Pallattu Brahmadathan: ശാന്തനായ ആട്ടിൻകുട്ടി; പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാടിൽ കുറിപ്പുമായി മീനാക്ഷി
Actress Meenakshi about Pallattu Brahmadathan: ആന എന്നാൽ തനിക്ക് എപ്പോഴും മനസ്സിലെത്തുക ഈ ആനയാണ് അതും ഒരത്ഭുതമായ ശാന്തനായ ഒരു ആട്ടിൻകുട്ടിയെ പോലെയാണ് പല്ലാട്ട് ബ്രഹ്മദത്തൻ എന്നാണ് മീനാക്ഷി പറയുന്നത്. പല്ലാട്ട് ഫാമിലിയുമായുള്ള അടുപ്പത്തിന് തുടർന്നാണ് ആ വീട്ടിലെത്തുന്നത്. നല്ല ഭംഗിയുള്ള നല്ല സ്വഭാവമുള്ള ആളുകളാണ് ആ തറവാട്ടിൽ ഉള്ളത്.ആ തറവാടിന്റെ മുറ്റത്ത് ബ്രഹ്മദത്തനെ ആദ്യമായി കണ്ടുവെന്നും അവനെ കെട്ടിയിട്ട് പോലും ഉണ്ടായിരുന്നില്ല.........

Meenakshi
പൂരങ്ങളിലെ താരമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ഗുരുതരമായ പരിക്കിനെ തുടർന്ന് ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥയിലുള്ള ആനയായിരുന്നു പല്ലാട്ട് ബ്രഹ്മദത്തൻ. അദ്ദേഹത്തിന്റെ വീടിനു സമീപത്ത് തളച്ചിരുന്ന ആനയ്ക്ക് ആയിരുന്നു ഇടിമിന്നലേറ്റത്. ഇപ്പോഴിതാ പല്ലാട്ട് ബ്രഹ്മദത്തനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നടി മീനാക്ഷി. ഈ വാർത്ത തന്നെ വെള്ളിടിയേറ്റതു പോലെ തളർത്തുന്നു എന്നാണ് മീനാക്ഷി പറയുന്നത്.
അവനെ കെട്ടിയിട്ട് പോലും ഉണ്ടായിരുന്നില്ല…
ആന എന്നാൽ തനിക്ക് എപ്പോഴും മനസ്സിലെത്തുക ഈ ആനയാണ് അതും ഒരത്ഭുതമായ ശാന്തനായ ഒരു ആട്ടിൻകുട്ടിയെ പോലെയാണ് പല്ലാട്ട് ബ്രഹ്മദത്തൻ എന്നാണ് മീനാക്ഷി പറയുന്നത്. പല്ലാട്ട് ഫാമിലിയുമായുള്ള അടുപ്പത്തിന് തുടർന്നാണ് ആ വീട്ടിലെത്തുന്നത്. നല്ല ഭംഗിയുള്ള നല്ല സ്വഭാവമുള്ള ആളുകളാണ് ആ തറവാട്ടിൽ ഉള്ളത്.ആ തറവാടിന്റെ മുറ്റത്ത് ബ്രഹ്മദത്തനെ ആദ്യമായി കണ്ടുവെന്നും അവനെ കെട്ടിയിട്ട് പോലും ഉണ്ടായിരുന്നില്ല എന്നും മീനാക്ഷി ഓർക്കുന്നു. എന്താ ഇതിനെ കെട്ടാത്തത് എന്ന് ചോദിച്ചപ്പോൾ അവൻ ഇവിടുത്തെ ഒരു അംഗം തന്നെയാണ് എന്നാണ് അവിടെയുള്ളവർ പറഞ്ഞത്.
ALSO READ:ആ കാര്യം പറഞ്ഞതിന്റെ പേരിൽ പ്രേക്ഷകർ ഒരിക്കലും സിനിമയെ തള്ളിക്കളയില്ല; പാർവതി തിരുവോത്ത്
അത്രയ്ക്ക് സ്നേഹത്തോടെയാണ് ആ വീട്ടിലുള്ളവർ അവനോട് പെരുമാറുന്നത്. താൻ ഇപ്പോഴും ചിന്തിക്കാറുണ്ട് ബ്രഹ്മദത്തൻ ആ വീട്ടിൽ ആയത് എത്രയോ നന്നായി അല്ലെങ്കിൽ അവനെ ആരെങ്കിലും അടിക്കുകയോ മറ്റോ ചെയ്താലോ എന്ന്.താൻ അവനെ തൊട്ടു കൊമ്പിൽ പിടിച്ചു ഇത്തിരി പൊന്ന എന്റെ പിറകെ ഒരു ആട്ടിൻകുട്ടിയെ പോലെ അവൻ എന്റെ പിന്നിലെ ആ വലിയ തൊടിയിലൊക്കെ നടന്നു.
ഇന്നത്തെ എന്റെ അറിവിൽ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്നതാണ്. ഇപ്പോഴും അത് അങ്ങനെയാണോ എന്ന് ഞാൻ സംശയിക്കുന്നു. ഇപ്പോൾ ഇത് എഴുതുമ്പോൾ ആന ഇനി ഇല്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നുമുണ്ടാകും
എന്നത് ഉറപ്പാണ്. സ്നേഹമുള്ള ഏറെ നല്ലവരായ വീട്ടുകാർ ഇത് എങ്ങനെ സഹിക്കും എന്ന് തനിക്ക് ചിന്തിക്കാനേ സാധിക്കുന്നില്ല എന്നും മീനാക്ഷി കുറിച്ചു.
ENGLISH SUMMARY
Pallattu Brahmadathan, a star attraction at temple festivals, has died after sustaining severe injuries from a lightning strike. The elephant was owned by Rajesh Pallatt, a native of Erattupetta, and was struck by lightning while tethered near his home. Now, actress Meenakshi has shared her memories of Pallattu Brahmadathan.