AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSLC Exam 2026: SSLC ബയോളജി പരീക്ഷയിൽ ഉറപ്പായും ഈ ചോദ്യങ്ങൾ വരും; എ പ്ലസ് നേടാൻ മറക്കാതെ പഠിക്കണേ

SSLC Biology Exam 2026: മുൻ വർഷ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് എന്തുകൊണ്ടും പരീക്ഷാ പേടി മാറ്റാനും കുട്ടികൾക്ക് കൂടുതൽ മാർക് സ്കോർ ചെയ്യാനും സഹായിക്കുന്ന രീതിയാണ്.  ബയോളജി പരീക്ഷയിലും എ പ്ലസ് സ്വന്തമാക്കാൻ ഏറ്റവും എളുപ്പമുള്ള വഴി മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്യുക എന്നതാണ്.

SSLC Exam 2026: SSLC ബയോളജി പരീക്ഷയിൽ ഉറപ്പായും ഈ ചോദ്യങ്ങൾ വരും; എ പ്ലസ് നേടാൻ മറക്കാതെ പഠിക്കണേ
Sslc Biology
Neethu Vijayan
Neethu Vijayan | Published: 18 Feb 2026 | 04:12 PM

എസ്എസ്എൽസി പരീക്ഷയ്ക്കായി തയ്യാറെടുക്കുകയാണ് വിദ്യാർത്ഥികൾ. മോഡൽ പരീക്ഷ ആരംഭിച്ചെങ്കിലും, ബോർഡ് എക്സാം അടുത്തെത്തിയതിൻ്റെ ആവലാതി കുട്ടികളിലുണ്ട്. എന്നാൽ കൃത്യമായ പ്ലാനിങ്ങോട് കൂടി പഠിച്ചാൽ പരീക്ഷയെ പേടിയില്ലാതെ നിങ്ങൾക്ക് നേരിടാനാകും. സയൻസ്, കണക്ക് വിഷയങ്ങളാണ് പൊതുവെ കുട്ടികളെ അലട്ടുന്നത്. കെമസ്ട്രി, ഫിസിക്സ് വിഷയങ്ങളുടെ മുൻ വർഷങ്ങളിൽ ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ നേരത്തെ തന്നെ നമ്മൾ പരിശീലിച്ചിരുന്നു.

ഇന്നിവിടെ പറയാൻ പോകുന്നത് എസ്എസ്എൽസി ബയോളജി പരീക്ഷയിൽ കഴിഞ്ഞ വർഷങ്ങളിൽ ആവർത്തിച്ചു വന്നതും ഇത്തവണ വരാൻ സാധ്യതയുള്ളതുമായ ചില ചോദ്യങ്ങളെക്കുറിച്ചാണ്. മുൻ വർഷ ചോദ്യപേപ്പറുകൾ പരിശീലിക്കുന്നത് എന്തുകൊണ്ടും പരീക്ഷാ പേടി മാറ്റാനും കുട്ടികൾക്ക് കൂടുതൽ മാർക് സ്കോർ ചെയ്യാനും സഹായിക്കുന്ന രീതിയാണ്. ബയോളജി പരീക്ഷയിലും എ പ്ലസ് സ്വന്തമാക്കാൻ ഏറ്റവും എളുപ്പമുള്ള വഴി മുൻവർഷങ്ങളിലെ ചോദ്യങ്ങൾ വിശകലനം ചെയ്യുക എന്നതാണ്.

ALSO READ: ഫിസ്ക്സ് ഇനി വില്ലനല്ല… തിളങ്ങാം 100% വിജയത്തോടെ; ഈ ചോദ്യങ്ങൾ പഠിച്ചുവച്ചോ

പ്രധാന പാഠഭാ​ഗങ്ങളും അതിലെ ചോദ്യങ്ങളും

1. നാഡീവ്യൂഹം (The Nervous System)

ഈ ഭാഗത്തുനിന്ന് ചിത്രങ്ങൾ വരയ്ക്കാനും അതിൻ്റെ ഭാഗങ്ങൾ അടയാളപ്പെടുത്താനും സ്ഥിരമായി ചോദ്യങ്ങൾ വരാറുണ്ട്. അതിനാൽ പ്രധാനപ്പെട്ട ചിത്രങ്ങളും അവ അടയാളപ്പെടുത്താൻ പഠിച്ചുവയ്ക്കുന്നതും കൂടുതൽ മാർക് സ്കോർ ചെയ്യാൻ സഹായിക്കും.

ചോദ്യം: നാഡീകോശത്തിന്റെ (Neuron) ചിത്രം വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്തുക.

ഉത്തരം: ആക്സോൺ, ഡെൻഡ്രൈറ്റ്, സിനാപ്റ്റിക് നോബ്, മയലിൻ ഷീത്ത് എന്നിവ കൃത്യമായി അടയാളപ്പെടുത്താനും വരയ്ക്കാനും പഠിക്കുക.

മറ്റൊരു ചോദ്യം: സെറിബ്രവും സെറിബെല്ലവും തമ്മിലുള്ള വ്യത്യാസം എന്താണ്?

സെറിബ്രം: മസ്തിഷ്കത്തിൻ്റെ ഏറ്റവും വലിയ ഭാഗമാണ് സെറിബ്രം. മനുഷ്യരിലെ ചിന്ത, ബുദ്ധി, ഓർമ്മ എന്നിവയുടെ കേന്ദ്രമാണ് സെറിബ്രം.

സെറിബെല്ലം: തലച്ചോറിൻ്റെ പിൻഭാഗത്ത് താഴെയായി സ്ഥിതി ചെയ്യുന്നതാണ് സെറിബെല്ലം. പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു, കൂടാതെ ശരീരതുലനാവസ്ഥ പാലിക്കുന്നതാണ് സെറിബെല്ലം.

അഞ്ച് മാർക്കിൻ്റെ ചോദ്യമാണെങ്കിൽ അതിനനുസരിച്ച് വിശദീകരിച്ച് എഴുതണം.

2. കണ്ണ്: ഘടനയും ധർമ്മവും (Eye: Structure & Function)

ചോദ്യം: പ്രകാശത്തിൻ്റെ കണ്ണിനുള്ളിലൂടെയുള്ള സഞ്ചാരപാത ക്രമമായി എഴുതുക.

ഉത്തരം: കോർണിയ → അക്വസ് ദ്രവം → പ്യൂപ്പിൾ → ലെൻസ് → വിട്രിയസ് ദ്രവം → റെറ്റിന. എന്നിങ്ങനെയാണ് കണ്ണിനുള്ളിലൂടെ പ്രകാശം കടന്നുപോകുന്നത്. ഈ പാത കൃത്യമായി പഠിച്ചുവയ്ക്കുക. രണ്ട് മാർകിനുള്ള ചോദ്യമാകാം ചോദിക്കുന്നത്.

പ്രധാന ഭാഗം: റോഡ് സെൽസും, കോൺ സെൽസും തമ്മിലുള്ള വ്യത്യാസം ഉറപ്പായും പഠിച്ചു വയ്ക്കുക. ഇതിൽ നിന്ന് അഞ്ച് മാർകിനുള്ള ചോദ്യങ്ങൾ വന്നേക്കാം.

3. ജനിതകശാസ്ത്രം (Genetics & DNA)

ചോദ്യം: ഡിഎൻഎ (DNA) ഘടനയിലെ നൈട്രജൻ ബേസുകൾ ഏതൊക്കെ?

ഉത്തരം: അഡിനിൻ (A), തൈമിൻ (T), ഗ്വാനിൻ (G), സൈറ്റോസിൻ (C). കൂടാതെ A-T, G-C എന്നിവ തമ്മിലുള്ള ജോഡികൾ ശ്രദ്ധിക്കുക.

ചോദ്യം: മെൻഡലിന്റെ ഏകസംകരണം (Monohybrid Cross) വിവരിക്കുക.

4. ഹോർമോണുകൾ (Hormones)

ചോദ്യം: ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് എങ്ങനെ നിയന്ത്രിക്കുന്നു?

ഉത്തരം

ഇൻസുലിൻ: അമിതമായ ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ഗ്ലൂക്കഗോൺ: ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റി രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.

5. സസ്യ ഹോർമോണുകൾ (Plant Hormones)

ചോദ്യം: കായ്കൾ പഴുക്കാൻ സഹായിക്കുന്ന വാതക ഹോർമോൺ ഏത്?

ഉത്തരം: എഥിലിൻ (Ethylene).

മറ്റുള്ളവ: ഓക്സിൻ (Auxin – കോശ വളർച്ച), ജിബ്ബറല്ലിൻ (Gibberellin – വിത്ത് മുളയ്ക്കൽ).

എ പ്ലസ് നേടാൻനുള്ള ടിപ്പുകൾ

ചിത്രങ്ങൾ: പാഠപുസ്തകത്തിലെ കണ്ണ്, തലച്ചോറ്, ഹൃദയം, ചെവി എന്നിവയുടെ ചിത്രങ്ങൾ വരച്ച് ഭാഗങ്ങൾ അടയാളപ്പെടുത്താൻ പഠിച്ചിരിക്കണം. ഇവയിലേതെങ്കിലും ഒന്ന് ചോദ്യച്ചേക്കാം.

പദസൂര്യൻ (Word Web): ചോദ്യപേപ്പറിൽ കാണുന്ന പദസൂര്യനുകൾ പൂർത്തിയാക്കാൻ പാഠഭാഗങ്ങളിലെ ഫ്ലോചാർട്ടുകൾ ശ്രദ്ധിച്ച് മനസ്സിലാക്കണം. ഇത്തരം ചോദ്യത്തിലൂടെ നല്ലൊരു ശതമാനം മാർക്ക് നേടാനാകും.

താരതമ്യം (Comparison Tables): ഡിഎൻഎ – ആർഎൻഎ, സിംപതറ്റിക് – പാരാസിംപതറ്റിക് സിസ്റ്റം തുടങ്ങിയവ താരതമ്യം ചെയ്ത് പഠിക്കുക. ഇത്തരം ചോദ്യങ്ങൾ പതിവായി ചോദിക്കാറുള്ളതാണ്.