SSLC 2026: എസ്എസ്എൽസി അടുത്തു; ചോദ്യപേപ്പർ കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം? ഈ മാജിക് പരീക്ഷിക്കൂ

SSLC 2026 Preparation Tips: ഇനി പഠിച്ചതൊക്കെ മറന്നുപോകുമോ എന്ന ഭയം മാറ്റിവെക്കാം. ടെൻഷനാകാതെ പരീക്ഷാ പേപ്പർ കയ്യിൽ കിട്ടുന്ന ആദ്യ നിമിഷങ്ങൾ നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് നിങ്ങളുടെ വിജയം ഇരിക്കുന്നത്. പരീക്ഷാഹാളിലെത്തിയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

SSLC 2026: എസ്എസ്എൽസി അടുത്തു; ചോദ്യപേപ്പർ കിട്ടിയാൽ ആദ്യം എന്ത് ചെയ്യണം? ഈ മാജിക് പരീക്ഷിക്കൂ

Sslc Exam

Published: 

19 Feb 2026 | 05:59 PM

എസ്എസ്എൽസി പരീക്ഷ അടുത്തെത്തിയതിൻ്റെ ആവലാതിയിലാണ് കുട്ടികൾ. പരീക്ഷാപേടിയും, പരീക്ഷാ ഹാളിലെത്തിയാൽ സമയം എങ്ങനെ ക്രമീകരണം എന്നുൾപ്പെടെ വിവിധ ചോദ്യങ്ങളാകും ഓരോ കുട്ടുകളുടെയും മനസ്സിലൂടെ ഓടിപോകുന്നത്. എന്നാൽ ഇനി പഠിച്ചതൊക്കെ മറന്നുപോകുമോ എന്ന ഭയം മാറ്റിവെക്കാം. ടെൻഷനാകാതെ പരീക്ഷാ പേപ്പർ കയ്യിൽ കിട്ടുന്ന ആദ്യ നിമിഷങ്ങൾ നിങ്ങൾ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് നിങ്ങളുടെ വിജയം ഇരിക്കുന്നത്. പരീക്ഷാഹാളിലെത്തിയാൽ നിങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

കൂൾ ഓഫ് ടൈം

ചോദ്യപേപ്പർ കിട്ടിയ ഉടനെ ഉത്തരമെഴുതാൻ ധൃതി കൂട്ടരുത്. ആദ്യത്തെ 15 മിനിറ്റ് നിങ്ങൾക്കുള്ള കൂൾ ഓഫ് ടൈമാണ്. ഈ സമയം പരീക്ഷാ പേപ്പർ മനസ്സിനെ ശാന്തമാക്കി വായിക്കാൻ മാത്രമായി ഉപയോഗിക്കുക. ചോദ്യങ്ങൾ വായിക്കുമ്പോൾ തന്നെ ഏറ്റവും എളുപ്പമുള്ളവയും നന്നായി അറിയാവുന്നവയും മനസ്സിൽ മാർക്ക് ചെയ്യുക. ചോദ്യപേപ്പറിൽ മാർക്ക് ചെയ്യരുത്. ഇനി ചെയ്താൽ തന്നെ പെൻസിൽ ഉപയോ​ഗിച്ച് വേണം ചെയ്യാൻ.

ALSO READ: SSLC ബയോളജി പരീക്ഷയിൽ ഉറപ്പായും ഈ ചോദ്യങ്ങൾ വരും; എ പ്ലസ് നേടാൻ മറക്കാതെ പഠിക്കണേ

ആദ്യം എഴുതേണ്ടത്

നന്നായി അറിയാവുന്ന ഉത്തരങ്ങൾ ആദ്യം തന്നെ എഴുതുന്നത് നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാക്കും. ഇത് തലച്ചോറിനെ കൂടുതൽ സജീവമാക്കുകയും പ്രയാസമുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. കൂടാതെ ഉത്തരം അറിയാവുന്ന ചോദ്യങ്ങൾ ആദ്യം തന്നെ എഴുതിതീർക്കുന്നത് മറ്റ് ചോദ്യങ്ങൾക്ക് അധിക സമയം ലഭിക്കാനും സഹായിക്കും.

ചോദ്യങ്ങൾ തെറ്റായി വായിക്കരുത്

ചിലപ്പോൾ ചോദ്യങ്ങൾ നമ്മൾ മാറി വായിക്കാൻ സാധ്യതയുണ്ട്. ഓരോ ചോദ്യവും രണ്ടുവട്ടം വായിച്ച് ഉറപ്പുവരുത്തുക. ചോദിച്ചിരിക്കുന്നത് എന്താണെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം മാത്രം ഉത്തരമെഴുതുക.

സമയം ക്രമീകരിക്കാം

ഓരോ വിഭാഗത്തിനും എത്ര സമയം മാറ്റിവെക്കണം എന്ന് കൂൾ ഓഫ് ടൈമിൽ തന്നെ പ്ലാൻ ചെയ്യുക. അതായത് രണ്ട് മാർക്കിന്, അ‍ഞ്ച് മാർക്കിന്, ആറ് മാർക്കിന് എന്നിങ്ങനെ. വലിയ ഉത്തരങ്ങൾ എഴുതാൻ കൂടുതൽ സമയം കണ്ടെത്താനായി ചെറിയ ചോദ്യങ്ങൾ വേഗത്തിൽ എഴുതി തീർക്കാൻ ശ്രമിക്കണം.

ചിത്രങ്ങളും അടയാളപ്പെടുത്തലും

സയൻസ്, സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പാരഗ്രാഫായി എഴുതുന്നതിനേക്കാൾ മാർക്ക് ലഭിക്കുക പോയിന്റുകൾ ആയി എഴുതുന്നതിനാണ്. പ്രധാന ഭാഗങ്ങൾ അടിവരയിടാൻ മറക്കരുത്. കൂടാതെ ചിത്രം വരയ്ക്കേണ്ടതിന് അത് നന്നായി വരച്ച് അടയാളപ്പെടുത്തുക.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ