school students’ scholarship : സ്കൂൾ വിദ്യാർത്ഥികൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു

Vidyaarthi Haritha Sena Scholarship: അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുള്ള തൊഴിൽ വിദ്യാഭ്യാസ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്കോളർഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

school students scholarship : സ്കൂൾ വിദ്യാർത്ഥികൾക്കായി പുതിയ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു

Scholorship

Published: 

05 Oct 2025 | 08:47 AM

തിരുവനന്തപുരം: പാഴ്‌വസ്തു പരിപാലനത്തിൽ പുതിയ തലമുറയെ പങ്കാളികളാക്കുന്നതിനായി സ്കൂൾ വിദ്യാർഥികൾക്കായി ‘വിദ്യാർഥി ഹരിതസേന സ്കോളർഷിപ്പ്’ പദ്ധതി പ്രഖ്യാപിച്ചു. ‘മാലിന്യമുക്ത നവകേരളം’ പദ്ധതിയുടെ ഭാഗമായാണ് 1500 രൂപയുടെ ഈ പുതിയ ദൗത്യം നടപ്പാക്കുന്നത്.

പൊതുവിദ്യാഭ്യാസ-തദ്ദേശ സ്വയംഭരണ വകുപ്പുകളും ശുചിത്വമിഷനും സംയുക്തമായാണ് ഈ സ്കോളർഷിപ്പ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. മാലിന്യ പരിപാലനത്തിൽ നൂതന ചിന്തയും താത്‌പര്യവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

 

ആർക്കൊക്കെ അർഹതയുണ്ട്?

 

അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിലെ പാഠപുസ്തകങ്ങളിലുള്ള തൊഴിൽ വിദ്യാഭ്യാസ ആശയങ്ങൾ ഉൾക്കൊണ്ടാണ് സ്കോളർഷിപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. യുപി വിഭാഗത്തിൽ ആറ്, ഏഴ് ക്ലാസുകാർക്കും. ഹൈസ്കൂൾ വിഭാഗത്തിൽ എട്ട്, ഒൻപത് ക്ലാസുകാർക്കുമാണ് അപേക്ഷിക്കാൻ കഴിയുന്നത്.

 

Also read – ആര്‍ആര്‍ബി എന്‍ടിപിസി ഫലപ്രഖ്യാപനം ഉടനെ; പുതിയ സൂചനകള്‍

 

ഹയർ സെക്കൻഡറിയിൽ ഒന്നാംവർഷ വിദ്യാർഥികൾക്കും അപേക്ഷ സമർപ്പിക്കാം. ഓരോ വിദ്യാലയത്തിൽനിന്നും ചുരുങ്ങിയത് രണ്ടുകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിന്നാണ് ഇതിനുള്ള തുക വിനിയോഗിക്കുക.

 

എങ്ങനെ തിരഞ്ഞെടുക്കും?

 

തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ എണ്ണം ഇപ്രകാരമാണ്:

  1. ഗ്രാമപ്പഞ്ചായത്ത്: 50 പേർ.
  2. മുനിസിപ്പാലിറ്റി: 75 പേർ.
  3. കോർപ്പറേഷൻ: 100 പേർ.

നവംബർ 14-ന് സ്കൂളുകളിൽ നടക്കുന്ന ഹരിതസഭയിൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ പട്ടിക പ്രഖ്യാപിക്കും.

 

തുടർ പ്രവർത്തനങ്ങൾ

 

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് നവംബർ, ഡിസംബർ മാസങ്ങളിലായി വ്യക്തിഗത, ഗ്രൂപ്പ് പ്രവർത്തനങ്ങൾ നൽകും. ഇവരുടെ മാതൃകാപരമായ പ്രവർത്തനങ്ങളും അനുഭവങ്ങളും പങ്കുവെക്കാൻ ഓരോ തദ്ദേശ സ്ഥാപനത്തിലും റിപ്പബ്ലിക് ദിനത്തിൽ ‘ശുചിത്വ പഠനോത്സവം’ സംഘടിപ്പിക്കും. സെമിനാർ, മുഖാമുഖ ചർച്ച, പ്രദർശനം എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകും. കൂടാതെ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വിദ്യാലയങ്ങൾക്ക് പുരസ്കാരവും നൽകും.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
സുനിത വില്യംസിന്റെ ആസ്തിയെത്ര?
പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം
മയിൽക്കൂട്ടത്തിനിടക്ക് മറ്റൊരാൾ