SSLC Exam 2026: എസ്എസ്എൽസി പരീക്ഷയിൽ ഹോൾ ടിക്കറ്റ് എടുക്കാൻ മറന്നാൽ എന്ത് ചെയണം?

SSLC Exams Instructions 2026: പരീക്ഷാ ഹാളിന് മുന്നിലെത്തുമ്പോഴാകും പലപ്പോഴും കുട്ടികൾ മറക്കാൻ സാധ്യതയുള്ളത് ഹോൾ ടിക്കറ്റ് എടുക്കാൻ മറന്നു എന്ന കാര്യമാണ്. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ പരിഭ്രാന്തരാകാതെ എങ്ങനെ പരിഹരിക്കാം എന്നും നിങ്ങൾ അറിഞ്ഞിരിക്കണം.

SSLC Exam 2026: എസ്എസ്എൽസി പരീക്ഷയിൽ ഹോൾ ടിക്കറ്റ് എടുക്കാൻ മറന്നാൽ എന്ത് ചെയണം?

Sslc Exam 2026

Published: 

25 Feb 2026 | 08:10 PM

എസ്എസ്എൽസി പരീക്ഷാക്കാലം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും (SSLC Exams 2026) ഒരുപോലെ സമ്മർദ്ദമുള്ള സമയമാണ്. പരീക്ഷാ ഹാളിലേക്ക് പോകും മുമ്പ് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്. പരീക്ഷയ്ക്ക് പോകുന്നതിന് മുമ്പ് വിദ്യാർത്ഥികൾ അവർക്ക് പരീക്ഷയ്ക്ക് ആവശ്യമായ എല്ലാ വസ്തുക്കളും എടുത്തിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. പരീക്ഷാ ഹാളിന് മുന്നിലെത്തുമ്പോഴാകും പലപ്പോഴും കുട്ടികൾ മറക്കാൻ സാധ്യതയുള്ളത് ഹോൾ ടിക്കറ്റ് എടുക്കാൻ മറന്നു എന്ന കാര്യമാണ്. എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ പരിഭ്രാന്തരാകാതെ എങ്ങനെ പരിഹരിക്കാം എന്നും നിങ്ങൾ അറിഞ്ഞിരിക്കണം.

ഹോൾ ടിക്കറ്റ് മറന്നാൽ ചെയ്യേണ്ടത്?

ഹോൾ ടിക്കറ്റ് കയ്യിലില്ലാത്തത് സാധാരണ എസ്എസ്എൽസി പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ല. എന്നാൽ നിങ്ങൾ പരീക്ഷയ്ക്ക് എത്തുമ്പോൾ ഏതെങ്കിലും സാഹചര്യത്തിൽ ഹോൾ ടിക്കറ്റ് എടുക്കാൻ മറന്നാൽ കൃത്യസമയത്ത് ശരിയായ രീതിയിൽ അധികൃതരെ വിവരമറിയിക്കണം. ഹോൾ ടിക്കറ്റ് കൈയ്യിലില്ലെങ്കിൽ പരീക്ഷാ കേന്ദ്രത്തിലെത്തിയാൽ ഉടൻ തന്നെ അവിടുത്തെ ചീഫ് സൂപ്രണ്ടിനെയോ പരീക്ഷാ ചുമതലയുള്ള അധ്യാപകരെയോ കാണുക. ഹോൾ ടിക്കറ്റ് മറന്നുപോയ കാര്യം വ്യക്തമായി അവരെ അറിയിക്കുക. കാരണം, ഹോൾ ടിക്കറ്റ് ഇല്ലാതെ പരീക്ഷ എഴുതാൻ താല്കാലിക അനുമതി നൽകാനുള്ള അധികാരം അവർക്കുണ്ട്.

ALSO READ: കൗണ്ടൗൺ തുടങ്ങി… ടെൻഷൻ വേണ്ട, ഒരുക്കങ്ങൾ തുടങ്ങാം; എസ്എസ്എൽസി പരീക്ഷയിൽ ശ്രദ്ധിക്കേണ്ട

ഹോൾ ടിക്കറ്റ് ഇല്ലെങ്കിലും നിങ്ങൾ ആ സ്കൂളിലെ തന്നെ വിദ്യാർത്ഥിയാണെന്ന് തെളിയിക്കാൻ സ്കൂൾ നൽകിയ ഐഡൻ്റിറ്റി കാർഡ് അല്ലെങ്കിൽ ആധാർ കാർഡ് മതിയാകും. ഇത് നിങ്ങളുടെ തിരിച്ചറിയൽ രേഖയായി ഉപയോ​ഗിച്ച് പരീക്ഷ എഴുതാവുന്നതാണ്. നിങ്ങളുടെ സ്കൂളിലെ തന്നെ പ്രധാനാധ്യാപകനോ ക്ലാസ് ടീച്ചറോ പരീക്ഷാ കേന്ദ്രത്തിലുണ്ടെങ്കിൽ അവർക്ക് നിങ്ങളെ സഹായിക്കാൻ സാധിക്കും. ഈ അവസരത്തിൽ അവരുടെ സാക്ഷ്യപ്പെടുത്തലോടെ പരീക്ഷാ ഹാളിൽ പ്രവേശിക്കാം. പരീക്ഷാ കേന്ദ്രത്തിലെ അധികൃതർക്ക് നിങ്ങളുടെ നൽകിയ വിവരങ്ങൾ ബോധ്യപ്പെട്ടാൽ, അന്നത്തെ ദിവസം പരീക്ഷ എഴുതാൻ അനുവദിക്കും.

വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത്

പരീക്ഷയ്ക്ക് തലേദിവസം തന്നെ ഹോൾ ടിക്കറ്റ്, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ ബാഗിൽ എടുത്തു വെക്കുക.

ഹോൾ ടിക്കറ്റിൻ്റെ ഒന്നോ രണ്ടോ കോപ്പികൾ എടുത്ത് വീട്ടിലോ അല്ലെങ്കിൽ മറ്റൊരു ബാഗിലോ സൂക്ഷിക്കുന്നത് നല്ലതാണ്.

ഹോൾ ടിക്കറ്റിൻ്റെ ഒരു ഫോട്ടോ നിങ്ങളുടെ കുടുംബത്തിലുള്ളവരുടെ നിങ്ങളുടെയോ ഫോണിൽ എടുത്തു വെക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ പ്രിന്റ് ഔട്ട് എടുക്കാൻ സഹായിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ