൈല്‍ വിവരങ്ങള്‍ ലഭിക്കും.

ഇതിനായി അപേക്ഷാ നമ്പരും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. അപേക്ഷകരുടെ പ്രൊഫൈല്‍ പേജില്‍ അപേക്ഷയില്‍ അനുവദിച്ചിട്ടുള്ള എന്‍ആര്‍ഐ സംബന്ധിച്ച വിവരങ്ങള്‍ ദൃശ്യമാകും. എന്‍ആര്‍ഐ രേഖകളില്‍ ന്യൂനതകളുണ്ടെങ്കില്‍ പ്രൊഫൈല്‍ പേജില്‍ ലഭ്യമായ ‘മെമ്മോ ഡീറ്റെയില്‍സ്’ എന്ന മെനു ക്ലിക്ക് ചെയ്യുമ്പോള്‍ അത് കാണാനാകും. ന്യൂനതകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകള്‍ നാളെ വൈകിട്ട് അഞ്ചിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. ന്യൂനതകള്‍ പരിഹരിക്കാന്‍ പിന്നീട് അവസരം ലഭിക്കില്ല.

English Summary

The Commissioner for Entrance Examinations (CEE) Kerala has released the KEAM 2026 Pharmacy 3rd Phase Allotment. Online fee payment and college admission must be completed by August 22, 2026. Failure to report by 4:00 PM tomorrow will result in the cancellation of the allotted seat.

Follow Us