Karthika Vilaku 2026: ദേവി പ്രീതിക്കും സർവൈശ്വര്യത്തിനും നാളെ തൃക്കാർത്തിക; നാടും നഗരവും ദീപപ്രഭയിലേക്ക്
Karthika Vilaku 2026 Is Tomorrow:നാളെ പുലർച്ചെ 2 മണി മുതൽ രാത്രി 11:25 വരെയാണ് കാർത്തിക നക്ഷത്രം ഉള്ളത്. സന്ധ്യാസമയത്ത് കാർത്തിക നക്ഷത്രം വരുന്നതിനാൽ തന്നെ നാളെ വൈകുന്നേരം സൂര്യാസ്തമയത്തിനുശേഷം ഏകദേശം ആറു മണി മുതൽ 7:30 വരെയുള്ള സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് അതീവ ശുഭകരമായയാണ് കണക്കാക്കുന്നത് ശുദ്ധമായ എള്ളെണ്ണയോ നെയ്യോ ഒഴിച്ച്.............
വൃശ്ചിക മാസത്തിലെ പൗർണമിയും കാർത്തിക നക്ഷത്രവും ഒത്തുചേരുന്ന പുണ്യദിനമായ തൃക്കാർത്തിക നാളെ ആഘോഷിക്കും. കാർത്തികവിളക്ക് എന്ന പേരിലും അറിയപ്പെടുന്ന ഈ ദിനത്തിൽ നാടും നഗരവും ക്ഷേത്രങ്ങളിലും വീടുകളിലും എല്ലാം ദീപങ്ങൾ തെളിയിക്കും. തൃക്കാർത്തിക ദിനത്തിൽ വീട്ടിൽ ദീപങ്ങൾ തെളിയിക്കുന്നത് നമ്മുടെ ജീവിതത്തിൽ നിന്നും തിന്മയെയും അജ്ഞതയെയും അകറ്റി നന്മയും ജ്ഞാനവും ഐശ്വര്യവും വർധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
എപ്പോഴാണ് വിളക്ക് തെളിയിക്കേണ്ടത്?
നാളെ പുലർച്ചെ 2 മണി മുതൽ രാത്രി 11:25 വരെയാണ് കാർത്തിക നക്ഷത്രം ഉള്ളത്. സന്ധ്യാസമയത്ത് കാർത്തിക നക്ഷത്രം വരുന്നതിനാൽ തന്നെ നാളെ വൈകുന്നേരം സൂര്യാസ്തമയത്തിനുശേഷം ഏകദേശം ആറു മണി മുതൽ 7:30 വരെയുള്ള സമയത്ത് വീടുകളിലും ക്ഷേത്രങ്ങളിലും ദീപം തെളിയിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് അതീവ ശുഭകരമായയാണ് കണക്കാക്കുന്നത് ശുദ്ധമായ എള്ളെണ്ണയോ നെയ്യോ ഒഴിച്ച് മൺചിരാതുകളിൽ വിളക്ക് തെളിയിക്കുന്നതാണ് ഏറ്റവും ഐശ്വര്യം.
ALSO READ:ഡിസംബറിൽ ബുധൻ സംക്രമിക്കുന്നു! 3 രാശികൾക്ക് തൊഴിൽ പുരോഗതിയും അപ്രതീക്ഷിത ധന നേട്ടവും
ഇത് ഐശ്വര്യവും സമ്പൽ സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പ്രധാനമായും കേരളത്തിലാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. ദേവി പ്രീതിക്കുള്ള ശുഭകരമായ ദിവസമായാണ് ഇതിനെ കണക്കാക്കുന്നത്. ആദിപരാശക്തിയായ ദേവി മഹിഷാസുരനെ വധിച്ചത്തിന്റെ വിജയാഘോഷമായി ദേവന്മാർ ദീപങ്ങൾ തെളിയിച്ച ദിവസമാണ് ഇതെന്നാണ് പ്രധാനപ്പെട്ട ഐതിഹ്യം.
കൂടാതെ സുബ്രഹ്മണ്യ സ്വാമിയെ വളർത്തിയ കാർത്തിക നക്ഷത്ര ദേവതകളെ സ്മരിക്കുന്ന ദിനമായും ശിവപാർവതിമാരെ പ്രീതിപ്പെടുത്തുന്നതിനായി ദേവന്മാർ ദീപം തെളിയിച്ച ദിവസമായും തൃക്കാർത്തിക അറിയപ്പെടുന്നു.തൃക്കാർത്തികയോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ദേവീക്ഷേത്രങ്ങളിലും നാളെ വിശേഷാൽ പൂജകളും ലക്ഷദീപവും നടക്കും. ചോറ്റാനിക്കര ഭഗവതി ക്ഷേത്രം കുമാരനല്ലൂർ ദേവി ക്ഷേത്രം ആറ്റുകാൽ ചക്കുളത്തുകാവ് കൊടുങ്ങല്ലൂർ തുടങ്ങിയ ക്ഷേത്രങ്ങളിൽ തൃക്കാർത്തിക ദർശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.
ENGLISH SUMMARY
‘Thrikarthika’—an auspicious day that falls when the full moon coincides with the ‘Karthika’ star during the Malayalam month of Vrischikam—will be celebrated tomorrow. Also known as ‘Karthika Vilakku’, this day sees lamps being lit across towns, villages, temples, and homes. It is believed that lighting lamps at home on this day helps dispel evil and ignorance from our lives, while fostering goodness, wisdom, and prosperity.