SSB Recruitment 2026: സശസ്ത്ര സീമ ബലില്‍ ജോലി നേടാം; 821 ഒഴിവുകള്‍; അവസരം ഈ തസ്തികകളില്‍
Sashastra Seema Bal Recruitment 2026: സശസ്ത്ര സീമ ബൽ ഗ്രൂപ്പ് സി, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കോണ്‍സ്റ്റബിള്‍ തസ്തികകളിലാണ് ഒഴിവുകള്‍. വെറ്ററിനറി, ഡ്രൈവര്‍, ടെയ്‌ലര്‍, വാഷര്‍മാന്‍, ബാര്‍ബര്‍, കാര്‍പെന്റര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം.

Sashastra Seema Bal
സശസ്ത്ര സീമ ബൽ (എസ്എസ്ബി) ഗ്രൂപ്പ് സി, നോണ്‍ മിനിസ്റ്റീരിയല്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ കോണ്‍സ്റ്റബിള്‍ തസ്തികകളിലാണ് ഒഴിവുകള്‍. വെറ്ററിനറി, ഡ്രൈവര്‍, ടെയ്‌ലര്‍, വാഷര്‍മാന്‍, ബാര്‍ബര്‍, കാര്‍പെന്റര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് അവസരം. ആകെ 827 ഒഴിവുകളാണുള്ളത്. മാര്‍ച്ച് 21 മുതല്‍ അപേക്ഷിക്കാം. ssb.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഔദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും.
ഏപ്രില്‍ 20 വരെ അപേക്ഷിക്കാം. ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, നൈപുണ്യ പരിശോധന, രേഖാ പരിശോധന, മെഡിക്കൽ എന്നിവയാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍. എഴുത്തുപരീക്ഷയിൽ ആകെ 100 ചോദ്യങ്ങളാണുള്ളത്. പരീക്ഷയുടെ ദൈർഘ്യം 120 മിനിറ്റാണ്. നെഗറ്റീവ് മാർക്കും ബാധകമാണ്.
21,700 രൂപ മുതൽ 69,100 രൂപ വരെയാണ് ശമ്പള സ്കെയിൽ. 100 രൂപയാണ് പരീക്ഷാഫീസ്. എസ്‌സി, എസ്ടി, എക്‌സ് സര്‍വീസ്‌മെന്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. ഔദ്യോഗിക വെബ്‌സൈറ്റിലെ വിജ്ഞാപനം പൂര്‍ണമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കുക.
തസ്തികകളും ഒഴിവുകളും
- കോൺസ്റ്റബിൾ (ഡ്രൈവർ): 553
- കോൺസ്റ്റബിൾ (വെറ്ററിനറി): 34
- കോൺസ്റ്റബിൾ (ഗാര്‍ഡ്‌നര്‍): 41
- കോൺസ്റ്റബിൾ (വാട്ടർ കാരിയർ): 5
- കോൺസ്റ്റബിൾ (കോബ്ലര്‍): 25
- കോൺസ്റ്റബിൾ (ടെയ്‌ലർ): 41
- കോൺസ്റ്റബിൾ (വാഷർമാൻ): 74
- കോൺസ്റ്റബിൾ (ബാർബർ): 43
- കോൺസ്റ്റബിൾ (വെയ്റ്റർ): 3
- കോൺസ്റ്റബിൾ (കാർപെന്റർ): 7
- കോൺസ്റ്റബിൾ (നഴ്സിംഗ് ഓർഡർലി): 1