AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hansika Krishna: ‘അഞ്ച് മിനിറ്റ് പ്രാക്ടീസ്, ആദ്യമായി കേട്ട പാട്ടിന് സ്വന്തം സ്റ്റെപ്പുകൾ’; ‘ബാച്ചിലർ പാർട്ടി 2’-വിലെ ഡാൻസ് അനുഭവം പങ്കുവെച്ച് ഹൻസിക കൃഷ്ണ

Hansika Krishna Recalls Improvising Her Own Dance Steps in Bachelor Party D'eux: ഡാൻസ് നേരത്തെ പ്രക്ടീസ് ചെയ്ത് പഠിക്കേണ്ടതല്ലേ എന്ന് താൻ ചോദിച്ചിരുന്നു, എന്നാൽ ഇവിടെ വെച്ച് തന്നെ പഠിക്കാവുന്നതേയൊള്ളു എന്നായിരുന്നു കോറിയോഗ്രഫറുറെ മറുപടി. ഷൂട്ടിന് മിനിറ്റുകൾക്ക് മുൻപ് സ്റ്റെപ്പുകൾ കാണിച്ചുതരും; അത് അഞ്ചോ ആറോ തവണ മാത്രം പ്രാക്ടീസ് ചെയ്ത ശേഷം നേരെ ടേക്ക് എടുക്കുകയായിരുന്നു രീതി

Hansika Krishna: ‘അഞ്ച് മിനിറ്റ് പ്രാക്ടീസ്, ആദ്യമായി കേട്ട പാട്ടിന് സ്വന്തം സ്റ്റെപ്പുകൾ’; ‘ബാച്ചിലർ പാർട്ടി 2’-വിലെ ഡാൻസ് അനുഭവം പങ്കുവെച്ച് ഹൻസിക കൃഷ്ണ
ഹൻസിക കൃഷ്ണImage Credit source: Instagram Hansika Krishna
Sumeesh T Unneen
Sumeesh T Unneen | Published: 23 Nov 2026 | 06:54 PM

അമൽ നീരദ് ചിത്രമായ ‘ബാച്ചിലർ പാർട്ടി ഡൂ’ എന്ന സിനിമയിലെ തൻ്റെ ഡാൻസ് രംഗത്തിന് പിന്നിലെ രസകരമായ അനുഭവങ്ങൾ പങ്കുവെച്ച് നടി ഹൻസിക കൃഷ്ണ. മുൻകൂട്ടിയുള്ള റിഹേഴ്സലുകളൊന്നുമില്ലാതെ സെറ്റിൽ വെച്ച് അപ്പോൾത്തന്നെ പഠിച്ചാണ് താൻ സിനിമയിൽ നൃത്തം ചെയ്തതെന്ന് ഹൻസിക വെളിപ്പെടുത്തി. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമയിലെ ഡാൻസ് പ്രാക്ടീസിനെക്കുറിച്ചും, സ്വന്തമായി സ്റ്റെപ്പുകളിട്ട് അമൽ നീരദിൻ്റെയും നസ്ലൻ്റെയും കയ്യടി നേടിയതിനെക്കുറിച്ചും താരം മനസ്സുതുറന്നത്.

റിഹേഴ്സലില്ലാതെ ‘ഓൺ ദി സ്പോട്ട്’ ഡാൻസ് പ്രാക്ടീസ്

‘ബോഗെയ്ൻവില്ല’യിലെ ‘സ്തുതി’ എന്ന ഹിറ്റ് ഗാനത്തിൻ്റെ കൊറിയോഗ്രാഫർ ജിഷ്ണുവാണ് ബാച്ച്ലർ പാർട്ടിക്കായി ഡാൻസ് പഠിപ്പിച്ചതെന്ന് ഹൻസിക പറയുന്നു. ‘സ്തുതി’യുടെ റീൽ നേരത്തെ ചെയ്തിട്ടുണ്ട്. അതിനാൽ അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. സിനിമയിൽ കാണുന്നതിനേക്കാൾ കൂടുതൽ ഡാൻസ് രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു, എല്ലാം അധികം പ്രാക്ടീസ് ഇല്ലാതെ സെറ്റിൽ വെച്ച് പഠിച്ചതാണ് ചെയ്തതെന്നും താരം വ്യക്തമാക്കി.

Also Read: Aishwarya Lekshmi: ‘മോർഫ് ചെയ്ത ചിത്രങ്ങളും അശ്ലീല നോട്ടങ്ങളും സഹിക്കാനായില്ല’; സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

ഡാൻസ് നേരത്തെ പ്രക്ടീസ് ചെയ്ത് പഠിക്കേണ്ടതല്ലേ എന്ന് താൻ ചോദിച്ചിരുന്നു, എന്നാൽ ഇവിടെ വെച്ച് തന്നെ പഠിക്കാവുന്നതേയൊള്ളു എന്നായിരുന്നു കോറിയോഗ്രഫറുറെ മറുപടി. ഷൂട്ടിന് മിനിറ്റുകൾക്ക് മുൻപ് സ്റ്റെപ്പുകൾ കാണിച്ചുതരും; അത് അഞ്ചോ ആറോ തവണ മാത്രം പ്രാക്ടീസ് ചെയ്ത ശേഷം നേരെ ടേക്ക് എടുക്കുകയായിരുന്നു രീതിയെന്ന് ഹൻസിക ഓർത്തെടുത്തു. ഡാൻസിനോടുള്ള വലിയ ഇഷ്ടം കാരണം സ്റ്റെപ്പുകൾ വേഗത്തിൽ പഠിച്ചെടുക്കാൻ തനിക്ക് സാധിച്ചു. കടുത്ത വെയിലിൽ ഷൂട്ട് നടക്കുന്നതിനിടെ തലകറക്കവും അസ്വസ്ഥതയും തോന്നിയിരുന്നെങ്കിലും പ്രശ്നങ്ങൾ ഒന്നുമില്ലാതെ പൂർത്തിയാക്കാനായി. ഇത് റീൽ അല്ല സിനിമയാണെന്ന ചിന്തയിൽ അൽപ്പം ഗൗരവത്തിൽ വേഗത്തിൽ രംഗങ്ങൾ പൂർത്തിയാക്കുകയായിരുന്നു എന്നും താരം പറഞ്ഞു .

അമൽ നീരദിൻ്റെയും നസ്ലൻ്റെയും അഭിനന്ദനം

ഷൂട്ടിംഗിനിടെ ഒരു ഘട്ടത്തിൽ പാട്ട് വെച്ച ശേഷം, ഇഷ്ടമുള്ളതുപോലെ സ്വന്തം സ്റ്റെപ്പുകൾ കളിക്കാൻ തന്നോട് പറഞ്ഞു. താനൊരു കൊറിയോഗ്രാഫർ അല്ലാത്തതിനാൽ പ്രാക്ടീസ് ചെയ്യാതെ സ്വന്തം സ്റ്റെപ്പുകളിട്ടാൽ എങ്ങനെയുണ്ടാകുമെന്ന ആശങ്കയും ടെൻഷനും തുടക്കത്തിൽ ഉണ്ടായിരുന്നു. എന്നാൽ തുടർച്ചയായി മൂന്നോ നാലോ മിനിറ്റോളം താൻ സ്വന്തം സ്റ്റെപ്പുകളുമായി നൃത്തം ചെയ്തു. ജീവിതത്തിൽ ആദ്യമായി കേൾക്കുന്ന ഒരു പാട്ടിനാണ് അത്രയും നേരം നിർത്താതെ ചുവടുവെച്ചത്. പാട്ട് നിർത്തിയ ഉടൻ സംവിധായകൻ അമൽ നീരദും ജ്യോതിർമയിയും നസ്ലിനും ഉൾപ്പെടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും അടുത്തുവന്ന് കൈ തരികയും ‘സൂപ്പറായിരുന്നു’ എന്ന് അഭിനന്ദിക്കുകയും ചെയ്തു എന്നും ഹൻസിക സന്തോഷത്തോടെ പറഞ്ഞു

English Summary

Hansika Krishna revealed she learned her Bachelor Party D’eux dance on the spot, improvised steps to earn Amal Neerad’s praise.

Follow Us