UPSC CSE Registration: യുപിഎസ്‌സി സിഎസ്‌ഇ രജിസ്ട്രേഷൻ സമയപരിധി നീട്ടി; അവസാന തീയതി എന്ന്?

UPSC CSE 2026 Registration Deadline: യുപിഎസ്‌സി സിഎസ്‌ഇ പ്രിലിമിനറി പരീക്ഷ 2026 മെയ് 24നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ ഇന്ന് തന്നെ അപേക്ഷ പ്രക്രിയ പൂർത്തിയാക്കാൻ ശ്രമിക്കുക. അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള സൗകര്യം യുപിഎസ്‌സി പിന്നീട് നൽകുന്നതാണ്.

UPSC CSE Registration: യുപിഎസ്‌സി സിഎസ്‌ഇ രജിസ്ട്രേഷൻ സമയപരിധി നീട്ടി; അവസാന തീയതി എന്ന്?

Upsc Cse Registration

Published: 

26 Feb 2026 | 03:12 PM

യുപിഎസ്‌സി സിവിൽ സർവീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഏറ്റവും പുതിയ അറിയിപ്പ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സിവിൽ സർവീസസ് (പ്രിലിമിനറി) രജിസ്ട്രേഷൻ 2026 അവസാന തീയതി നീട്ടി. നേരത്തെ ഫെബ്രുവരി 24-ന് അവസാനിക്കേണ്ടിയിരുന്ന രജിസ്ട്രേഷൻ പ്രക്രിയയാണ് നീട്ടിയത്. ഉദ്യോഗാർത്ഥികൾക്ക് ഇനി ഫെബ്രുവരി 27 (നാളെ, വെള്ളിയാഴ്ച) വരെ അപേക്ഷ സമർപ്പിക്കാം. യുപിഎസ്‌സി സിഎസ്‌ഇയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ upsc.gov.in ലൂടെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

യുപിഎസ്‌സി സിഎസ്‌ഇ പ്രിലിമിനറി പരീക്ഷ 2026 മെയ് 24നാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. വെബ്‌സൈറ്റിലെ തിരക്ക് ഒഴിവാക്കാൻ ഇന്ന് തന്നെ അപേക്ഷ പ്രക്രിയ പൂർത്തിയാക്കാൻ ശ്രമിക്കുക. അപേക്ഷയിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താനുള്ള സൗകര്യം യുപിഎസ്‌സി പിന്നീട് നൽകുന്നതാണ്. അതുമായി ബന്ധപ്പെട്ട അറയിപ്പുകൾ പിന്നീട് പുറത്തുവിടും.

ALSO READ: എസ്ബിഐയിൽ അവസരങ്ങളുടെ പെരുമഴ! ഡെപ്യൂട്ടി മാനേജർ മുതൽ ഒട്ടനവധി ഒഴിവുകൾ; ഉടൻ അപേക്ഷിക്കൂ

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം (First-Apply-First-Allot) എന്ന രീതിയിലാണ് പരീക്ഷാ കേന്ദ്രങ്ങൾ നൽകുന്നത്. വൈകും തോറും നിങ്ങളുടെ താല്പര്യപ്രകാരമുള്ള കേന്ദ്രം ലഭിക്കാൻ സാധ്യത കുറയും. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷാ ഫീസ് നൽകുമ്പോൾ, അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും അപേക്ഷയിൽ ‘Pending’ എന്ന് കാണിക്കുകയും ചെയ്താൽ ഉടൻ വീണ്ടും പണമടയ്ക്കരുത്. 24 മുതൽ 48 മണിക്കൂർ വരെ കാത്തിരിക്കുക.

അപേക്ഷിക്കേണ്ട രീതി എങ്ങനെ?

ആദ്യം ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിക്കുക.

UPSC CSE രജിസ്ട്രേഷൻ 2026 ലിങ്കിൽ ക്ലിക്ക് ചെയ്യുക

UPSC CSE അപേക്ഷാ ഫോം വിശദാംശങ്ങൾ നൽകി പൂരിപ്പിക്കുക

ശേഷം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക

അപേക്ഷാ ഫീസ് അടച്ച് സമർപ്പിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക

UPSC CSE അപേക്ഷാ ഫോം PDF സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ