AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Assembly Election 2026: പിഷാരടി ജയിക്കുമോ? നമുക്ക് വിളിച്ചു ചോദിക്കാം… രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ചാക്കോച്ചൻ

Kunchacko Boban Shares His Vision After Casting a Vote: തുടരുന്ന ഭരണമാണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാകട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. ലെഫ്റ്റും റൈറ്റും സ്ട്രെയ്റ്റും എല്ലാം ആകട്ടെ, പക്ഷെ എന്താണെങ്കിലും അത് സ്ട്രെയ്റ്റ് ആകണം എന്നതാണ് എന്റെ പക്ഷം. വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും വിജയിക്കുന്നവർക്ക് നാടിനെ സേവിക്കാൻ നല്ല അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Kerala Assembly Election 2026: പിഷാരടി ജയിക്കുമോ? നമുക്ക് വിളിച്ചു ചോദിക്കാം… രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ചാക്കോച്ചൻ
Kunchacko Boban, Ramesh PisharodyImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 09 Apr 2026 | 06:54 PM

ആലപ്പുഴ: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കി നടൻ കുഞ്ചാക്കോ ബോബൻ. ഭരണതുടർച്ചയുണ്ടായാലും ഇല്ലെങ്കിലും നാടിന് ഗുണകരമായ നല്ല ഭരണം ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

തുടരുന്ന ഭരണമാണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാകട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും ആഗ്രഹിക്കുന്നു. ലെഫ്റ്റും റൈറ്റും സ്ട്രെയ്റ്റും എല്ലാം ആകട്ടെ, പക്ഷെ എന്താണെങ്കിലും അത് സ്ട്രെയ്റ്റ് ആകണം എന്നതാണ് എന്റെ പക്ഷം. വോട്ടവകാശം വിനിയോഗിക്കാൻ സാധിച്ചതിൽ വലിയ സന്തോഷവും അഭിമാനവുമുണ്ടെന്നും വിജയിക്കുന്നവർക്ക് നാടിനെ സേവിക്കാൻ നല്ല അവസരം ലഭിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

Also Read – എൽഡിഎഫിന് വോട്ട് ചോദിച്ച് ബിജെപി സ്ഥാനാർഥി, ചിറ്റൂരിൽ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിവാദം

സുഹൃത്തും നടനുമായ രമേശ് പിഷാരടി ജയിക്കുമോ എന്ന ചോദ്യത്തിന് നമുക്ക് പിഷാരടിയെ വിളിച്ച് ചോദിക്കാം എന്ന് തമാശയോടെ അദ്ദേഹം മറുപടി നൽകി. സിനിമയിൽ നിന്ന് പിഷാരടി മാത്രമല്ല മറ്റു പലരും മത്സരിക്കുന്നുണ്ട്. പാർട്ടി ഭേദമന്യേ നാടിന് നന്മ ചെയ്യുന്ന നല്ല വ്യക്തിത്വങ്ങൾ വിജയിച്ചു വരണമെന്നാണ് ആഗ്രഹമെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.

സിനിമയിലെ തിരക്കുകൾക്കിടയിലും വോട്ട് ചെയ്യാൻ എത്തിയ താരം ആരാധകർക്കൊപ്പം സെൽഫിയെടുത്ത ശേഷമാണ് മടങ്ങിയത്. വോട്ടിംഗ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്റെ കരുത്താണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Follow Us