72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി

1954 ആരംഭിച്ച ചടങ്ങ് ഡൽഹിയിൽ മാത്രമാണ് ഇതുവരെയും നടന്നിട്ടുള്ളത്.ഇത് ആദ്യമായിട്ടാണ് ഗുജറാത്തിലെ കൈവാദ്യയിൽ വച്ച് നടക്കുന്നത്. മണിക്കൂറുകൾ മുൻപേ തന്നെ മമ്മൂട്ടിയെ കൂടാതെ ജയരാജ് തുടങ്ങിയ നിരവധി പ്രമുഖർ കൈവാദിയയിൽ എത്തിച്ചേർന്നിരുന്നു.അതേസമയം നടൻ മമ്മൂട്ടിയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ദൃശ്യങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ..........

72nd National Film Awards: മികച്ച നടനുള്ള ദേശീയ പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മമ്മൂട്ടി

Mammootty Recieving Award

Updated On: 

22 Sep 2026 | 05:39 PM

മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാലാമതും ഏറ്റുവാങ്ങി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി.ഭ്രമയു​ഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.ഗുജറാത്തിലെ കൈവാദിയയിൽ സ്ഥിതി ചെയ്യുന്ന ഏ​ഗതനഗറിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് സമീപത്തൊരുക്കിയ പ്രത്യേക വേദിയിൽ വച്ചാണ് 72ആം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചത്. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. 1954 ആരംഭിച്ച ചടങ്ങ് ഡൽഹിയിൽ മാത്രമാണ് ഇതുവരെയും നടന്നിട്ടുള്ളത്.

ഇത് ആദ്യമായിട്ടാണ് ഗുജറാത്തിലെ കൈവാദ്യയിൽ വച്ച് നടക്കുന്നത്. മണിക്കൂറുകൾ മുൻപേ തന്നെ മമ്മൂട്ടിയെ കൂടാതെ ജയരാജ് തുടങ്ങിയ നിരവധി പ്രമുഖർ കൈവാദിയയിൽ എത്തിച്ചേർന്നിരുന്നു.അതേസമയം നടൻ മമ്മൂട്ടിയെ ഗുജറാത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ദൃശ്യങ്ങൾ സ്റ്റാച്യു ഓഫ് യൂണിറ്റിയുടെ ഔദ്യോഗിക എക്സ് പേജിലും പങ്കുവെച്ചിട്ടുണ്ട് ഒരു ഇതിഹാസത്തിന് ദേശീയ ആദരം. ചരിത്രപ്രധാനമായൊരു സായാഹ്നമാണിത്.

പുരസ്കാര ചടങ്ങ് ലൈവായി കാണാം…

ഇന്ത്യൻ സിനിമയ്ക്കും മലയാളികൾക്കും ഇതൊരു അഭിമാന നിമിഷമാണ്…

‘ഭ്രമയുഗം’ സിനിമയിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങാൻ പ്രശസ്ത മലയാള ചലച്ചിത്ര താരം മമ്മൂട്ടി ഏകതാ നഗറിലെത്തിച്ചേർന്നിരിക്കുകയാണ്.സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റിയിൽ വെച്ച് രാജ്യത്തിന്റെ പരമോന്നത ആദരം ഏറ്റുവാങ്ങുമ്പോൾ, ഇന്ത്യൻ സിനിമയ്ക്കും മലയാളികൾക്കും ഇതൊരു അഭിമാന നിമിഷമാണ് എന്നാണ് മമ്മൂട്ടി എത്തിച്ചേർന്നതിന്റെ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.

അതേസമയം മലയാളത്തിൽ അഭിമാനം വാനോളം ഉയർത്തി നിരവധി ദേശീയ പുരസ്കാരമാണ് ഇത്തവണ നേടിയിരിക്കുന്നത്. ഭ്രമയു​ഗം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ചന്തു ചാമ്പ്യൻ എന്ന ചിത്രത്തിലൂടെ കാർത്തിക് ആര്യനുമായാണ് മമ്മൂട്ടി പുരസ്കാരം പങ്കിടുന്നത്. മികച്ച ​ഗായിക വൈക്കം വിജയലക്ഷ്മിയാണ്. എ ആർ എം എന്ന ചിത്രത്തിലെ അങുവാന കോണില് എന്ന ഗാനം ആലപിച്ചതിനാണ് വൈക്കം വിജയലക്ഷ്മിക്ക് പുരസ്കാരം. മികച്ച ഛായാഗ്രഹണം ഭ്രമയുഗം എന്ന സിനിമയുടെ ക്യാമറ കൈകാര്യം ചെയ്ത ഷഹനാദ് ജലാലും പുരസ്കാരത്തിന് അർഹനാണ്.

ENGLISH SUMMARY

Mammootty, the beloved star of Malayalis, has received the National Film Award for Best Actor for the fourth time. The 72nd National Film Awards were presented at a special venue near the Statue of Unity in Ekta Nagar, Kevadia, Gujarat. President Droupadi Murmu presented the awards. Since its inception in 1954, the ceremony had previously been held only in Delhi.

Loading...
Unable to load recommendations.
Follow Us
വർക്കൗട്ട് അമിതമായാൽ പണി കിട്ടുമോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്!
ഇവർ നാരങ്ങ വെള്ളം കുടിക്കരുത്
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ